എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!!

മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ ഭാര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും.

യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗർഭിണിയായതും, മക്കളുടെ വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ദേവിക പങ്കിട്ട പുതിയ വിഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായി മാറുന്നത്. ഇനിയങ്ങോട്ട് ഡേ ഇൻ മൈ ലൈഫ് പോലെ എന്നും വീഡിയോ ചെയ്യുമെന്ന് ദേവിക പറഞ്ഞിരുന്നു.

പുതിയ വീഡിയോയിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് വ്‌ളോഗിന് താഴെയായി സ്‌നേഹം അറിയിച്ചുള്ള കമന്റുകളുടെ എത്തിയത്. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ഞങ്ങളെത്തും എന്നും ഇരുവരും പറഞ്ഞിരുന്നു.

നമ്മളെന്തായാലും പബ്ലിക് ഫിഗറാണ്. ഫാമിലിയെ എങ്ങനെയാണോ കാണുന്നത് അതുപോലെ തന്നെയാണ് പ്രേക്ഷകരെയും ഞങ്ങൾ കാണുന്നത്. എല്ലാ കാര്യങ്ങളും ഞങ്ങൾ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഡെയ്‌ലിയുള്ള കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു, നമ്മൾ പരീക്ഷിക്കുന്നതും, മാറ്റത്തിന് വേണ്ടിയും ചെയ്യുന്ന കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു എന്ന് മാത്രം.

അതിനൊപ്പമായി വീട്ടിലെ കാര്യങ്ങളും കാണിക്കുന്നു എന്നും വീഡിയോയിലൂടെ ദേവിക പറഞ്ഞു. എന്നാൽ ദേവിക പറഞ്ഞത് കേട്ട് ഒന്നിടവിട്ട ദിവസം പോരേ എന്നായിരുന്നു വിജയ് ചോദിച്ചത്. നിങ്ങൾക്കെന്തെങ്കിലും സജഷൻസുണ്ടെങ്കിൽ അതൊക്കെ ഷെയർ ചെയ്യുക എന്നും ദേവിക പറഞ്ഞു.

എനിക്ക് നന്നായി മുടി കൊഴിയുന്നുണ്ടായിരുന്നു. അതിനുവേണ്ടി രണ്ടുമൂന്ന് കാര്യങ്ങൾ ചെയ്തിരുന്നു. ഇടയ്ക്ക് ഷോർട്‌സിട്ടപ്പോൾ മുടി മോശമായിട്ടുണ്ടെന്ന് കുറേപേർ കമന്റ് ചെയ്തിരുന്നു. അന്ന് മുതലാണ് മുടിയ്ക്ക് വേണ്ടി ഓരോന്ന് പരീക്ഷിച്ച് തുടങ്ങിയത്.

മുടി കൊഴിച്ചിൽ കുറഞ്ഞു, അതുപോലെ തന്നെ ബേബി ഹെയർ വന്ന് തുടങ്ങി. കമന്റുകൾ വന്ന് തുടങ്ങിയതോടെയായിരുന്നു ഞാൻ അത് പരിഹരിക്കാനായി മുന്നിട്ടിറങ്ങിയതെന്നാണ് ദേവിക വീഡിയോയിൽ പറഞ്ഞത്.

നടക്കുന്നിടത്ത് മുഴുവൻ മുടിയാണ് എന്ന് പറഞ്ഞതല്ലാതെ അത് പരിഹരിക്കാനായി ഞാനൊന്നും ചെയ്തിരുന്നില്ല. കമന്റുകളിലൂടെയായി നിരന്തരം മുടികൊഴിച്ചിലിനെ കുറിച്ച് കേട്ടതോടെയായിരുന്നു സ്വയം മാറ്റത്തിനായി ശ്രമിച്ചതെന്നും ദേവിക തുറന്നുപറഞ്ഞിരുന്നു. ഇനി നര കളയാനുള്ള സൂത്രം പഠിക്കണം. അമ്മ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഒരു മുടിയുടെ നിറം മാറിയയാൽ അമ്മ ടെൻഷനിലാവുന്ന അവസ്ഥയാണെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്.

നമ്മുടെ ലൈഫിൽ മാറ്റത്തിനായി നമ്മൾ ചെയ്യുന്ന കാര്യം നിങ്ങളോട് പറയുന്നു. തിരിച്ച് നിങ്ങൾ ചെയ്യുന്നത് എന്നോട് പറയാം. ക്യാമറ ഓണാക്കി കഴിഞ്ഞാൽ പറയാനുള്ളതെല്ലാം നമ്മൾ മറന്നുപോവും. എല്ലാ ദിവസമല്ലെങ്കിലും, ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും വീഡിയോയുമായി എത്താമെന്നും ദേവിക പറഞ്ഞു. കാണുന്നവരുടെ സമയവും പ്രധാനപ്പെട്ടതാണ്. അതനുസരിച്ച് നല്ല വീഡിയോകൾ ഇടാമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

2022 ലായിരുന്നു ദേവികയും വിജയ് മാധവും വിവാഹിതരായത്. ഇരുവർക്കും ആത്മജ എന്ന പേരിൽ ഒരു മകനുണ്ട്. മകന്റെ പേരിനെ ചൊല്ലി ചിലർ ചോദ്യമുയർത്തിയപ്പോൾ ആത്മാവിൽ നിന്നും ഉണ്ടായ കുഞ്ഞ് എന്ന നിലയ്ക്കാണ് ആത്മജ എന്ന പേര് നൽകിയത് എന്നായിരുന്നു രണ്ട് പേരും പറഞ്ഞത്.

മകൾക്ക് വിജയ് മാധവ് ഇട്ട പേരിന്റെ പേരിൽ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്തു. കമന്റുകൾ മറുപടിയുമായി ദേവികയും വിജയ് മാധവും എത്തിയെങ്കിലും ആ വീഡിയോയ്ക്ക് എതിരെയും വിമർശനം ഉയർന്നു.

ഒടുവിൽ വിവാദം എല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ വിജയ് മാധവ് തന്റെ ഭാഗത്ത് നിന്ന് വേദനിപ്പിക്കുന്ന പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമിക്കണമെന്ന് പറയുകയും ചെയ്തു. എന്തായാലും ആ വീഡിയോയ് കൂടി വിവാദങ്ങൾ അവസാനിച്ചു. പ്രേക്ഷകരുടെ സ്‌നേഹം താരങ്ങൾക്ക് തിരികെ ലഭിക്കുകയും ചെയ്തു.

Athira A :