ബാലഭാസ്‌കർ പോയശേഷം ലക്ഷ്മി സംസാരിക്കാറില്ല; ലക്ഷ്മിയ്ക്ക് സംസാരിക്കാൻ താൽപര്യമില്ല; വെളിപ്പെടുത്തി ബാലഭാസ്‌കറിന്റെ അച്ഛൻ

മലയാളികളെയും മലയാള സിനിമ ലോകത്തെയും ഏറെ വേദനിപ്പിച്ച ഒരു വിയോഗമായിരുന്നു വയലിനിസ്റ്റ് ബാല ഭാസ്‌കറിന്റെത്. 2018 സെപ്തംബര്‍ 25 നായിരുന്നു ബാലഭാസ്‌കറിന്റെയും അദ്ദേഹത്തിന്റെ മകളുടെയും മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്.

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. മകള്‍ സംഭവസ്ഥലത്തു വച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെടുന്നത്. ഭാര്യ ലക്ഷ്‌മി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ഇപ്പോഴും ഈ അപകടത്തിന്റെ കേസ് നടക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ബാല ഭാസ്‌കറിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ സികെ ഉണ്ണി.

ഡ്രൈവറായ അര്‍ജുന്റെ പേരില്‍ എടിഎം കവര്‍ച്ച, ഭവനഭേദന കേസ് തുടങ്ങിയവ ഉണ്ടായിരുന്നെന്നും ബാലഭാസ്‌കറിനെ കൊന്നതാണെന്നും ഉണ്ണി പറയുന്നു.

മാത്രമല്ല ഇക്കങ്ങൾ അറിയുന്നത് അപകടത്തിന് ശേഷമാണെന്നും ഉണ്ണി വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പിതാവ് സംശയമുന്നയിച്ചു.

അതേസമയം ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുമായി തങ്ങളുടെ കുടുംബത്തിന് ഇന്ന് ഒരു ബന്ധങ്ങളൊന്നുമില്ലെന്നും ലക്ഷ്മി തങ്ങളോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണി വെളിപ്പെടുത്തി. ലക്ഷ്മിയുമായി യാതൊരു കോണ്ടാക്ടും ഇല്ല. അവര്‍ ഞങ്ങളെ ബോയ്‌ക്കോട്ട് ചെയ്തിരിക്കുകയാണ്. ലക്ഷ്മി സംസാരിക്കാതിരിക്കാൻ കാരണം അറിയില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഉണ്ണി പറയുന്നു. ലക്ഷ്മിയ്ക്ക് നമ്മളോട് സംസാരിക്കാന്‍ താല്‍പര്യമില്ല. അതിനാല്‍ അവരെ ഇപ്പോള്‍ വിളിക്കാറുമില്ല. എന്നാൽ തങ്ങൾ തമ്മിൽ വഴക്കൊന്നും ഉണ്ടായിട്ടില്ലെന്നും എതിര്‍പ്പുണ്ടാകേണ്ട കാര്യമൊന്നുമില്ലെന്നും ബാലഭാസ്‌ക്കറിന്റെ പിതാവ് കൂട്ടിച്ചേർത്തു.

Vismaya Venkitesh :