ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ(47) അന്തരിച്ചു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിത ആയിരുന്ന ഭവതാരിണി, ആയുര്‍വേദ ചികിത്സയ്ക്കയാണ് ശ്രീലങ്കയില്‍ പോയത്.

മൃതദേഹം ഇന്ന് വൈകിട്ട് ചെന്നൈയിലേയ്ക്ക് കൊണ്ടുവരും എന്നാണ് വിവരം.

‘കളിയൂഞ്ഞാല്‍’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. 2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവുംം നേടിയിട്ടുണ്ട്.

Vijayasree Vijayasree :