എലിസബത്ത് ഒരു പെണ്‍കുട്ടിയല്ലേ, എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ അവിടെ ചെന്നപ്പോള്‍ അവളെന്നെ അടിച്ച് താഴെ വീഴ്ത്തി കളഞ്ഞു; ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീഡിയോകളില്‍ മറ്റും ഇരുവരെയും ഒരുമിച്ചു കാണാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബാല കൂടെയില്ലാതെ എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതും എലിസബത്ത് കൂടെയില്ലാത്ത ബാല വീഡിയോകളുമായി എത്തുന്നതുമൊക്കെ ഇവര്‍ പിണക്കത്തിലാണെന്ന സംശയങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.

ഇപ്പോഴിതാ എലിസബത്തിനെ കളിയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും അങ്ങനെ തോറ്റാല്‍ അവള്‍ പറയുന്നത് പോലെ ചെയ്യാമെന്നും പറഞ്ഞതിനെ പറ്റി താരങ്ങള്‍ വെളിപ്പെടുത്തുകയാണ്. മുനപ് ഒരു അഭിമുഖത്തില്‍ സംസാരിച്ച കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്. ഭാര്യ എലിസബത്തില്‍ തനിക്കേറ്റവും അസൂയ തോന്നിയൊരു കാര്യമുണ്ടെന്നാണ് ബാല പറയുന്നത്.

എനിക്ക് തീരെ ഉറക്കമില്ല. എന്നാല്‍ ഒരാള്‍ ഉറങ്ങുന്നത് കണ്ട് പ്രണയിക്കാന്‍ തോന്നിയിട്ടുണ്ട്. അത് എലിസബത്തിനെയാണ്. അവള്‍ ഉറങ്ങുന്നുണ്ടെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതല്ല, എനിക്ക് ഉറക്കം വരാത്തത് കൊണ്ട് പറഞ്ഞതാണെന്ന് താരം സൂചിപ്പിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ബാഡ്മിന്റന്‍ കളിക്കാറുണ്ടെന്നാണ് ബാലയും എലിസബത്തും പറയുന്നത്. എലിസബത്ത് ഒരു ബാഡ്മിന്റന്‍ പ്ലേയര്‍ ആണ്. വളരെ ബഹുമാനത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. പിന്നെ ഷോര്‍ട്ട്പുട്ട്, അടക്കം പല കായികയിനങ്ങളിലും എലിസബത്ത് വിജയിച്ചിട്ടുണ്ട്.

ബാഡ്മിന്റന്‍ കളിച്ച് ജയിച്ചതിലൂടെയാണ് ബാലയും എലിസബത്തും പ്രണയത്തിലായതെന്ന തരത്തിലൊരു കഥയുണ്ട്. ഇതിനെ പറ്റിയുള്ള ചോദ്യത്തിന് ഇരുവരും ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചടക്കമുള്ള കഥകളാണ് പറഞ്ഞത്. ഒരു ദിവസം രാത്രിയിലാണ് ഞങ്ങള്‍ ആദ്യമായി ഫോണിലൂടെ സംസാരിക്കുന്നത്. എലിസബത്ത് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും താന്‍ സമ്മതിച്ചില്ല. തനിക്ക് പെണ്ണുങ്ങളെ പേടിയാണെന്നാണ് ബാല പറയുന്നത്.

പിന്നീട് എലിസബത്ത് ഇഷ്ടം പറഞ്ഞപ്പോള്‍, എന്നെ പ്രണയിക്കുന്നതിനെക്കാളും പൃഥ്വിരാജിനെ പോലെയുള്ള സുന്ദരന്മാരെ വിവാഹം കഴിക്കൂ, ഞാന്‍ ആള് ശരിയല്ലെന്ന് പറഞ്ഞു. അതു കഴിഞ്ഞ് തിരിച്ച് വിളിക്കുമ്പോള്‍ ഞാനൊരു ഡോക്ടറാണെന്ന് എലിസബത്ത് പറഞ്ഞു. അത് കള്ളത്തരമാണെന്ന് തോന്നി. ബാഡ്മിന്റന്‍ കളിക്കുമെന്ന് പറഞ്ഞപ്പോഴും അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നില്ല.

