മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.
അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. അമ്മയുടെ മരണശേഷം തന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞ കനക ആഴ്വാര്‍പേട്ടിലെ വീട്ടില്‍ ഒതുങ്ങിക്കൂടി. ഒരാളുമായും കനകയ്ക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. കനക എല്ലാവരില്‍ നിന്നും അകലം പാലിച്ചതുകൊണ്ട് തന്നെ നടിക്ക് മാനസിക രോഗമാണെന്നത് മുതല്‍ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായി.
കനകയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഗോസിപ്പുകളും അടിക്കടി വരാന്‍ തുടങ്ങിയതോടെ അടുത്തിടെ നടി കുട്ടി പത്മിനി കനകയെ വീട്ടില്‍ പോയി കണ്ടു. കനകയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും പഴയതുപോലെ സ്‌നേഹത്തോടെ തന്നെയാണ് കനക തന്നോട് പെരുമാറിയതെന്നും നടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് കുട്ടി പത്മിനി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
പഴയ കനകയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായി നടിക്കുണ്ടായിട്ടുണ്ട്. അല്‍പം ശരീരഭാരം കനകയ്ക്ക് വര്‍ധിച്ചിട്ടുണ്ട്. കനകയ്‌ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ നിരൂപകനും നടനുമായ ബയല്‍വാന്‍ രംഗനാഥന്‍ നടിയുമായി ബന്ധപ്പെട്ട് അധികം ആര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടി പങ്കുവെച്ച് എത്തി.
മദ്രാസ് മൂവീസ് എന്ന യുട്യൂബ് ചാനലിലാണ് ബയല്‍വാന്‍ രംഗനാഥന്‍ നടിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍.ടി രാമറാവു കന്നിപ്പെണ്ണായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. അതിനെല്ലം ചുക്കാന്‍ പിടിച്ചത് കനകയുടെ അമ്മ ദേവികയാണെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു.
തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാറും പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ മുത്തച്ഛനായ എന്‍.ടി രാമറാവു. സൗന്ദര്യവും ശബ്ദഗാംഭീര്യവും നര്‍മബോധവും സംഗീതജ്ഞാനവും ആക്ഷനും മാനറിസങ്ങളും മാന്യതയും ഒരുപോലെ ഒത്തിണങ്ങിയ എന്‍ടിആര്‍ പതിറ്റാണ്ടുകളോളം തിരശീലയില്‍ സൂപ്പര്‍ നായകനായി വിലസിയിരുന്നു.
കനകയുടെ അമ്മ ദേവിക നിരവധി സിനിമകളില്‍ എന്‍.ടി രാമറാവുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്. ബയല്‍വാന്‍ രംഗനാഥന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ‘ഞാന്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്‍.ടി രാമറാവു കനകയെ വിവാഹം ചെയ്തുവെന്ന് ഒരു റിപ്പോര്‍ട്ട് കിട്ടി. മുഖ്യമന്ത്രിയാകണമെന്നത് എന്‍.ടി.ആറിന്റെ വലിയ ആഗ്രഹമായിരുന്നു.’
‘എംജിആറാണ് എന്‍ടിആറില്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പാകിയത്. മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വളര്‍ന്നതോടെ കേരളത്തിലെ ഒരു ജോത്സ്യനെ വിളിച്ച് എന്‍ടിആര്‍ ഉപദേശം തേടി. നിങ്ങള്‍ ആന്ധ്ര മുഖ്യമന്ത്രിയാകും പക്ഷെ അതിന് മുമ്പ് ചില പരിഹാര ക്രിയകള്‍ ചെയ്യണമെന്ന് പറഞ്ഞു. ചില പ്രത്യേകതകള്‍ നിറഞ്ഞ നക്ഷത്രത്തില്‍ പിറന്ന ഒരു കന്നിപെണ്ണിനെ വിവാഹം ചെയ്യണമെന്നാണ് ജോത്സ്യന്‍ നിര്‍ദേശിച്ചത്.’
‘അങ്ങനൊരു പെണ്ണിനെ എന്‍ടിആര്‍ അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് ദേവിക താരത്തോട് സംസാരിക്കുന്നത്. 23 പടങ്ങളില്‍ ദേവികയും എന്‍ടിആറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജോത്സ്യന്‍ പറഞ്ഞ പ്രത്യേകതകള്‍ എന്‍ടിആര്‍ ദേവികയോട് പറഞ്ഞു. അപ്പോഴാണ് തന്റെ മകള്‍ കനകയുടെ നക്ഷത്രവും ജോത്സ്യന്‍ നിര്‍േദശിച്ച നക്ഷത്രവും ഒന്നാണെന്ന് ദേവികയ്ക്ക് മനസിലായത്.’
‘അങ്ങനെ ദേവികയുടെ സമ്മതത്തോടെ എന്‍ടിആര്‍ കനകയെ രഹസ്യമായി വിവാഹം ചെയ്തു. വെറുമൊരു ചടങ്ങിന് വേണ്ടിയാണ് ആ വിവാഹം നടന്നത്. അല്ലാതെ ഇരുവരും തമ്മില്‍ ഭാര്യഭര്‍തൃബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആ വിവാഹത്തിന്റെ പേരില്‍ എന്‍ടിആര്‍ ദേവികയ്ക്ക് പണം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ആ വിവാഹം കനകയെ മാനസീകമായി ഒരുപാട് വിഷമിപ്പിച്ചുവെന്നും’, ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു.