കലാഭവന്‍ മണിയുടെ അവസ്ഥ തന്റെ മകന് ഒരിക്കലും വരരുതേയെന്ന് ആണ് പ്രാര്‍ത്ഥിച്ചിരുന്നത്; അവനുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര്‍ അവന്റെ മൃതദേഹത്തിന് അടുത്ത് വന്നിരുന്ന് കരഞ്ഞു, കള്ളക്കരച്ചിലാണെന്ന് കണ്ടാല്‍ തന്നെ അറിയാം; ബാലഭാസ്‌ക്കറിന്റെ അമ്മ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു മരണപ്പെടുന്നത്. തന്റെ സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍. അതേസമയം ബാലഭാസ്‌കറിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം.

അടുത്തിടെ ബാലഭാസ്‌ക്കറിന്റെ അമ്മയും ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ശരിക്കും പറഞ്ഞാല്‍ കലാഭവന്‍ മണിയുടേത് പോലെ സമാനമായ മരണമെന്ന് വിശ്വസിക്കുകയാണ് ബാലുവിന്റെ മാതാപിതാക്കള്‍. സിനിമാ ലോകത്ത് നിരവധി താരങ്ങളാണ് കാരണങ്ങളില്ലാതെ മരണപ്പെടുന്നത്. ആ വാര്‍ത്തകള്‍ കാണുമ്പോള്‍ തന്നെ പേടിയാണ്. അങ്ങനെ തന്റെ മകന് ഒരിക്കലും വരരുതേയെന്ന് ആണ് പ്രാര്‍ത്ഥിച്ചിരുന്നത്. എന്നിട്ട് അവസാനം അത് തന്നെ സംഭവിച്ചുവെന്നാണ് അമ്മ പറയുന്നത്. കലാഭവന്‍ മണിയുടെ മരണം തന്നെ അസ്വഭാവികമായ മരണമാണെന്നും അദ്ദേഹത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചതിച്ചതാണെന്നും ഒക്കെയുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതുപൊലൊരു സുഹൃത്ത് വലയത്തിനുള്ളിലായിരുന്നു തന്റെ മകന്‍. അന്നൊക്കെ തന്റെ മകന് ഇങ്ങനൊന്നും സംഭവിക്കല്ലേയെന്ന് ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ബാലുവിന്റെ അമ്മ പറയുന്നു. അവന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അവനുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് പേര്‍ അവന്റെ മൃതദേഹത്തിന് അടുത്ത് വന്നിരുന്ന് കരഞ്ഞു. ഇവരൊക്കെ ആരാണെന്ന് പോലും അറിയില്ല. കള്ളക്കരച്ചിലാണെന്ന് കണ്ടാല്‍ തന്നെ അറിയാം. കാശെടുക്കാന്‍ നേരം ബാലുന്റെ ഫിനാന്‍ഷ്യല്‍ കാര്യങ്ങളും മറ്റും നോക്കുന്ന ഫിനാന്‍സ് മാനേജര്‍ തന്നെയാണ് കാശുകള്‍ നല്‍കിയത്. ഈ കാശ് ഇവര്‍ക്ക് എവിടെ നിന്ന് കിട്ടി, ആര് കൊടുത്തു, ലക്ഷ്മി കൊടുത്തതല്ല.

ഇത്രയും കാശ് ബാലുവിന് വേണ്ടി ഇവര്‍ ചെലവാക്കുമോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് ബാലുവിന്റെ അച്ഛനും അമ്മയും ചോദിക്കുന്നത്. മാത്രമല്ല, ബാലുവിന്റെ മരണം നടന്ന ആ രാത്രിയില്‍ സംഭവിച്ചതും അതിന് ശേഷം സംഭവിച്ചതുമായ 20 ദുരൂഹകാര്യങ്ങളാണ് ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതില്‍ കാര്യമുള്ളതു കൊണ്ടാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതും.

ഞാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു. പിന്നീട് അവന്‍ അമ്മാവന്റെ അടുത്ത് വയലിന്‍ പഠിക്കാന്‍ തുടങ്ങി. എന്റെ മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളില്‍ മക്കളുടെ കൂടെ തന്നെ ഞാന്‍ ഉണ്ടായിരുന്നു.

‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുക്കാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’. ഞാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു.

പിന്നീട് അവന്‍ അമ്മാവന്റെ അടുത്ത് വയലിന്‍ പഠിക്കാന്‍ തുടങ്ങി. എന്റെ മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളില്‍ മക്കളുടെ കൂടെ തന്നെ ഞാന്‍ ഉണ്ടായിരുന്നു.

‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുക്കാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’.

Vijayasree Vijayasree :