ഏതാനും ദിവസം മുമ്പായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരായ മനോജ് കുമാറിന്റേയും ബീന ആന്റണിയുടേയും 17-ാം വിവാഹവാര്‍ഷികം. രസകരമായ ഒരു കുറിപ്പ് പങ്കുവച്ചാണ് മനോജ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. അപ്രതീക്ഷിതമായി വന്ന ലോക്ഡൗണിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഒരു സര്‍പ്രൈസ് ഗിഫ്റ്റും പ്രിയതമയ്ക്ക് അദ്ദേഹം നല്‍കിയത്രേ.
ഒരു പച്ച ചക്കയായിരുന്നു വിവാഹവാര്‍ഷിക സമ്മാനമായി മനോജ് നല്‍കിയത്! എന്തായാലും ലോകചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഭര്‍ത്താവ് ഭാര്യയ്ക്ക് പച്ച ചക്ക സമ്മാനമായി നല്‍കിയിരിക്കുക. പക്ഷേ ചക്ക വറുത്തത് തിന്നാന്‍ കൊതിച്ചിരുന്ന ബീന ഹാപ്പിയാണ്. ഇന്നു തന്നെ ഈ ഗിഫ്റ്റ് വറുക്കുമെന്നും മനോജ് കുറിച്ചു. ചക്കയുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ്
ഞങ്ങളുടെ മനസ്സും ശരീരവും പരസ്പരം “ലോക് ഡൗൺ” ആയിട്ട് ഇന്നേക്ക് 17 വർഷം പൂർത്തിയാവുന്നു…
വേലയും കൂലിയും പൈസയുമില്ലാത്ത മേലോട്ട് നോക്കിയിരിക്കുന്ന ഈ വേളയിൽ എൻ്റെ സഹധർമ്മിണിക്ക് വിവാഹ വാർഷിക സമ്മാനം എന്തുകൊടുക്കും എന്ന് ആലോചിച്ച് തല പുണ്ണാക്കിയപ്പോൾ .. പെട്ടെന്ന് തലയിൽ ഒരു “ബൾബ് ” മിന്നി..
രണ്ടു ദിവസം മുമ്പ് അവൾ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.. “ചക്കവറുത്തത് തിന്നാൻ കൊതിയാവുന്നു… “
ഒന്നും ആലോചിച്ചില്ല.. വണ്ടിയുമെടുത്ത് വിട്ടു.. മാസ്കിട്ട് ഹെൽമറ്റിട്ട് സാമൂഹ്യ അകലം പാലിച്ച് നല്ല ഒന്നാംന്തരം നാടൻ പച്ച ചക്ക വാങ്ങിച്ചു… നിറഞ്ഞ സന്തോഷത്തോടെ അവൾക്കത് വിവാഹ വാർഷിക സമ്മാനമായി നല്കി… അവള് ഹാപ്പി … ഞാനതിലേറേ ഹാപ്പി… (because total gift expense 160 rs)…
ലോക ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യയ്ക്ക് “പച്ച ചക്ക ” വിവാഹ വാർഷിക സമ്മാനമായി നല്കിയിരിക്കുന്നത്… എന്താല്ലേ..??! എൻ്റെ “ലോക് ഡൗൺ പരമ്പര ദൈവങ്ങളേ.. ” എല്ലാം കാണുന്നുണ്ടല്ലോ അല്ലേ..!!!
എന്തായാലും ഇന്ന് തന്നെ “gift ” വറുക്കും..
അപ്പോൾ ശരി എല്ലാവരും Safe ആയി ഇരിക്കൂ..
” STAY HOME .. STAY SAFE..
beena anthony