കുറച്ചൂടി കഴിഞ്ഞപ്പോള്‍ താനൊരു സ്‌റ്റേറ്റ് പ്ലേയര്‍ ആണെന്നും പറഞ്ഞു. ഇതോടെ എലിസബത്ത് പച്ചക്കള്ളം പറയുകയാണെന്ന് തോന്നി. ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെ സംസാരിക്കുമായിരുന്നു. ഒരു ദിവസം തന്നെ കളിച്ച് ജയിക്കാന്‍ പറ്റുമോ എന്ന് പുള്ളിയൊരു ബെറ്റ് വെച്ചു. ഒടുവില്‍ അവള്‍ എന്നെ അടിച്ച് തോല്‍പ്പിച്ച് കളഞ്ഞുവെന്നും ബാല പറയുന്നു.

തുടക്കത്തില്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും അതിന് താല്‍പര്യമില്ലാതെ സുഹൃത്തുക്കളായി പോയി. പിന്നീട് വിവാഹത്തെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോഴാണ് നീ ബാഡ്മിന്റന്‍ കളിക്കുമെന്നല്ലേ പറഞ്ഞത്, എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ സാധിക്കുമോന്ന് ബാല ചോദിക്കുന്നത്. അങ്ങനെ തോല്‍പ്പിക്കുകയാണെങ്കില്‍ നീ പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കാമെന്നും പുള്ളി പറഞ്ഞിരുന്നു.

സത്യത്തില്‍ എന്ത് വന്നാലും താന്‍ പറഞ്ഞതൊക്കെ അംഗീകരിക്കാമെന്ന തീരുമാനത്തിലാണ് അന്ന് ബാല കളിക്കാനായി വന്നത്. കളി ശരിക്കും തോറ്റ് തന്നതാണെന്നാണ് കരുതി. അത് സത്യമായിരുന്നില്ലെന്ന് പിന്നീട് മനസിലായി. എങ്കിലും പുള്ളി എന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്ന് തന്നെ വീട്ടിലെത്തിയതിന് ശേഷം മാലയൊക്കെ വാങ്ങി കഴുത്തിലിട്ടു. അങ്ങനെ വിവാഹത്തിനൊരുങ്ങി തന്നെയാണ് ബാല കളിക്കാന്‍ വന്നതെന്നാണ് എലിസബത്ത് പറയുന്നത്. സത്യത്തില്‍ എലിസബത്ത് ഒരു പെണ്‍കുട്ടിയല്ലേ, അവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അവളെന്നെ അടിച്ച് താഴെ വീഴ്ത്തി കളഞ്ഞുവെന്നാണ് ബാല തമാശരൂപേണ പറയുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ് എന്ന് എലിസബത്ത് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വളച്ചൊടിച്ചതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്. ഞാന്‍ ഡിസ്ചാര്‍ജ് ആയി റൂമിലെത്തി. വൈറല്‍ ഇന്‍ഫെക്ഷന്‍ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യ എങ്കിലും ജോലിക്ക് പോയത്.

എന്നാല്‍ അപ്പോഴേക്കും ടയേര്‍ഡ് ആയി അതാണ് അഡ്മിറ്റ് ആയത്. ഞാന്‍ അഡ്മിറ്റ് ആയ കാര്യങ്ങള്‍ ചില ആളുകള്‍ വളച്ചൊടിച്ചു വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഞാന്‍ ഹോസ്റ്റലില്‍ നിന്നും ഡ്യൂട്ടിക്ക് വരുമ്പോള്‍ അധികം പൈസ കരുതാറില്ല, അതാണ് കാശ് കൈയ്യില്‍ ആ സമയം ഇല്ലാതെ ഇരുന്നത്. അതാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവ് ആയി മാറിയെന്നും എലിസബത്ത് പറഞ്ഞു.

Vijayasree Vijayasree :