കഷണ്ടിക്കും ഇനി മരുന്നുണ്ട്!!

കഷണ്ടിക്കും ഇനി മരുന്നുണ്ട്!!

അസ്ഥിരോഗത്തിനുള്ള മരുന്ന് കഷണ്ടിയുടെ ചികിത്സയ്ക്ക് ഫലപ്രദമെന്ന് കണ്ടെത്തല്‍. എല്ലുകള്‍ അസാധാരണമായി പൊടിയുന്ന ഓസ്റ്റിയോപെറോസിസ് രോഗത്തിന്ഡറെ ചികിത്സയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന മരുന്നാണ് way-316606.

ഈ മരുന്ന് ഉപയോഗിക്കുന്നതിന്റെ രോമവളര്‍ച്ച എന്ന പാര്‍ശ്വഫലത്തില്‍ നിന്ന് കഷണ്ടിക്കുള്ള മരുന്നിലേക്ക് എത്തിയത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ്.

ജേണല്‍ പബ്ലിക് ലൈബ്രറി ഓഫ് സയന്‍സ് ബയോളജിയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

ആറ് ദിവസം കൊണ്ട് രോമകൂപങ്ങള്‍ രണ്ടുമില്ലിമീറ്റര്‍ വളരുമെന്ന നിരീക്ഷണത്തിലാണ് പരീക്ഷണം എത്തിച്ചേര്‍ന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന sfrpi പ്രോട്ടീനെ തടഞ്ഞാണ് ഓസ്റ്റിയോ പെറോസിസ് പ്രോട്ടീനെ തടഞ്ഞാണ് ഓസ്റ്റിയോപെറോസിസ് ഭേദമാക്കുന്നത്.

കഷണ്ടി ബാധിച്ച 40 ഓളം ആളുകളുടെ രോമകൂപങ്ങളിലാണ് പരീക്ഷണം നടത്തിയത്. അത്ഭുതകരമായ ഫലമാണ് മരുന്ന് നല്‍കിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. നാഥന്‍ഹോക്ഷോ ചൂണ്ടിക്കാട്ടി.

തലമുടി കൊഴിയുന്നവരിലും കഷണ്ടിക്കാരിലും നേരിട്ട് ഉപയോഗിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മരുന്നുകള്‍ മാത്രമാണ് കഷണ്ടിയുടെ ചികിത്സയ്ക്കായി നിലവില്‍ ഉപയോഗിക്കുന്നത്.

വലിയ പാര്‍ശ്വഫലങ്ങളുള്ള അവയവമാകട്ടെ മുടിവളരാന്‍ അത്ര ഫലപ്രദമല്ലതാനും അതുകൊണ്ടുതന്നെ ശസ്ത്രക്രിയയിലൂടെ മുടി വെച്ചുപിടിപ്പിക്കുന്ന ചികിത്സാരീതിയാണ് പ്രചാരത്തിലുള്ളതും

Anamika :