വിസ്‌മയിപ്പിച്ച് ബറോസ്; രസകരമായ അനിമേറ്റഡ് വീഡിയോയുമായി മാേഹൻലാൽ

മോഹൻലാലിൻറെ ആദ്യ സംവിധാന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിലയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ത്രീഡി ചിത്രം ബറോസിന്റെ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്.

”Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്. വളരെ കൗതുകമുണർത്തുന്ന ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. വീഡിയോയ്‌ക്ക് കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ബറോസിലെ മോഹൻലാലിന്റെ കഥാപാത്രമായ ഭൂതത്തോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്.

ഈ അനിമേറ്റഡ് വീഡിയോ സംവിധാനം ചെയ്തത് സുനിൽ നമ്പുവാണ്. ടികെ രാജീവ് കുമാറിന്റേതാണ് ആശയം. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് രമേഷ് നാരായണാണ് സം​ഗീതം നൽകിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്.

Vismaya Venkitesh :