വിവാഹ തിരക്കുകളിലാണ് നടി ഭാമ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിലിന്റെ മെഹന്തി കല്യാണം. കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലിൽ വെച്ചു നടന്നു മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു
കറുപ്പും ആഷ് കളറും ചേര്‍ന്ന വസ്ത്രമായിരുന്നു ഭാമ ധരിച്ചെത്തിയത്. ബിസിനസുകാരനായ അരുണാണ് വരൻ. ചെന്നിത്തല സ്വദേശിയാണ് അരുൺ കാനഡയിലാണ് പഠിച്ചത്. ഇപ്പോൾ ഇതാ താരം തന്നെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുകയാണ്
അതെ സമയം കൈയ്യിൽ മൈലാഞ്ചി അണിഞ്ഞു സുന്ദരിയായി നിൽക്കുന്ന ഭാമയുടെ ഫോട്ടോകളും വെെറലാകുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ ഫോട്ടോകളാണിത്.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ജനുവരി 30ന് കോട്ടയത്തുവച്ചാണ് വിവാഹം.
bhama actress