എന്റെ ഭാര്യ വേലക്കാരിയാണെന്ന് ഒരുത്തൻ പറഞ്ഞു, അവന് നാൽപ്പത്തിനാല് വയസായി പെണ്ണ് കെട്ടാത്ത ഫ്രസ്‌ട്രേഷൻ; ഇതെന്റെ രണ്ടാമത്തെ വിവാഹം; തുറന്നടിച്ച് ബാല

മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അടുത്തിടെയായിരുന്നു നടൻ നാലാമതും വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയായിരുന്നു വധു. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.

നാലാം വിവാഹത്തെ കുറിച്ച് വാർത്തകൾ വന്നെങ്കിലും കൃത്യമായ ഒരു മറുപടിയും ഇല്ലാതെ നടൻ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപ്പെട്ടതോടെ താൻ ഔദ്യോഗികമായി രണ്ട് വിവാഹമേ കഴിച്ചിട്ടുള്ളുവെന്നാണ് പറയുകയാണ് ബാല. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം.

25 വർഷമായി ഞാൻ ചാരിറ്റി ചെയ്യുന്ന ആളാണ്. അതിനും ചിലർ വിവാദങ്ങളുമായി വരാറുണ്ട്. ഞാൻ സഹായിക്കുന്നതൊക്കെ വളരെ പാവപ്പെട്ട ആളുകളെയാണ്. പണം കൊടുത്ത് സഹായിക്കുന്നതേയുള്ളു. പക്ഷേ അവരുടെ ചികിത്സയ്ക്ക് എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ അതിനും കുറ്റം എനിക്കായിരിക്കും. നെഗറ്റീവ് കമന്റുകളൊക്കെ വളരെ കോമഡിയാണ്.

പോക്കറ്റിലിരിക്കുന്ന പത്ത് രൂപയിൽ ഒരു രൂപ കൊടുക്കാൻ മനസുള്ളത് ആരാണോ അവരാണ് കോടീശ്വരൻ. ഈ മനസ് പോലുമില്ലാത്തവനാണ് നല്ലത് ചെയ്യുന്നവന്റെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നത്. പിന്നെ നമ്മുടെ കുടുംബത്തിലുള്ളവരെ പറ്റി മോശമായി പറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ഏറ്റവുമൊടുവിൽ അങ്ങനൊരു സംഭവമുണ്ടായി. എന്റെ ഭാര്യയായ കോകില, എന്റെ മാമന്റെ മകൾ.. അവൾ വേലക്കാരിയാണെന്ന് ഒരുത്തൻ പറഞ്ഞു.

അത് വലിയ വിവാദമായി. ആ പറഞ്ഞവന്റെ ഫ്രസ്‌ട്രേഷൻ എന്താണെന്ന് വെച്ചാൽ അവന് കല്യാണം പോലും ആയിട്ടില്ല. അവന് നാൽപ്പത്തിനാല് വയസായി. ഇതുവരെ ആരും പെണ്ണ് കൊടുത്തിട്ടില്ല. അതേ സമയത്താണ് നടൻ ബാല നാലാമതും വിവാഹിതനായെന്ന വാർത്ത വരുന്നത്. അത് സത്യമാണെന്ന് കരുതുന്നുണ്ടോ? ഓഫിഷ്യലി ഇതെന്റെ രണ്ടാമത്തെ വിവാഹമാണ്. അതാണ് സത്യം.

പക്ഷേ അവൻ വീഡിയോ ഇട്ടതിന് കാരണം അവരൊക്കെ നാല് കെട്ടി. എനിക്കൊരു പെണ്ണിനെ പോലും കിട്ടിയില്ലല്ലോ എന്ന് കരുതിയിട്ടാണ്. ആവശ്യമില്ലാത്ത വിഷയങ്ങളിലാണ് പല വിവാദങ്ങളും ഉണ്ടാവുന്നതെന്നും ബാല പറയുന്നു. അത്സമയം, ബാല ഇപ്പോൾ വീണ്ടും വിവാദങ്ങളിൽ ചെന്ന് പെട്ടിരിക്കുകയാണ്.

ബാലയുടെ മുൻഭാര്യമാരായ അമൃതയും എലിസബത്തും രം​ഗത്തെത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നടൻ. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നായിരുന്നു അമൃതയുടെ പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു.

കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.

ഇതിന് പിന്നാലെ എലിസബത്തും ​ഗുരുതര ആരോപണങ്ങളുമായാണ് രം​ഗത്തെത്തിയത്. ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി. ഞാൻ വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു.

അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്. കരൾ രോഗത്തിന് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് മരുന്ന് മാറി തന്നുവെന്ന രീതിയിൽ പരോക്ഷമായി ആളുടെ പേര് പറയാതെ ബാല സംസാരിച്ചിരുന്നു.

Vijayasree Vijayasree :