കഴിഞ്ഞ ദിവസമായിരുന്നു നടൻ നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീ ഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ പീ ഡിപ്പിച്ചു എന്ന് യുവതി ആരോപിച്ച ദിവസങ്ങളിൽ, നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകന്മാരായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു. 2023 ഡിസംബർ 14ന് സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്ന നിവിൻ പോളി പിറ്റേദിവസം, അതായത് ഡിസംബർ 15ന്, പുലർച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ഭഗത് മാനുവൽ പറയുന്നത്.
ഇതിന് തെളിവായി ചില ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വിനീതിനും നിവിൻ പോളിക്ക് ഒപ്പം ഭഗത് മാനുവൽ അന്ന് പകർത്തിയ ചിത്രത്തിന്റെ ഡിസ്ക്രിപ്ഷൻ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ഫോട്ടോയുടെ വിവരങ്ങളിൽ ഡിസംബർ 14നാണ് ഇത് പകർത്തിയത് എന്ന് കാണാം. ‘ഡിസംബർ 14ന് രാവിലെ എട്ടു മുതൽ 15ന് പുലർച്ചെ മൂന്നുവരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങൾ തെളിവായി ഉണ്ട്’ എന്നാണ് ഭഗത് നൽകിയ ക്യാപ്ഷൻ.
അതേസമയം, കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീ ഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു. പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി.
എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.
പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.
അതേസമയം, പീ ഡനാരോപണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട് നിവിൻ. തനിക്കെതിരായ പീ ഡനക്കേസ് വ്യാജമാണെന്നും പീ ഡനം നടന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ താൻ കേരളത്തിലുണ്ടായിരുന്നുവെന്നുമാണ് നടൻ പറയുന്നത്. കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം, ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം എന്നുമാണ് താരം പറയുന്നത്.
എന്നാൽ നിവിൻ പോളി അടക്കമുള്ളവർക്കെതിരായ പീ ഡന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പരാതിക്കാരി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടത്. എ കെ സുനിലുമായി വാക്കുതർക്കം ഉണ്ടായ സമയത്ത് നിവിൻ പോളിയും ബാക്കിയുള്ളവരും ഇയാളുടെ ഗുണ്ടയായിട്ടാണ് വന്നത്. എന്നെ റൂമിൽ പൂട്ടിയിട്ട് മയക്കുമരുന്ന് കലർത്തിയ വെള്ളം തന്ന് പീ ഡിപ്പിക്കുകയായിരുന്നു.
നിവിൻ പോളിയും അവിടെയുണ്ടായിരുന്നു. അന്ന് ആദ്യമായാണ് കണ്ടത്. തന്റെ വീഡിയോ ഡാർക്ക് വെബിൽ ഇടുമെന്ന് ഭീ ഷണിപ്പെടുത്തി. സോഷ്യൽമീഡിയ വഴി ആക്രമിച്ചു. വണ്ടി ഇ ടിപ്പിച്ചുകൊ ല്ലുമെന്നും പാമ്പിനെകൊണ്ട് കൊ ത്തിക്കുമെന്നും പറഞ്ഞ് ഭീ ഷണിപ്പെടുത്തി. സഹിക്കാൻ വയ്യാതെയാണ് പരാതികൊടുത്തത് എന്നുമാണ് യുവതി ആവർത്തിക്കുന്നത്.