എത്ര കുടുംബത്തിലെ പെൺകുട്ടികളുടെ ജീവിതം തുലച്ചു, എന്നിട്ടാണ് പറയുന്നത് മറ്റു കുടുംബം നമ്മൾ നശിപ്പിക്കരുത് എന്ന്; ബാലയെ വിമർശിച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് മുൻ ഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നത്. ആദ്യ ഭാര്യ അമൃത സുരേഷ് ബാലയ്ക്കെതിരെ രേഖകളിൽ കൃത്രിമത്വം കാണിച്ചുവെന്ന് ആരോപിച്ച് കേസ് നൽകിയിരുന്നു. പിന്നാലെയാണ് എലിസബത്തും നടനിൽ നിന്നും താൻ നേരിടേണ്ടി വന്ന മാനസീകവും ശാരീരികവുമായ ക്രൂരതകൾ ആദ്യമായി വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നത്.

ഈ വേളയിൽ ബാലയ്ക്കും ഭാര്യ കോകിലയ്ക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കഴിഞ്‍ ദിവസം കോകിലയുടെ വീട്ടിലെത്തി അവിടെ നിന്നുള്ള വീഡിയോ ബാല പങ്കുവെച്ചിരുന്നു. വീഡിയോയിൽ കോകിലയുടെ അമ്മയേയും മുത്തശിയേയുമൊക്കെ കാണാം. മകൾക്കും മരുമകനും കണ്ണ് തട്ടാതിരിക്കാനായി തിരുപ്പതിയിൽ പോയി താൻ മൊട്ടയടിച്ചതാണെന്നാണ് കോകിലയുടെ അമ്മ പറയുന്നത്. ‘ നിറയെ പേർ കണ്ണുവെയ്ക്കുകയാണ് , അതുകൊണ്ടാണ് മൊട്ടയടിച്ചത്’, എന്നാണ് കോകിലയുടെ അമ്മ പറയുന്നത്.

കോകിലയ്ക്ക് ഒരു ചെറിയ മൂക്കുത്തിയും മരുമകൻ ബാലയ്ക്ക് മുരുകന്റെ ഒരു മോതിരവും കുടുംബം സമ്മാനമായി നൽകി. 94 വയസായെന്നും ഇത്രയും പ്രായമുള്ള സ്ത്രീ തങ്ങളെ അനുഗ്രഹിച്ചാലും ആരുടെ ശാപവും ഏൽക്കാൻ പോകുന്നില്ലെന്നുമാണ് ബാലയുടെ വാക്കുകൾ. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് ബാലയെ വിമർശിച്ച് കമന്റ് ചെയ്യുന്നത്. രണ്ട് സ്ത്രീകളേയും കുട്ടിയേയും വഞ്ചിച്ചയാളാണ് ബാലയെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം നാടകമാണുമെന്നാണ് പലരും പറയുന്നത്.

ആരെയൊക്കെ കൊണ്ട് പോയി മൊട്ട അടിച്ചാലും ഇഹ ലോകത്തും, പരലോകത്തും മോക്ഷം കിട്ടില്ല. ജന്മം കൊടുത്ത സ്വന്തം കുഞ്ഞിനെ പറ്റിച്ച അച്ഛൻ താൻ മാത്രമേ ഈ ലോകത്ത് ഉണ്ടാകൂ. മൂന്ന് സ്ത്രീകളുടെ കണ്ണ് നീരിന് നീ സമാധാനം പറയേണ്ടി വരും.സാക്ഷാൽ പളനി ആണ്ടവൻ സത്യം. എത്ര കുടുംബത്തിലെ പെൺകുട്ടികളുടെ ജീവിതം തുലച്ചു, എന്നിട്ടാണ് പറയുന്നത് മറ്റു കുടുംബം നമ്മൾ നശിപ്പിക്കരുത് എന്ന്. അല്പം ഉളുപ്പ് വേണം.

ലേഡീസിനെ മുന്നെ നിർത്തി അടുത്ത ഫ്രോഡ് പരിപാടി. മുടി മൊട്ട ആക്കിയാലൊന്നും മിസ്റ്റർ ബാല കാണിച്ചു കൂട്ടുന്ന ലീലാവിലാസങ്ങൾക്ക് ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല. താങ്കൾ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചു. സ്വന്തം മകളോടു പോലും ക്രൂരത. കണ്ണ് പെടാൻ താൻ ആരാ? കോകില എന്തായാലും തനിക്ക് പറ്റിയ അടിമ തന്നെ. നീ ജീവിച്ചോ പക്ഷെ അത് മറ്റ് പെൺകുട്ടികളെ കരുവാക്കി കൊണ്ടാകരുത്. മറ്റ് പെൺകുട്ടികളെ ജീവിതം തകർത്ത് അവർക്ക് ഇത്രയും വിഷമവും വേദനയും ഉണ്ടാക്കി അവരെ ഡിപ്രഷൻ ൽ എത്തിച്ചിട്ട് ബാല കോകില കുക്കറി ഷോ നടത്തുന്നതിൽ ആര് കണ്ണ് വെക്കാനാ ? മലയാളികളുടെ കണ്ണിന് വേറെ പണിയുണ്ട്. പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുന്നു. ഇനി ഇതൊന്നും ഇവിടെ ചെലവാകില്ല.

ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത് കോകില ബാലയുടെ അമ്മാവന്റെ മകൾ ആണെന്ന് തോനുന്നില്ലാ.. ഒരുപക്ഷേ വല്ല അകന്ന ബന്ധത്തിൽ ഉള്ള അമ്മാവന്റെ മകൾ വല്ലോം ആയിരിക്കും കോകില. നിങ്ങൾ മൊട്ടയടിച്ചിട്ടു എന്ത് പ്രേയോജനം, ബാല ചെയ്തു കൂട്ടിയ പാപങ്ങൾ തീരണമെങ്കിൽ ബാല തന്നെ മൊട്ടയടിച്ചു ഗംഗയിൽ മുങ്ങി കുളിക്കണം എന്നാലും പാപങ്ങൾ തീരുമോ അറിയില്ല. പെണ്ണുങ്ങളുടെ ജീവിതം തുലച്ചിട്ടാണ് ഇങ്ങനെ ഒക്കെ ഡയലോഗ് അടിക്കുന്നെ കൊള്ളാം എന്നുമെല്ലാമാണ് കമന്റുകളുമായി പലരും രേഖപ്പെടുത്തിയിരിക്കുന്നത്.

നെഗറ്റീവ് കമന്റ് ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ എന്റെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ സമ്മർദ്ദം ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ട് ഞാൻ നിങ്ങളോട് എന്നെ അൺഫോളോ ചെയ്യാനും അൺസബ്സക്രൈബ് ചെയ്യാനും അഭ്യർത്ഥിക്കുന്നുവെന്നാണ് ബാല പറഞ്ഞത്. എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്നേഹം പോലെ വിശ്വസിക്കുന്നവർ, ഞങ്ങൾക്ക് വേണ്ടി പ്രാർ‌ത്ഥിക്കുക, ഞാൻ ഉടൻ സത്യം തെളിയിക്കും. എനിക്ക് ഒരിക്കലും ഒരാളെ വ‍ഞ്ചിക്കാൻ സാധിക്കില്ല എന്നാണ് ബാലയുടെ മറുപടി.

വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്.

നിങ്ങളുടെ പ്ലാനിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ലേ. ഞാൻ ഇത്രയും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കെതിരെ പരാതി നൽകൂ. എനിക്ക് പിആർ വർക്ക് ചെയ്യാനുള്ള പണമൊന്നുമില്ല. നിങ്ങളെ പോലെ രാഷ്ട്രീയ പിന്തുണയും എനിക്കില്ല. ഒരിക്കൽ ചെന്നൈയിൽ വച്ച് നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസർ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാൻ വരെ പറഞ്ഞു.

ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്റെ പോസ്റ്റ് ഗുരുതരമായ ക്രൈം ആണെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്. ഞാൻ ഭയന്നിരുന്നു. ഇപ്പോൾ ഞാൻ നിയമപരമായി മുന്നോട്ട് പോയാൽ അവർ ചോദിക്കുക അപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല എന്നാകും. ചെന്നൈയിൽ വച്ച് പൊലീസ് സ്‌റ്റേറ്റ്‌മെന്റ് എടുത്തുവെന്നാണ് തോന്നുന്നത്. അവർ ഞാൻ എന്തുകൊണ്ട് ആ ത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ചോദിച്ചിരുന്നില്ല. ഞാൻ ആ ത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഈ എഴുത്തല്ലാതെ തെളിവില്ല. കാരണം എന്നെ ആരും ആശുപത്രിയിൽ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാൽ നിങ്ങൾക്ക് ഈ എഴുത്ത് തെളിവായി എടുക്കാം എന്നുമാണ് എലിസബത്ത് പറയുന്നത്.

ബാല അടുത്തിടെ ഒരു തമിഴ് ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മാധ്യമങ്ങളുടെ മുന്നിൽ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി.

വിഷാദരോഗത്തിന് ടാബ്‌ലെറ്റുകൾ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു. അയാൾ എന്നെ അബ്യൂസ് ചെയ്തു. റേ പ്പ് ചെയ്തു. അയാൾ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്. നിസ്സഹായത കാരണം എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാൾ പരസ്യമായി പറഞ്ഞു. മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.

അടുത്തിടെ, അസുഖമായി ആശുപത്രിയിൽ കിടക്കുമ്പോഴും ആലോചിച്ചത് നല്ലൊരു ജീവിതം ജീവിച്ചു, ഇനി സമാധാനമായി മരിക്കാം എന്നായിരുന്നുവെന്നാണ് ബാല പറഞ്ഞത്. ആ സമയത്ത് മനസ്സ് നമ്മൾ വിചാരിക്കുന്നത് പോലെ അല്ല പ്രവർത്തിക്കുക. ആശുപത്രിയിൽ ചെന്നിറങ്ങിയപ്പോൾ താൻ ചോദിച്ചത് കൂളിംഗ് ഗ്ലാസ് എവിടെ എന്നാണ്. അത് പറഞ്ഞ് എല്ലാവരും ഇപ്പോൾ എന്നെ കളിയാക്കും.

