വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ ജയസൂര്യയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ടിനോട് അനുബന്ധിച്ച് ആയതുകൊണ്ട് ഇത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ വിവാദങ്ങളിൽ പ്രതികരിച്ച് നൽകിയ മറുപടി. പിന്നാലെ ഈ നടി കേസ് പിൻവലിക്കുകയാണെന്നും പറഞ്ഞിരുന്നു. ഷൂട്ടിങ് സെറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചുവെന്നാണ് നടി ആരോപിച്ചത്.
ഈ സാഹചര്യത്തിൽ ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ലോലിപോപ്പ് സിനിമയുടെ റിലീസ് സമയത്ത് പുറത്ത് വന്ന അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. അഭിമുഖത്തിൽ ജയസൂര്യയ്ക്കൊപ്പം നടി ഭാവനയും സുരാജ് വെഞ്ഞാറമൂടും അഭിമുഖത്തിലുണ്ടയിരുന്നു.
മൂന്നുപേരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ജയസൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഭാവന തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൂവരും ഒരുമിച്ചുള്ള അഭിമുഖം നടന്നത്. ഏതോ ഒരു താരം ഏതോ ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു.
നീയും അതുപോലെ വരുമോ..? അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്നാണ് ഭാവനയോട് തമാശ കലർത്തി ജയസൂര്യ പറഞ്ഞത്. ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. ശേഷം ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം.
വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം തമാശയോടുള്ള എതിർപ്പുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പേരിൽ ഇപ്പോഴുള്ള വിവാദം കൂടി കൂട്ടി ചേർത്താണ് കമന്റുകൾ ഏറെയും. പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല ജയസൂര്യ ഭാവനയോട് പറഞ്ഞതെന്നാണ് ഏറെയും കമന്റുകൾ.
ഇതാണ് ജയസൂര്യ…..ജയസൂര്യയുടെ ഒറിജിനൽ സ്വഭാവം ഇതാണ്. അതിനുശേഷം ട്യൂഷന് പോയി ഫിലോസഫി പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ, ബിക്കിനി ഇട്ട് കാണണം പോലും. സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?.
എൻ്റെ ഫ്രണ്ട് വല്ലതും ആയിരുന്നേൽ അന്ന് അവസാനിപ്പിക്കും ആ സൗഹൃദം എന്നിങ്ങനെ നീളുന്നു കമന്റുകൾ. മലയാളത്തിൽ ഇന്നും ഉയർന്ന താരമൂല്യമുള്ള നടനാണ് ജയസൂര്യ. നടൻ, ഗായകൻ, നിർമ്മാതാവ് എന്നിങ്ങനെ പല മേഖലയിലും താരം തന്റെതായ വ്യക്തിമുദ്യ പതിപ്പിച്ചിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ കയറിയ താരമാണ് ജയസൂര്യ.
തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളും മാസ് ഹീറോയും ഒരുപോലെ ചെയ്ത് സിനിമയിൽ സജീവമായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നടനായി താരം തിളങ്ങുന്നത്. മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ജയസൂര്യ.
എന്താടാ സജിയാണ് അവസാനം റിലീസ് ചെയ്ത നടന്റെ സിനിമ. കത്തനാർ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ജയസൂര്യ. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് കത്തനാർ. അനുഷ്ക ഷെട്ടി, പ്രഭുദേവ, തുടങ്ങിയ വമ്പൻ താരങ്ങളാണ് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിൽ അണിനിരക്കുന്നത്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണിത്.