മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്.
മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്.
അപ്രതീക്ഷിതമായി ഭാവനയുടെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവും മനക്കരുത്ത് കൊണ്ട് അത് അതിജീവിച്ച് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ആ സമയത്ത് പക്ഷേ പൃഥ്വിരാജും ആദം ജോണിന്റെ സംവിധായകനും പ്രൊഡ്യൂസറും അടക്കം മറ്റു ടീമും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു എന്ന് ഭാവന പറയുന്നു.
അതേസമയം താൻ ആരോടും ഷെയര്‍ ചെയ്യാറില്ല എന്നതാണ് തന്റെ ഏറ്റവും വലിയ പ്രശ്‌നം എന്ന് ഭാവന പറയുന്നു. മറ്റുള്ളവരും ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരായിരിക്കുമെന്നും തന്റെ പ്രശ്‌നവും അവരോട് പറഞ്ഞ് അവരെ സങ്കടപ്പെടുത്താന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നും ഭാവന പറഞ്ഞു.
താൻ തന്നെ അതില്‍ നിന്ന് സ്വയം പുറത്ത് വരികയാണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യരുതെന്ന് എല്ലാ ഫ്രണ്ട്‌സും പറയും, ആരോടെങ്കിലും ഷെയര്‍ ചെയ്യണം എന്നും പറയും. എങ്കിലും താൻ തന്റെ വേദനകള്‍ ഒരു ഷീല്‍ഡ് കൊണ്ട് മറച്ചുവയ്ക്കും. മാക്‌സിമം 48 മണിക്കൂര്‍, അതിനുള്ളില്‍ അതില്‍ നിന്ന് ഞാന്‍ തന്നെ സ്വയം പുറത്തുവരുമെന്നും ഭാവന പറഞ്ഞു. നന്നായി കരയും, കരഞ്ഞ് തീര്‍ത്തിന്ന് സ്വയം എഴുന്നേറ്റ് വരുമെന്നും താൻ തന്നെ സ്വയം പുഷ് ചെയ്യും. താൻ തനിക്ക് തന്നെയാണ് എപ്പോഴും സ്വയം നന്ദി പറയുന്നതെന്നും ഭാവന കൂട്ടിച്ചേർത്തു.
മാത്രമല്ല എങ്ങനെയാണ് അത്തരം ഒരു അവസ്ഥയിലും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിച്ചതെന്നും എങ്ങനെയാണ് ആ അവസ്ഥ തരണം ചെയ്തതെന്നും പറയുകയാണ് ഭാവന. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസം തന്നെയാണ് കേസ് കൊടുക്കാൻ പ്രേരണയാതെന്നും തുറന്നുപറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആലോച്ചിരുന്നില്ല, ഉടനെ കേസ് കൊടുക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു.
അപ്പോൾ എന്താണ് എനിക്ക് ശരി എന്ന് തോന്നിയത്, അത് ഞാൻ ചെയ്തു. അത് വലിയൊരു വിഷമായി. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴും ഞാൻ ചെയ്തത് വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് നമ്മൾ ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു. പറഞ്ഞാൽ എന്താവും എന്നല്ല ഞാൻ ഇത് പറയാതിരുന്നാലല്ലേ പ്രശ്‌നം എന്നാണ് ഞാൻ ചിന്തിച്ചത്.
ശരിയായ കാര്യം ചെയ്യുന്നതിന് എന്തിനാണ് ഭയപ്പെടുന്നത് എന്ന കോൺസെപ്റ്റായിരുന്നു തനിക്കെന്നാണ് ഭാവന പറയുന്നത്. ഇതൊന്നും ഞാൻ പ്ലാൻ ചെയ്ത് ചെയ്ത കാര്യങ്ങളല്ല. ഞാൻ ചിന്തിച്ചത് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് ഉടൻ തന്നെ ഞാൻ പരാതി ഫയൽ ചെയ്തു. ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഞാൻ എന്തിന് ഭയപ്പെടണം. അപ്പോഴും ഞാൻ ഇങ്ങനെ അങ്ങനെ സംഭവിക്കും അങ്ങനെ ചെയ്താൽ ഇങ്ങനെ സംഭവിക്കും എന്നൊന്നും ചിന്തിച്ചില്ല.
മാർച്ചിൽ സ്‌കോട്‌ലാന്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത് സംഭവിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇത് ചെയ്യുന്നില്ല, എനിക്ക് ഒരു ബ്രേക്ക് വേണം, മെന്റലി ഞാൻ ഓക്കെയല്ലെന്ന് പറഞ്ഞു. പൃഥ്വിയും മുഴുവൻ ടീമും പറഞ്ഞു നീ എപ്പോൾ ഓക്കെ എന്ന് പറയുന്നു അപ്പോൾ മാത്രമെ നമ്മൾ ഇത് ചെയ്യു, അതുവരെ ഞങ്ങൾ കാത്തിരിക്കും എന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെങ്കിലും വെച്ച് ചെയ്‌തോ, പ്രശ്‌നമില്ല, കുറച്ച് സമയമെടുക്കുമെന്നാണ് തോന്നത് എന്ന് പറഞ്ഞു.
നീ വരുന്നില്ലെങ്കിൽ ഞങ്ങൾ ആരും പോകുന്നില്ലെന്ന് പറഞ്ഞു, സംവിധായകനും ഹീറോയും നിർമ്മാതാവും അങ്ങനെ എല്ലാവരും എന്നെ ഫോൺ ചെയ്ത് പറഞ്ഞത് ഞാൻ ഓക്കെ ആവുന്നത് വരെ കാത്തരിക്കും എന്നാണ്. നീ ഇതിനെ തരണം ചെയ്യണമെന്ന് അവരൊക്കെ പറഞ്ഞു. മാർച്ച് അവസാനത്തിലോ ഏപ്രിലിലോ സ്‌കോട്‌ലാന്റിൽ പോയി സിനിമ ചെയ്തു എന്നുമാണ് ഭാവന പറയുന്നത്.