മരണം വന്നപ്പോഴും ഭയന്നിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യും. ഒന്നര വർഷമായി തനിക്ക് വലിയ മാറ്റമുണ്ട് എന്നാണ് കേരളത്തിലെ എല്ലാവരും പറയുന്നത്. അതിന് കാരണം കോകിലയുടെ ഭക്ഷണം ആണ്. മരുന്നിനേക്കാൾ വളരെ വലുതാണ് നമ്മുടെ ഭക്ഷണം. അത് എങ്ങനെ നമ്മൾ കഴിക്കുന്നോ അങ്ങനെ ആകും നമ്മുടെ ആരോഗ്യം. നല്ല ഭക്ഷണം കഴിച്ചാൽ മരുന്നിന്റെ ആവശ്യം വരുന്നില്ലെന്നും രണ്ട് പേരും പറയുന്നു.

നല്ല വേറിട്ട ഭക്ഷണം കഴിക്കുന്നുണ്ട്. വൈക്കത്ത് എല്ലാം നാച്ചുറൽ ആണ്. സ്‌നേഹം എല്ലാത്തിനേയും മാറ്റുമെന്നും ബാല അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആളാണ് കോകില. കോകിലയുടെ സ്നേഹത്തോടെയുള്ള പരിചരണവും, കരുതലും മൂലം പൂർണ്ണ ആരോഗ്യവാനായി താൻ മാറി. നല്ല ഭക്ഷണം ഉറക്കം സമാധാനം ഒക്കെയും ജീവിതത്തിൽ കിട്ടുന്നുണ്ട്. ജീവിതം സുന്ദരമായി പോകുന്നുവെന്നും ബാല പറഞ്ഞു.

എന്നാൽ താൻ ഉള്ളപ്പോൾ തന്നെ ബാലയ്ക്ക് കോകിലയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. കോകില നല്ല സ്ത്രീയാണെന്നും അതുകൊണ്ടാണ് ബാല സന്തോഷമായി ജീവിക്കുന്നതെന്നുമൊക്കെയുള്ള കമന്റുകൾക്ക് മറുപടിയായിട്ടായിരുന്നു പ്രതികരണം. കോകില നല്ല സ്ത്രീയാണെന്നൊക്കെ എനിക്ക് അറിയാം. ഞാൻ ഉള്ളപ്പോൾ തന്നെ കോളുകളും മെസേജുകളും ആൾക്ക് വരുമായിരുന്നു. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചിരുന്നു.

ഞാൻ കുട്ടിയെ പോലെ കണ്ടിരുന്ന ആളാണ് എന്നാണ് എന്നോട് പറഞ്ഞത്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെ പറഞ്ഞു. ഞാൻ എടുത്തുവളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് മെസേജ് അയക്കുന്നതെന്നായിരുന്നു വിശദീകരണം. കുട്ടിയെ എങ്ങനെയാണ് കണ്ടതെന്ന് നമ്മൾ കണ്ടു, അപ്പോൾ അതിൽ തെറ്റില്ല എന്നും എലിസബത്ത് പറഞ്ഞിരുന്നു.

എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ‌ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്.

എന്നെ കോകില സ്നേഹിക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു. എന്റെ വിവാഹം നടന്നു, ഒരു കുട്ടിയുണ്ടായി. അതെല്ലാം എല്ലാവർക്കും അറിയാം. ആരെയും കുറ്റം പറയുന്നില്ല. കോകിലയ്ക്ക് ഞാൻ ജീവനാണെന്ന് ഒരു ഘട്ടത്തിൽ മനസിലാക്കി. ചെറുപ്പത്തിലേ കണ്ട് വളർന്ന പെൺകുട്ടിയാണ്, എങ്ങനെ ഞാനിവളെ ആ രീതിയിൽ കാണുമെന്ന് അമ്മയോട് ചോദിച്ചു.

ബാല, നിന്റെ അച്ഛനെ ഞാൻ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തതാണോ എന്ന് കരുതുന്നുണ്ടോയെന്ന് അമ്മ എന്നോട് ചോദിച്ചു. കല്യാണത്തിന് ശേഷം ഒരുമിച്ച് ജീവിച്ച് അത്രയും സ്നേഹം ഞങ്ങൾക്കിടയിൽ വന്നു, ആ സ്നേഹത്തിന്റെ തെളിവാണ് മൂന്ന് മക്കളെന്നും അമ്മ പറഞ്ഞു. കോകില എന്റെ കാര്യത്തിൽ വളരെയധികം കരുതൽ കാണിച്ചു.

ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല.കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല എന്നുമാണ് ബാല പറഞ്ഞത്.

Vijayasree Vijayasree :