ഞാൻ സൈക്കോ ആണോ?, കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാൻ; കോകിലയോട് ബാല; ഞെട്ടിച്ച് മറുപടി

തമിഴ്നാട് സ്വദേശിയാണെങ്കിലും മലയാളികൾക്കേറെ പ്രിയങ്കരനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയലെ ചർച്ചാ വിഷയം. ഗായിക അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിക്കുന്നത്. എന്നാൽ ലീഗലി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ തന്റെ അമ്മാവന്റെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് നടൻ പറയുന്നത്.

അടുത്തിടെയാണ് ബാലകോകില എന്ന പേരിൽ നടൻ യുട്യൂബ് ചാനൽ ആരംഭിച്ചത്. പാചകം, വീട്ടുവിശേഷങ്ങൾ, ആഘോഷങ്ങളുടെ വീഡിയോകൾ എല്ലാം ആണ് രണ്ടാളും പങ്കു വെക്കുന്നത്. പാചകം ഏറെ താൽപര്യമുള്ളയാളാണ് കോകില. ഭക്ഷണം കഴിക്കാൻ താൽപര്യമുള്ളയാളാണ് ബാല. ഇരുവരുടെയും പൊങ്കൽ വീഡിയോ വൈറലായിരുന്നു. അതിനുശേഷം ഇടയ്ക്കിടെ ഇരുവരും തമിഴ്നാട് സ്റ്റൈലിലുള്ള റെസിപ്പികൾ മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം ബാലയും കോകിലയും ആസിഫ് അലിയുടെ പുതിയ സിനിമ കാണാനായി കൊച്ചിയിലെ ഒരു തിയേറ്ററിലെത്തിയിരുന്നു. മുമ്പ്, ഉണ്ടായിരുന്നതിലും വണ്ണം വെച്ച നിലയിലാണ് ബാല ഇപ്പോഴുള്ളത്. ഇതിന്റെ കാരണം ചില യൂട്യൂബ് ചാനലുകൾ നടനോട് തിരക്കുന്നുണ്ട്. അതിന് നടൻ മറുപടിയും നൽകുന്നുണ്ട്.

‘ഞാൻ പീഡിപ്പിച്ചു, തട്ടിപ്പ് നടത്തി എന്നൊക്കെയാണ് ന്യൂസ് വരുന്നത്. എല്ലാരും വിചാരിക്കും ഞാൻ ഡിപ്രഷനിൽ ആണെന്ന്. അതൊന്നുമില്ല. ഞാനും കോകിലയും ഞങ്ങളുടെ ലോകത്തിൽ ഏറ്റവും സന്തോഷത്തിലാണ് ജീവിക്കുന്നത്. സന്തോഷത്തിലാണ് തടി കൂടിയത്. ചെന്നൈയിലെ എന്റെ ബിസിനസ് പ്രോജക്ടുകൾ വൻ വിജയമായി. അതിന്റെ സന്തോഷത്തിൽ തടി കൂടി. ഒരാഴ്ചയായി പുതിയ പ്രോജക്റ്റിന് വേണ്ടി ട്രെയിനിങ്ങിലാണ്.

സിനിമയിലേക്ക് തിരിച്ചു വരും. പുതിയ പ്രോജക്ട് വരാൻ പോവുകയാണ്. എത്ര പൈസ ഉണ്ടാക്കിയാലും എത്ര ബിസിനസ് ചെയ്താലും സിനിമയാണ് എന്റെ രക്തം. തീർച്ചയായും മലയാളത്തിൽ തിരിച്ചുവരും എന്നും നടൻ പറയുന്നു. ചാനലുകൾ പറയുന്നതു പോലെ താൻ സൈക്കോ ആണോ എന്ന് കോകിലയോട് ബാല ചോദിക്കുന്നു. തനിക്കു നേരെ ഉയരുന്ന വിമർശനങ്ങളെ പരാമർശിച്ചായിരുന്നു ബാലയുടെ ചോദ്യം. മുഖത്ത് അടിക്കാറുണ്ടോ എന്ന് വീണ്ടും ബാല ചോദിച്ചപ്പോൾ മാമ, കൊച്ചു കുഞ്ഞിന് പോലെ വളരെ സോഫ്റ്റ് ആണെന്നായിരുന്നു മറുപടി.

കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാൻ എന്നും ബാല ചോദിക്കുന്നുണ്ട്. ആദ്യം ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ? പിന്നീട് ഡെയ്‌ലി കേട്ടുകേട്ടു എന്റർടെയ്ൻമെന്റ് ആയി – ബാലയുടെ ഈ വാക്കുകൾക്കെതിരേ പലരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. വീണ്ടും തുടങ്ങിയോ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

എന്റെ മേലുള്ള എല്ലാ ആരോപണങ്ങളും തീർത്ത് നിങ്ങളുടെ മുന്നിൽ വരും. അത് എത്രയും പെട്ടെന്ന് നടക്കും. സിനിമയിൽ ഹിറ്റടിച്ച് നിങ്ങളുടെ സ്‌നേഹം തിരിച്ചെടുക്കുകയും ചെയ്യും. അത് എന്റെ അവകാശമാണ്. ബിസി ഷെഡ്യൂൾ കൊണ്ടാണ് യുട്യൂബ് വീഡിയോസ് ഇപ്പോൾ വരാത്തതെന്നും ബാല പറഞ്ഞു. അതേസമയം പതിവുപോലെ ഈ വീഡിയോയ്ക്ക് അടിയിലും നിരവധി നെഗറ്റീവ് കമന്റുകൾ ബാലയ്‌ക്കെതിരേ വരുന്നുണ്ട്. കുറച്ചുനാളായിട്ട് സമാധാനം ഉണ്ടായിരുന്നു ഇനിയെങ്കിലും സന്തോഷമായി ജീവിക്കുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അടുത്തിടെയും, കോകിലയെ കുറിച്ച് നടൻ പറഞ്ഞിരുന്നു. അടുത്തു തന്നെ ഞങ്ങൾക്കൊരു കുട്ടിയുണ്ടാവും. ഞങ്ങൾ നല്ല രീതിയിൽ ജീവിക്കും. ഞാൻ എന്നും രാജാവായിരിക്കും. എന്റെ കൂടെയുള്ളവരും രാജാവായിരിക്കും. ഞാൻ രാജാവായാൽ ഇവളെന്റെ റാണിയാണ്. അന്ന് ഭാര്യയുടെ പ്രായം എത്രയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ഞാൻ പോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നാണ് ബാല പറഞ്ഞത്.

എനിക്കിപ്പോൾ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. ഞാൻ മരണത്തിന്റെ അരികിൽ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലയ്ക്ക് 24 വയസ്സാണ്, നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കളിയാക്കാം എന്നും ബാല പറഞ്ഞിരുന്നു.

മാത്രമല്ല, എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ‌ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ് എന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു.

തന്റെ അമ്മാവന്റെ മകളാണ് കോകിലയെന്ന് ബാല പറഞ്ഞിരുന്നു. എന്നാൽ ബന്ധുവാണെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് കോകിലയുടെ വീട്ടുകാരൊന്നും വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അന്ന് പലരും ഉയർത്തിയ ചോദ്യം. മാത്രമല്ല കോകിലയുടെ കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ പ്രതികരിക്കാൻ പോലും ഇതുവരെ ബാല തയ്യാറായിട്ടില്ല. ഇതോടെ കോകില ഒരു ദരിദ്രകുടുംബത്തിലെ കുട്ടിയാണെന്ന തരത്തിലും പ്രചരണം നടന്നു.

കോകിലയുടെ പിതാവ് എനിക്കും പിതാവാണ്. അദ്ദേഹത്തിന് നല്ല വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം ഞാൻ ബഹുമാനിക്കണം. അദ്ദേഹം എന്നെ മകനെപ്പോലെയാണ് കാണുന്നത്. കോകിലയ്ക്ക് 600 കോടി സ്വത്തുണ്ടെന്നൊക്കെ വാർത്ത കണ്ടു. അവള‍െ ദാരിദ്രമുള്ള കുടുംബത്തിൽ നിന്നാണെന്നാണ് ചിലർ പറയുനനത്. ഇനി ദരിദ്രവാസിയെന്ന് പറയുന്നെങ്കിൽ പറയട്ടെ.

