എനിക്ക് ആവശ്യം നായികമാരെ; അതിന് പിന്നിലെ കാരണം!

മലയാള സിനിമയില്‍ നിരവധി നായികമാരെ സംഭവാന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനോന്‍.നായികമാരെ മലയാള സിനിമയില്‍ അവതരിപ്പിച്ച പോലെ നായകന്മാരെ സിനിമയില്‍ എന്തുകൊണ്ട് കൊണ്ടുവന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍ ഇങ്ങനെ;’പുതിയ നായകനെ ഞാന്‍ സ്വീകരിച്ചാല്‍ ഞാന്‍ വില്ലനായി പോകും. അത് കൊണ്ട് എനിക്ക് ആവശ്യം നായികമാരെ മാത്രമായിരുന്നു.പക്ഷേ ഞാന്‍ നായികമാരെ പോലെ നടന്മാരെ കൊണ്ട് വന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് രാജുവാണ്.എന്റെ സിനിമയുടെ നിര്‍മ്മാതാവ് ഇജെ പീറ്റര്‍,അദ്ദേഹം കമല്‍ഹാസന് വേണ്ടി എത്ര കാശ് മുടക്കിയും ‘മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള’എന്ന സിനിമ ചെയ്യണമെന്നു ആവശ്യപ്പെട്ടു എന്തിനും തയ്യാറായി നില്‍ക്കുമ്‌ബോള്‍ കമല്‍ഹാസന്‍ വേണ്ട സുധീര്‍ കുമാര്‍ എന്ന പുതുമുഖം മതി എന്ന് പറയാന്‍ ഒരു ബാലചന്ദ്ര മേനോന്‍ അന്ന് ഉണ്ടായിരുന്നു.അത് കേട്ട നിര്‍മ്മാതാവിന്റെ സന്മനസ്സും എനിക്ക് മറക്കാന്‍ കഴിയില്ല.അപ്പോള്‍ ഞാന്‍ മണിയന്‍പിള്ള രാജുവിന് കൊടുത്ത ഒരു റോള്‍ മതി നായകന്മാരോട് എനിക്ക് ഒരു വിരോധവുമില്ലെന്ന് തെളിയിക്കാന്‍’.ബാലചന്ദ്ര മേനോന്‍ പറയുന്നു.
\

Noora T Noora T :