മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്; ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലായിരുന്ന മീനാക്ഷി ഇപ്പോൾ സ്ഥിരമായി പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എത്താറുണ്ട്. കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലാണ് മീനാക്ഷി. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ 25ാം പിറന്നാൾ.

ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയുമൊക്കെ ചേർന്ന് പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. ഇപ്പോൾ മീനാക്ഷിയുടെ പിറന്നാൾ ദിവസം ആശംസയറിയിച്ച് കാവ്യ മാധവൻ പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മീനുട്ടി, നിങ്ങൾക്ക് 25-ാം ജന്മദിനം ആശംസിക്കുന്നു എന്നാണ് കാവ്യമാധവൻ കുറിച്ചത്. നിരവധി പേരാണ് കാവ്യ മാധവന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. എന്നാൽ പിറന്നൾ ദിവസം മഞ്ജു പ്രത്യേകിച്ച് പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല.‌‌

ഈ വേളയിൽ മഞ്ജു വാര്യരെയും മീനാക്ഷിയെയും കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെന്നാണ് ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്. മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം.

ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് തനിക്കറിയാമെന്നും ഭാഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു. മീനൂട്ടിയെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. ഇപ്പോഴും ഞാൻ റെഡിയായിരിക്കുകയാണ് ചേച്ചി, അവൾക്കെപ്പോൾ വേണമെങ്കിലും എന്റെയടുത്തേക്ക് വരാമെന്ന് പറഞ്ഞു.

ഒരുപാട് പേർ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നും അന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് മഞ്ജു വാര്യർ അഭിനയ രംഗം വിട്ട് വിവാഹിതയായത്. അന്ന് ആരാധകർക്ക് ഇത് വലിയ നിരാശയായിരുന്നു. മഞ്ജു തിരിച്ച് വരാൻ ഇവർ അതിയായി ആഗ്രഹിച്ചു. പതിനഞ്ച് വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു തിരിച്ചെത്തുന്നത്.

അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ബിരുദദാന ചടങ്ങ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു.സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി എത്തി സർട്ടിഫിക്കറ്റ് കയ്യിൽ വാങ്ങി നടന്ന് പോകുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണാനാകുക.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

പ്പോൾ മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു.

ഇതിന് പിന്നാലെ മീനാക്ഷി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുകയാണോ പഠനം പൂർത്തിയായ സ്ഥിതിയ്ക്ക് സിനിമയിലേയ്ക്കെത്തുമോ എന്നെല്ലാം ആരാധകർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെയെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഈ വേളയിൽ മീനാക്ഷിയെ കുറിച്ച് ദിലീപ് മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്.

അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്.

മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

ഇലയമകൾ മഹാലക്ഷ്മി വികൃതിയാണെങ്കിൽ മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് ദിലീപ് പറയുന്നു. മീനാക്ഷി ഭയങ്കര സൈലന്റാണ്. എല്ലാം കേട്ട് ഭയങ്കരമായി പൊട്ടിച്ചിരിക്കുകയും തമാശകൾ ആസ്വദിക്കുകയും ചെയ്യും. ഒരാൾ വയലന്റും ഒരാൾ സൈലന്റുമാണ്. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോൺ മാറിയാൽ അവൾക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്. മീനാക്ഷി വളരെ സൈലന്റാണ്.

എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആൾക്കാരാണ് എന്നുമാണ് ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകൾ വൈറലാകവെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങൾ ആണ് വരുന്നത്.

മഞ്ജു വാര്യരുടെ അതേ സ്വഭാവമാണ് മീനാക്ഷിയ്‌ക്കെന്ന് പലരും ചൂണ്ടിക്കാട്ടി. കാണാനും മഞ്ജുവിനെ പോലെ തന്നെ. മഞ്ജു അധികം സംസാരിക്കാത്ത ആളാണെന്ന് സുഹൃത്തുക്കളുൾപ്പെടെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ വളർത്തിയത് അമ്മയാണ്. അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളർത്ത് ഗുണം കാണിക്കുന്നുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. ‘രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കൾക്കും അതുപോലെ ദൈവം കൊടുത്തു,’ എന്നാണ് ഒരാളുടെ കമന്റ്.

‘മീനാക്ഷിക്ക് എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ അത് അവൾ പത്ത് മാസം കിടന്ന ഗർഭപാത്രത്തിന്റെ മാത്രം മഹത്വമാണ്,’ എന്നാണ് മറ്റൊരാളുടെ കമന്റ്. മഞ്ജു വാര്യരെ പോലെ നൃത്തത്തിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. സിനിമാ രംഗത്തേക്ക് മീനാക്ഷി കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.

അവിടെ നിന്നും വേഗം മടങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനിടയിൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനാക്ഷിയാണെന്നത് കുറ്റപ്പെടുത്തലുകൾക്ക് കാരണമായി. എന്നാൽ എല്ലാ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനാണ് താരപുത്രി എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്.

അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.

മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.

ദിലീപും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വി കെയർടേക്കർ ആണ് അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ്’പവി കെയർടേക്കർ’ എന്ന് പലരും പറഞ്ഞിരുന്നു. അഞ്ച് പുതുമുഖ നായികമാരായിരുന്നു പവി കെയർ ടേക്കറിൽ എത്തിയിരുന്നത്.

പ്രിൻസ് ആൻഡ് ഫാമിലി ആണ് ദിലീപിന്റെ പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.

ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്ക‍ർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Vijayasree Vijayasree :