‘ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ്’; പുത്തൻ ചിത്രങ്ങളുമായി ഭാവന

പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. മലയാളികളുടെ പ്രിയ താരം പിന്നീട്‌ മറ്റ് ഭാഷകളിലേക്ക് ചേക്കേറി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭാവന പുതുതായി ഷെയര്‍ ചെയ്‍ത ഫോട്ടോകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ലേബല്‍എംഡിസൈനേഴ്‍സിന് വേണ്ടി പ്രണവ് രാജ് എടുത്ത ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചില ചിത്രങ്ങള്‍ എപ്പോഴും സ്‍പെഷ്യലാണ് എന്ന അടിക്കുറിപ്പോടെയാണ് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം . വിവാഹത്തോടെ നവീനൊപ്പം ബാംഗ്ലൂരിൽ താമസമാക്കുകയായിരുന്നു

Noora T Noora T :