രാത്രി ഒന്നര മണിയ്ക്ക് ദിലീപ് വിളിച്ച് മഞ്ജു ഡാൻസ് കളിക്കാൻ പാടില്ലെന്ന് പറഞ്ഞു, കുറച്ച് രൂക്ഷമായി തന്നെ എന്നോട് സംസാരിച്ചു, ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു; വീണ്ടും വൈറലായി ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

നൃത്തത്തിന് മഞ്ജുവിന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. വിവാഹം ചെയ്ത ശേഷം അഭിനയത്തോടൊപ്പം നൃത്ത വേദികളിൽ നിന്നും മഞ്ജു വാര്യർ മാറി നിന്നിരുന്നു. ഭർത്താവ് ദിലീപുമായി അകന്ന് തുടങ്ങിയ കാലത്താണ് മഞ്ജു വീണ്ടും നൃത്തം ചെയ്യുന്നത്. വേൾഡ് ഡാൻസ് ഡേയോടനുബന്ധിച്ച് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഈ വേളയിൽ നടിയുടെ സുഹൃത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി മുമ്പ് പറർഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ക്ഷേത്ര പരിപാടിക്ക് മഞ്ജു വാര്യരുടെ നൃത്തം ബുക്ക് ചെയ്യാൻ സംഘാടകർ സമീപിച്ചത് ഭാഗ്യലക്ഷ്മിയെയായിരുന്നു. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ട സമയത്ത് മഞ്ജു വാര്യരുടെ കെെയ്യിൽ പണമൊന്നും ഇല്ലായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി സൂചിപ്പിച്ചത്. മഞ്ജു തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞിരുന്നത്.

കരിക്കകം ക്ഷേത്രത്തിലുള്ളവർ എന്നെ വിളിച്ചു. ഉത്സവ കാലത്ത് ഡാൻസിന് മഞ്ജു വാര്യരെ സംഘടിപ്പിച്ച് തരാമോ എന്ന് ചോദിച്ചു. ഗീതു മോഹൻദാസിനോട് സംസാരിച്ചപ്പോൾ മഞ്ജുവിന്റെ നമ്പർ തന്നു. ഞാൻ മഞ്ജുവിനെ വിളിച്ചു. ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചു.

കളിക്കും ചേച്ചി, ഡാൻസ് ചെയ്തേ പറ്റൂ. സാമ്പത്തികമായി ഞാൻ വളരെ പ്രശ്നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. കെെയ്യിൽ പെെസ ഇല്ല, പെെസ വേണം എന്ന് പറഞ്ഞു. അങ്ങനെ ആ ക്ഷേത്രത്തിൽ നല്ല തുകയ്ക്ക് മഞ്ജു വാര്യർ ഡാൻസ് ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് ചൂണ്ടിക്കാട്ടി. അക്കാലത്ത് ദിലീപും മഞ്ജു വാര്യരും തമ്മിലുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

അന്ന് ദിലീപ് മഞ്ജു ഡാൻസ് ചെയ്യുന്നതിനെ എതിർത്തതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിച്ചു. രാത്രി കാലങ്ങളിൽ എനിക്ക് കോൾ വരാറില്ല. ഒന്നര മണിയായപ്പോൾ എനിക്കൊരു കോൾ വന്നു. നോക്കുമ്പോൾ ദിലീപാണ്. എനിക്ക് ദേഷ്യം വന്നു.

എന്തിനാണ് രാത്രി ഒന്നരയ്ക്കൊക്കെ എന്നെ വിളിക്കുന്നതെന്ന് ചോദിച്ചു. ഇവിടെ കുറച്ച് പ്രശ്നമാണ് ചേച്ചീ, ചേച്ചിയാണോ അമ്പലത്തിൽ ഡാൻസ് ഫിക്സ് ചെയ്ത് കൊടുത്തതെന്ന് ദിലീപ് ചോദിച്ചു. ഫിക്സ് ചെയ്ത് കൊടുത്തതല്ല, രണ്ട് പേരെ കണക്ട് ചെയ്ത് കൊടുത്തു എന്ന് ഞാൻ പറഞ്ഞു. ഡാൻസ് കളിക്കാൻ പാടില്ലെന്ന് ദിലീപ്.

എന്നോട് പറഞ്ഞിട്ടെന്താ കാര്യം, നിങ്ങൾ നേരിട്ട് സംസാരിക്കൂ നിങ്ങളുടെ ഭാര്യയല്ലേ എന്ന് ഞാൻ. ചേച്ചിയോട് ഭയങ്കര ബഹുമാനവും സ്നേഹവുമാണ്, ചേച്ചി പറഞ്ഞാൽ കേൾക്കുമെന്ന് ദിലീപ് മറുപടി നൽകി.

പതിനാല് വർഷം കൂടെ ജീവിച്ച നിങ്ങൾക്കവരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്കെങ്ങനെ പറ്റുമെന്ന് ഞാൻ ചോദിച്ചു. അപ്പോൾ കുറച്ച് രൂക്ഷമായി തന്നെ എന്നോട് സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു.

അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. രാവിലെ എന്നെ വിളിക്കണം, അത്യാവശ്യമായി കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപ്പോൾ തന്നെ മഞ്ജുവിന് ഞാൻ മെസേജ് അയച്ചു. രാവിലെ ആറ്, ആറരയായപ്പോൾ മഞ്ജു എന്നെ വിളിച്ചു. ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു.

പ്രശ്നമാണെങ്കിൽ ഡാൻസ് നിർത്തിക്കൂടെ എന്ന് ഞാൻ ചോദിച്ചു. ചേച്ചി ഈ പ്രശ്നം ഞാൻ ഡീൽ ചെയ്തോളാം, ചേച്ചി ഇതേക്കുറിച്ച് ഒന്നും അറിയേണ്ട കുറച്ച് പ്രശ്നമുണ്ട് ചേച്ചി എന്ന് മഞ്ജു പറഞ്ഞു. ആ ഡാൻസ് പെർഫോമൻസ് മഞ്ജു ചെയ്തെന്നും ഭാഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.

വിവാഹ ജീവിതം തകർന്നതോടെ ഭർത്താവ് ദിലീപിൽ നിന്നും ജീവനാംശമായ ഒന്നും വാങ്ങാതെയാണ് മഞ്ജു വാര്യർ പുതിയൊരു ജീവിതം കെട്ടിപ്പടുത്തത്. ഇക്കാലയളവിനിടെ സാമ്പത്തികപരമായി മഞ്ജു വാര്യർക്കുണ്ടായ വളർച്ചയും എടുത്ത് പറയേണ്ടതാണ്. വിലപിടിപ്പുള്ള നായികമാരിൽ‌ ഒരാളായ മഞ്ജു വാര്യർ പടി പടിയായാണ് സാമ്പത്തികമായി വളർന്നത്. 140 കോടിക്ക് മുകളിൽ ആസ്തി മഞ്ജു വാര്യർക്ക് ഇന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

50 ലക്ഷം രൂപ മുതൽ ഒരു കോടി വരെയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. തമിഴകത്തെ മുൻനിര താരമായതോടെ മാർക്കറ്റ് വാല്യൂ വീണ്ടും കൂടിയിട്ടുണ്ട്. ആഡംബര കാറുകളും ബൈക്കും മഞ്ജു വാര്യർക്കുണ്ട്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.

അതേസമയം ധനികയാണെങ്കിലും വളരെ സിംപിളായാണ് മഞ്ജുവിനെ പൊതുവിടങ്ങളിൽ കാണാറുള്ളത്. ആർഭാട ജീവിതമല്ല നടി നയിക്കുന്നത്. മഞ്ജു സെറ്റുകളിലേക്കോ ഷോയിലേക്കോ എത്തുന്നത് ഒരുപാട് സഹായികളുമായല്ലെന്നും സ്വന്തം കാര്യങ്ങൾ അവർ തന്നെയാണ് ചെയ്യാറെന്നും നടനും നിർമാതാവുമായ മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പണത്തെ പോലെ പുറമേക്കുള്ള സൗന്ദര്യത്തിനും മഞ്ജു പ്രാധാന്യം നൽകാറില്ല. ചെറുപ്പമായിരിക്കുന്നു എന്ന് കേൾക്കുമ്പോൾ തനിക്ക് സന്തോഷം തോന്നാറില്ലെന്നും സന്തോഷമായിരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിട്ടുണ്ട്.

മുന്നോട്ടുള്ള യാത്രകൾക്കിടയിൽ ഒരിക്കൽ പോലും മഞ്ജുവാര്യർക്ക് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ നഷ്ടങ്ങളെ കാൾ കൂടുതൽ നേട്ടങ്ങളിലേക്ക് ആണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴും മലയാള സിനിമയിൽ ഒരു സ്ത്രീപക്ഷ സിനിമ, അല്ലെങ്കിൽ ഒരു സ്ത്രീ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമ ഇറക്കണമെങ്കിൽ മഞ്ജുവാര്യരെ പോലെ വളരെ ബോൾഡ് ആയിട്ടുള്ള ഒരു നടി ഉണ്ടായേ തീരൂ.

അത്തരത്തിലൊരു സ്റ്റേജിലേക്ക് എത്താൻ ഉർവശി മഞ്ജുവാര്യർ പോലെയുള്ളവർക്ക് മാത്രമേ ഇതുവരെ മലയാളത്തിൽ സാധിച്ചിട്ടുള്ളൂ. ഈ സാധ്യതകളെല്ലാം തന്നെ മഞ്ജുവിന്റെ ആസ്ഥിയിൽ വരുംകാലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിച്ചത്.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. രജനികാന്തിനൊപ്പം മികച്ച പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.

Vijayasree Vijayasree :