ദിലീപ് മകളെ നായികയാക്കുമെന്നു കരുതിയെങ്കിൽ തെറ്റി – ഊർമിള ഉണ്ണിക്കെതിരെ ഭാഗ്യലക്ഷ്മി

ദിലീപ് മകളെ നായികയാക്കുമെന്നു കരുതിയെങ്കിൽ തെറ്റി – ഊർമിള ഉണ്ണിക്കെതിരെ ഭാഗ്യലക്ഷ്മി

ഊർമിള ഉണ്ണിയുടെ ചോദ്യമാണ് ദിലീപ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അമ്മയുടെ വാർഷിക തിരഞ്ഞെടുപ്പ് യോഗത്തിൽ ഊർമിള ഉണ്ണിയാണ് ദിലീപിന്റെ കാര്യം സംസാരിച്ചത്. എന്നാൽ അപ്പോളുണ്ടാകാത്ത പ്രതിഷേധം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉരുണ്ട് കളിച്ചതോടെ കൂടി. നിരവധി ആളുകളാണ് ഊർമിള ഉണ്ണിക്കെതിരെ രംഗത്ത് എത്തിയത്. ഇപ്പോൾ അതി രൂക്ഷമായ ഭാഷയിൽ ഭാഗ്യലക്ഷ്മിയും പ്രതികരിച്ചിരിക്കുകയാണ്.

ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞത് കൊണ്ടോ മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചത് കൊണ്ടോ ദിലീപ് ഊര്‍മ്മിളയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പോടെയാണ് ഭാഗ്യലക്ഷ്മി ഊര്‍മ്മിള ഉണ്ണിക്കെതിരെ ശബ്ദമുയര്‍ത്തിയത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞത് കൊണ്ടോ മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചത് കൊണ്ടോ ദിലീപ് ഊര്‍മ്മിളയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടെന്നും അങ്ങനെ കരുതിയെങ്കില്‍ ഊര്‍മ്മിള ഉണ്ണിക്ക് തെറ്റി. അമ്മയിലെ ജനറല്‍ ബോഡി യോഗത്തില്‍ ഊര്‍മ്മിള ഉണ്ണിയുടെ ചോദ്യത്തില്‍ ആണ് ഇപ്പോള്‍ നടക്കുന്ന എല്ലാ വിഷയങ്ങളുടെയും തുടക്കം. ആദ്യം എല്ലാവരും കരുതി ആരോ എയ്തുവിട്ട അമ്പ് മാത്രമാണ് ഊര്‍മ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെ ഊര്‍മ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുള്ള പ്രസ്താവനകള്‍ കേട്ടപ്പോള്‍ നമ്മുക്ക് മനസ്സിലായി ഇവരിങ്ങനെയാണെന്ന്.

അവര്‍ തന്നെ മാധ്യമങ്ങളോടു പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങള്‍ കരുതിക്കോളൂ എന്ന്. അത് ഞങ്ങള്‍ക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും. ദീപാ നിശാന്തും വിധു വിന്‍സന്റും ചടങ്ങ് ബഹിഷ്‌കരിക്കരുതായിരുന്നു എന്ന്. വിധുവിന് ഇപ്പോള്‍ തോന്നുന്നുണ്ടാവാം ദീപാ നിശാന്തിന്‍റെ തീരുമാനം ശെരിയായിരുന്നു ന്നെ്. അഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദിയെന്നല്ല സൗഹൃദം പോലും ആഗ്രഹിക്കില്ല.

മാധ്യമങ്ങള്‍ക്ക് മുമ്പിലെ ആ പ്രകടനം ഗംഭീരമായിരുന്നു. നവ രസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നു. പ്രത്യേകിച്ച്‌ ശ്യംഗാരം. പെണ്ണിനെ ആക്രമിച്ച സംഭവത്തെ കുറിച്ച്‌ ചോദിക്കുമ്പോള്‍ ഓണത്തെ കുറിച്ച്‌ ചോദിച്ചൂടെ, സദ്യയെ കുറിച്ച്‌ ചോദിച്ചൂടെ എന്ന് ചിരിച്ചു ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നു നിങ്ങള്‍ക്ക്.

bhagyalakshmi against urmila unni

Sruthi S :