മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ഈ അടുത്താണ് കരള്‍ രോഗത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലേയ്ക്ക് നടന്‍ പോയത്. വൈകാതെ രോഗത്തെ തോല്‍പ്പിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് നടന്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല. പിന്നണി ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ആ ബന്ധത്തിലാണ് പാപ്പു പിറന്നത്.
പ്രണയ വിവാഹമായിരുന്നു ബാലയുടെയും അമൃതയുടെയും. ആഘോഷമായി നടന്ന വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. പാപ്പു കൈക്കുഞ്ഞായിരിക്കെ തന്നെ ബാലയും അമൃതയും വേര്‍പിരിഞ്ഞു. അമൃത മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ബാല ഒറ്റപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം അമൃതയ്ക്ക് മകളുടെ സംരക്ഷണം ലഭിച്ചു.
അമൃതയും കുടുംബവുമാണ് ബാലയുടെ മകളെ വളര്‍ത്തുന്നത്. മാത്രമല്ല ബാലയ്ക്ക് മകളെ കാണാനുള്ള അവസരം പോലും വളരെ വിരളമായാണ് ലഭിക്കുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ച് ബാല തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോള്‍ മകളെ അമൃത കാണിക്കാനായി കൊണ്ടുവന്നിരുന്നു. അന്ന് ഏറെനേരം മകള്‍ക്കൊപ്പം ബാല ചിലവഴിച്ചു. തന്റെ അടുത്ത് സഹായം ചോദിച്ച് വരുന്ന ഓരോരുത്തരിലും മകളുടെ സാന്നിധ്യം അനുഭവപ്പെടുന്നതുകൊണ്ടും അവള്‍ക്ക് എല്ലാം നന്മകളും ചെന്ന് ചേരുന്നതിനും വേണ്ടിയാണ് ബാല കൈ അയഞ്ഞ് സഹായങ്ങള്‍ ചെയ്യുന്നത്.
ഇപ്പോഴിതാ ഒരു യുട്യൂബ് ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ബാല മകളെയും ആദ്യ ഭാര്യ അമൃതയേയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഞാന്‍ മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ എന്നെ കാണാന്‍ വന്ന എല്ലാവരും എന്നെ സ്‌നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവര്‍ക്ക് അറിയാമല്ലോ. എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം സിനിമയാണ്. പക്ഷെ എന്റെ മകള്‍ പിറന്നശേഷം മൂന്ന് വര്‍ഷം ഞാന്‍ സിനിമ ചെയ്തില്ല.’
‘ഞാന്‍ അഭിനയിക്കാന്‍ പോയിട്ടില്ല. കാരണം ഞാനാണ് അവളെ വളര്‍ത്തിയത്. ഞാനാണ് കുളിപ്പിച്ചതും എല്ലാം വാഷ് ചെയ്തതും അവളെ ഉറക്കിയതും ഭക്ഷണം കൊടുത്തതുമെല്ലാം. എന്റെ കയ്യില്‍ കിടന്നുറങ്ങാറുള്ള കുഞ്ഞ് ഒരു ദിവസം എനിക്ക് ഇല്ലെന്ന് പറഞ്ഞാല്‍ അത് ഏത് ലോകത്തെ ന്യായമാണ്. ഒരു അച്ഛനേയും മകളേയും പിരിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിയമം നല്ലവന് വേണ്ടിയല്ല. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്.’
‘അതുപോലെ തന്നെ മൊയ്തീന്‍ സിനിമ ഷൂട്ടിനിടെ ബ്രേക്ക് കിട്ടിയപ്പോള്‍ !ഞാന്‍ വീട്ടിലേക്ക് വന്നു. അന്ന് അമൃതയും കുഞ്ഞും വീട്ടിലുണ്ട്. ഒരു മണിയാണ് സമയം. ഞാന്‍ ചെല്ലുമ്പോള്‍ പരിസരപ്രദേശത്തെ വീടുകളില്‍ ഒരു സംഘം മോഷണം നടത്തുന്നു. എന്റെ വീടിനെ ലക്ഷ്യമാക്കി അവര്‍ വന്നപ്പോഴേക്കും ഞാന്‍ അവിടെ എത്തി. ആറ് പേര്‍ ഉണ്ടായിരുന്നു.’
‘എല്ലാവരേയും അടിച്ചിട്ടു. കാരണം അമൃതയേയും കുഞ്ഞിനേയും അവര്‍ ഉപദ്രവിക്കരുതെന്ന ചിന്തയായിരുന്നു മനസില്‍. പിറ്റേന്ന് അത് വാര്‍ത്തയായപ്പോള്‍ എന്നെ ആദ്യം വിളിച്ചത് പൃഥ്വിരാജാണ്. എങ്ങനെ ധൈര്യം കിട്ടിയെന്ന് ചോദിച്ചു… താനായിരുന്നുവെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വരുമായിരുന്നുവെന്നാണ് അന്ന് എന്നോട് പൃഥ്വിരാജ് പറഞ്ഞത്’, എന്നാണ് ബാല പറഞ്ഞത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാല കൊച്ചിയില്‍ സ്ഥിരതാമസമാണ്. ഒപ്പം നിരവധി സന്ന?ദ്ധപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ബാലയുടെ സാമ്പത്തീക സഹായം ലഭിച്ചതുകൊണ്ട് മരുന്നും ഭക്ഷണവും വാങ്ങി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരുപാട് പേര്‍ കേരളത്തിലുണ്ട്. സഹനടീ, സഹനടന്‍ വേഷങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും മലയാളത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് ഇപ്പോഴും ബാലയുടെ സഹായങ്ങള്‍ എത്തിച്ചേരുന്നുണ്ട്.
19ാം വയസ് മുതല്‍ മരണം തന്റെയരികില്‍ വന്നു മടങ്ങിയത് എട്ടു തവണയെന്നു ബാല പറഞ്ഞു. ആ പ്രായത്തില്‍ മരിച്ചുപോകും എന്ന് കരുതിയിട്ടും താന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നു. ഒരിക്കല്‍ മരണത്തില്‍ നിന്നും രക്ഷയില്ല എന്ന് കരുതി കതകു കുറ്റിയിട്ട് ഇരുന്ന കാര്യത്തെക്കുറിച്ചും ബാല സംസാരിച്ചു. ഒരിക്കല്‍ അവശനിലയിലായ തന്നെ രക്ഷപെടുത്താന്‍ ഒരു നേഴ്‌സ് രാത്രി ഒരു മണിക്ക് ഓടിവന്ന കാര്യവും ബാല വേദിയില്‍ പങ്കുവെച്ചു.
ബാല കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. നേഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഭാര്യ എലിസബത്ത് എന്നിവര്‍ക്ക് ബാല നന്ദി പ്രകാശിപ്പിച്ചു. ആദ്യമായാണ് പൊതുവേദിയില്‍ ഇങ്ങനെ എലിസബത്തിന്റെ പേരെടുത്തു പറഞ്ഞ് ബാല നന്ദി പറയുന്നത്. സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താന്‍ അന്ന് മനസിലാക്കിയെന്നും ബാല പറയുകയുണ്ടായി.