1993ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണേ സത്യം’ സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തുന്നത്. മൂന്ന് വര്‍ഷം മാത്രമാണ് ആനി സിനിമയില്‍ സജീവമായിരുന്നത്. 1996ല്‍ സംവിധായകന്‍ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് ആനി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്.
ആനിയുടെ സിനിമാ പ്രവേശത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അഭിനയിക്കാന്‍ വേണ്ടി ആയിരുന്നില്ല ആനി തന്റെ മുന്നില്‍ ആദ്യം എത്തിയത് എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
ആനിയുടേത് തീര്‍ത്തും അവിചാരിതമായ സിനിമാ പ്രവേശമായിരുന്നു. അഭിനയിക്കാന്‍ വേണ്ടിയല്ല തന്നെ അഭിമുഖം ചെയ്യാനാണ് ആനി എത്തിയത്. പിന്നീടാണ് അമ്മയാണേ സത്യത്തില്‍ ആനിയെ നായികയാക്കുന്നത്.