വീട്ടിൽ ഇരിക്കുന്നതിന്റെ ബോറടി മാറ്റാൻ പരിഹാരവുമായി ബാലചന്ദ്ര മേനോൻ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എല്ലാരും വീടുകളിൽ തന്നെയാണ്. വീട്ടിൽ ഇരിക്കുന്നതിന്റെ
ബോറടി മാറ്റാൻ പരിഹാരം നിർദേശിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ.

സംവിധാനം ചെയ്ത മുപ്പത് സിനിമകളാണ് ഇതിനുള്ള പരിഹാരമായി സംവിധായകൻ നിർദേശിക്കുന്നത്. ഈ സിനിമകൾ കുടുംബവുമൊത്താണ് കാണേണ്ടതെന്നും വീട്ടിലെ അംഗങ്ങൾ ഏവരും എങ്ങും പോകാതെ ഒരുമിച്ചിരിക്കുന്ന ഒരപ്പൂർവ്വ അവസരമാണ് നമ്മുടെ പ്രധാനമന്ത്രി നമുക്ക് സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടുന്നു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘നിങ്ങളെപ്പോലെ തന്നെ ഞാനും പത്തുദിവസത്തിനു മീതെ ‘ഒറ്റപ്പെടൽ’ എന്ന വൈറസിന്റെ ആക്രമണത്തിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. വല്ലപ്പോഴും അമേരിക്കയിൽ നിന്ന് മകളും ദുബായിൽ നിന്ന് മകനും ഫോണിൽ വിളിക്കുമ്പോഴാണു വീട്ടിലെ ശ്മശാനമൂകതക്ക് ഒരു അറുതി ഉണ്ടാകുന്നത് . അല്ലെങ്കിൽ വീട്ടിലെ ഫോണും നിശ്ശബ്ദം . സിനിമയിൽ അങ്ങിനെയാണ് . അടുത്ത ഒരു സിനിമയെപ്പറ്റി ഞാൻ ഒന്ന് ആലോചിക്കുകയാണെങ്കിൽ എനിക്കു മുൻപേ ലോകം അതറിയും. അതിന്റെ ‘ഗുട്ടൻസ്’ ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല . പിന്നെ ഫോണിന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. അത് പണ്ട് മുതലേ അങ്ങിനെയാണ്.

കുറ്റം പറയരുതല്ലോ . ഇടയ്ക്കു നടൻ കുഞ്ചൻ വിളിച്ചു. കുഞ്ചൻ അങ്ങിനെയാണ് .വിളിക്കാൻ പ്രതേകിച്ചു കാരണമൊന്നും വേണ്ട .വർഷങ്ങൾക്കു മുൻപ് കോടമ്പാക്കത്തു തുടങ്ങിയ സൗഹൃദം അതെ വീറോടെ കാത്തു സൂക്ഷിക്കുന്നതിൽ ടിയാനുള്ള ഉത്സാഹം ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു.സിനിമയിൽ മറ്റാരോടുമില്ലാത്ത ഒരു അടുപ്പം എനിക്ക് കുഞ്ചനോട് തോന്നാനുള്ള കാരണം കേട്ടാൽ നിങ്ങൾ അതിശയിക്കും .കുഞ്ചൻ ഇല്ലായിരുന്നുവെങ്കിൽ എന്റെ വിവാഹം ഒരു പക്ഷെ നടക്കുമായിരുന്നില്ല എന്ന് മാത്രം തൽക്കാലം പറഞ്ഞു നിർത്തുന്നു . ഈയുള്ളവന്റെ ആകെയുള്ള ഒരു പ്രണയകഥക്ക് കാരണഭൂതൻ കുഞ്ചൻ മാത്രമാണ് എന്നറിയുക . അധികമാരും അറിയാത്ത സംഭവബഹുലമായ ആ പ്രണയ കഥ ‘filmy Fridays’ ന്റെ SEASON 3 ൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് എന്ന് മാത്രം തൽക്കാലം പറഞ്ഞു നിർത്തട്ടെ ..

balachandramenon

Noora T Noora T :