മയോനിയുടെ കയ്യും പിടിച്ച് ഗോപി സുന്ദര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാല അന്ന് പറഞ്ഞത്…

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഗായിക അഭയ ഹിരണ്‍മയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോള്‍ മുതല്‍ ഗോപി സുന്ദറിനെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. ഇവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞെന്നാണ് വിവരം.

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപീ സുന്ദര്‍ ലുലുമാളിലേക്ക് എത്തിയത്. മയോനി ഗ്ലാമര്‍ വേഷത്തിലായിരുന്നു ഗോപീസുന്ദറിനൊപ്പമെത്തിയത്. കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടുമാണ് മയോനി ധരിച്ചിരിക്കുന്നത് ഗോപീ സുന്ദറും സമാനമായ കളര്‍ കോമ്പിനേഷനിലുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്.

ഗോപീസുന്ദറിന്റെ പെണ്‍ സുഹൃത്തിന്റെ ഗ്ലാമറിനെക്കുറിച്ച് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്ത് ചര്‍ച്ച. ഒപ്പമുള്ളത് ഗോപീ സുന്ദറിന്റെ മകളാണോ? ഗോപീ സുന്ദറിന് ഇത് തന്നയാണോ പണി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും ഒരുമിച്ച് കണ്ട് ആളുകള്‍ ചോദിക്കുന്നത്. ഇത് എത്ര മാസത്തേക്ക് ആണെന്നും ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ ഉണ്ടാകും അത് സ്വാഭാവികമാണ്, ആരായാലും അധിക കാലം ഉണ്ടാവില്ല എന്നൊക്കെയാണ് കമന്റുകള്‍.

അതേസമയം മുമ്പ് ഒരു അഭിമുഖത്തില്‍ ബാല ഗോപി സുന്ദറിനെ കുറിച്ച് പറയുന്ന കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട. തനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ലെന്നും വ്യക്തിപരമായും അല്ലാതെയും അദ്ദേഹം തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നുമാണ് ബാല പറഞ്ഞിരുന്നത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് ബാല മറുപടി പറയുന്നത്.

‘ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങള്‍ക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാല്‍ ഞാന്‍ പറയും എന്നാണ് ബാല പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദര്‍. ഹീ ഈസ് എ റോങ്ങ് പേഴ്‌സണ്‍. അയാള്‍ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാന്‍ എനിക്ക് സാധിക്കും.

ഒരു തെറ്റായിട്ടുള്ള മനുഷ്യന്‍. പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുന്‍പാണ് അതൊക്കെ. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല’ എന്നുമാണ് ബാല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോള്‍ അമൃതയുമായി ലിവിംഗ് റിലേഷനിലായി ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞതും പുതിയ പാര്‍ട്‌നറെ തിരഞ്ഞെടുത്തതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

ബാലയായിരുന്നു ശരി, അന്നേ ബാല പറഞ്ഞതാ…ബാലയെ പലപ്പോഴും എല്ലാവരും കളിയാക്കം, പക്ഷേ പുള്ളി പറയുന്നതില്‍ എന്തൊക്കെയോ കാരണങ്ങള്‍ ഉണ്ട്, ഗോപി സുന്ഗറിന്റെ സ്വഭാവം കൃത്യമായി മനസിലാക്കിയ ഒരാള്‍ ബാല മാത്രമാണ്. അത് പറയുകയും ചെയ്തു. പക്ഷേ എല്ലാവരും അന്ന് അയാളെ കളിയാക്കി. ഇപ്പോള്‍ എന്തായി എല്ലാം ശരിയായില്ലേ…എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Vijayasree Vijayasree :