മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല; ഭാവനയുടെ പോസ്റ്റ് വൈറലാകുന്നു

നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്- കര്‍മ്മ’, എന്ന പോസ്റ്റാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.

ഗായികമാരായ സിതാരയും സയനോരയും ഉള്‍പ്പെടെ ഭാവനയുടെ സുഹൃത്തുക്കള്‍ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകളും ഫോട്ടോകളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

Noora T Noora T :