അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് നടി മലയാളത്തിൽ റീ എൻട്രി നടത്തിയത്.

ഇപ്പോഴിതാ സിനിമ വിശേഷങ്ങൾ പങ്കുവെയ്‌ക്കുകയാണ് നടി. കൂടാതെ സിനിമാ രംഗത്ത് നിന്നുള്ള തന്റെ അനുഭവങ്ങളെ കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങൾ നോക്കിയതെന്നും കൂടെ നിന്നത് എന്നും നടി പറയുന്നു.

അതേസമയം സിനിമയിൽ വന്ന ശേഷം ആദ്യമായി വാങ്ങിയ വിലപിടിപ്പുള്ള സാധനം എന്തെന്ന ചോദ്യത്തിന് ഭാവന മറുപടി നൽകി. പതിനഞ്ച് വയസിലാണ് സിനിമയിലേക്ക് വന്നത്. സിനിമയിൽ വന്ന സമയത്ത് അച്ഛനായിരുന്നു പൈസയുടെ കാര്യങ്ങൾ നോക്കിയത്.

അന്ന് എനിക്കൊരു ഫോൺ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വാങ്ങിച്ച് തന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഫോൺ വാങ്ങിയെന്നും ഭാവന ഓർത്തുകൊണ്ട് പറഞ്ഞു.