പ്രശ്നമില്ല എന്നും നടൻ പറഞ്ഞു. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്.

പതിനേഴ് വയസ് മുതൽ ഞാൻ സന്നദ്ധപ്രവർത്തനങ്ങളും ദാനധർമ്മവും ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ ‍ഞാൻ കോകിലയെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അമൃത ആശുപത്രിയിൽ ഓപ്പറേഷനുശേഷം പത്ത് ദിവസം ഞാൻ വളരെ സീരിയസായി കഴിഞ്ഞിരുന്നു. ആ സമയത്താണ് കോകിലയുടെ സ്നേഹം ഞാൻ മനസിലാക്കിയത്. ഒരു പുരുഷൻ മുന്നോട്ട് പോകണമെങ്കിൽ ശക്തിയായി ഒരു സ്ത്രീ ഒപ്പം വേണം. എന്റെ ജീവിതം അറിഞ്ഞാൽ സിനിമ പോലും തോറ്റുപോകും. കോകില വന്നശേഷം അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും മകളേയും എല്ലാം കിട്ടി എന്നാണ് ബാല പറഞ്ഞത്.

കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. അടുത്തിടെ നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു. വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു. പിന്നാലെ വൈക്കത്ത് ഒരു അങ്കണവാടിയും നടൻ പുനഃരുദ്ധാരണം ചെയ്തിരുന്നു.

അങ്കണവാടി അധികാരികൾ തന്നെ സമീപിച്ചപ്പോൾ പണിത് നൽകാം എന്ന് വാക്ക് പറഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്. വൈക്കത്ത് സ്‌കൂൾ നിർമ്മിക്കും, രോഗികളെ പരിചരിക്കും എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യുമെന്ന് ബാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തത്.

കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില തന്നോട് പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.

കോകിലയുമായുള്ള വിവാഹശേഷമായിരുന്നു നടൻ വൈക്കത്തേയ്ക്ക് താമസം മാറ്റിയത്. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ അവൾക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു.

വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ക്ഷണിക്കുന്നില്ല. ഈ ലോകം ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാൻ സ്‌കൂൾ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം എന്നും ബാല പറഞ്ഞിരുന്നു.

ഞാൻ ഇവിടെയും എല്ലാവർക്കും സഹായം ചെയ്യുന്നു. സ്‌കൂൾ കെട്ടാൻ പോകുന്നു. ഒരാളുടെ ഹാർട്ട് ഓപ്പറേഷന് സഹായം ചെയ്യാൻ പോകുന്നു . കാൻസർ പേഷ്യന്റിനെ സഹായിക്കുന്നു. കുടുംബശ്രീക്ക് സഹായം ചെയ്യുന്നു. ഞാൻ എന്ത് ഭൂമിയിൽ കാൽ ചവിട്ടിയാലും അവിടെ നന്നാകണം എനിക്ക് അത്രയേ ഉള്ളൂ. ഞാൻ നല്ലവൻ ആണ്. ഒരുപാട് നല്ലവൻ അല്ലെങ്കിലും ഞാൻ നല്ലവൻ തന്നെയാണ്.

എനിക്ക് ആരുടെയും സെർട്ടിഫിക്കറ്റ് വേണ്ട. അത് ആരോടും ഞാൻ ചോദിച്ചിട്ടുമില്ല. ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ ആരെയും ദ്രോഹിച്ചിട്ടില്ല. എന്റെ വിഷമം കൊണ്ടാണ് കൊച്ചിയിലെ വീട് കൊടുത്തു ഇങ്ങോട്ടേക്ക് ഗ്രാമ അന്തരീക്ഷത്തിലേക്ക് വന്നത്. മനസിലാക്കുന്നവർ മനസ്സിലാക്കട്ടെ. എല്ലാ ഞായറാഴ്ചയും എന്റെ സഹായം തേടി ആളുകൾ വരുന്നുണ്ട്. കുറച്ചുകാലം മെസിസിനും ഭക്ഷണവും ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്.

കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും. മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം എന്നുമാണ് നടൻ പറഞ്ഞിരുന്നത്.

Vijayasree Vijayasree :