കഷ്ടം…! ‘മരണ വീട്ടിലും സെൽഫിയോ? കണ്ടുനിൽക്കാനാവാതെ മനസിലെ വിങ്ങലും വേദനയും കടിച്ചമർത്തി സിദ്ദിഖ്; ക്ഷമ നശിച്ച് ബേസിൽ ചെയ്തത്

മലയാള സിനിമാ ലോകത്തെയും പ്രേക്ഷകരെയും വേദനയിലാഴ്ത്തിയ വിയോഗമാണ് നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍റേത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്. ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്.

പെട്ടെന്ന് സാപ്പിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം റാഷിയുടെ കൂടെ തന്നെ സിദ്ദിഖും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വലിയ വേദനയോടെയാണ് സാപ്പിയുടെ വിയോഗവാർത്ത കുടുംബം പുറത്തുവിട്ടത്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും.

അതേസമയം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ സാപ്പിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയാണ് സിനിമാലോകം. നടന്‍ കലാഭവന്‍ ഷാജോണ്‍, ടിനി ടോം തുടങ്ങി മരണവിവരം അറിഞ്ഞവര്‍ എല്ലാം സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ വീട്ടിലെത്തിയ ബേസിലിന്റെ ഒരു വീഡിയോയാണ്.

വാഹനം വഴിയരികിൽ നിർത്തി സിദ്ദിഖിന്റെ വസതിയിലേക്ക് നടന്നുപോവുകയായിരുന്നു ബേസിൽ. എന്നാൽ ഇതിനിടെ നടനെ കാൽനട യാത്രികരിൽ ഒരാളായ ചെറുപ്പക്കാരൻ പിടിച്ച് നിർത്തി സെൽഫിക്ക് പോസ് ചെയ്യിപ്പിക്കുകയായിരുന്നു. ഈ സമയത്ത് എതിർക്കാൻ വഴിയില്ലാതെ മനസില്ലാ മനസോടെ ബേസിലും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബേസിലിനും സെൽഫി ചോദിച്ച യുവാവിനും ഒരുപോലെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.

മരണ വീട്ടിലും സെൽഫി എന്നത് കേട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടുവെന്നും, ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ എന്നുമാണ് ഒരാളുടെ കമന്റ്. സെൽഫി എടുക്കാൻ വന്നവനെ നമിച്ചു, ഈ ഒരു അവസ്ഥയിലും സെൽഫി… ഇയാൾക്ക് തീരെ ബോധം ഇല്ലേ, കഷ്ടം തന്നെ എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

ഇതേസമയം ചിലർ ബേസിലിനെയും വിമർശിച്ചും രംഗത്ത് എത്തുന്നുണ്ട്. സെൽഫിക്ക് നിന്ന് കൊടുത്ത ബേസിലും ഇച്ചിരി ഉളുപ്പ് കാണിക്കാമായിരുന്നുവെന്നാണ് വിമർശകരുടെ കമൻ്റ്.

എന്നാൽ ഈ സമയത്തും ക്ഷമയോടെ സഹകരിച്ച ബേസിൽ പ്രശംസ അർഹിക്കുന്നു എന്നും ചിലർ പറയുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിൽ അവന് ജാഡയാണെന്ന് പറയും. ഒന്ന് നിന്ന് കൊടുത്തപ്പോൾ അയാൾക്ക് ബോധം ഇല്ലെന്ന് പറയും… എന്തൊക്കെ തരത്തിലാണ് വിമ​ർശനം, എന്നാണ് ബേസിലിനെ അനുകൂലിച്ചുള്ള ചർച്ചകൾ.

Vismaya Venkitesh :