അതൊക്കെ ഫാഫ്രിക്കേറ്റഡ് ആണെങ്കില്‍ എന്തുകൊണ്ട് ബാല കേസ് കൊടുത്തില്ല, എല്ലാത്തിനും വീഡിയോ ചെയ്യുന്നയാള്‍ ഒരു വാക്കു പോലും പറഞ്ഞില്ല; മറുപടിയുമായി ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല. ഇപ്പോള്‍ ബാഡ് ബോയ്‌സ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ബാലയും അഭിനയിക്കുന്നുണ്ട്.

അടുത്തിടെയായി സോഷ്യല്‍ മീഡിയിലും ബാല വീണ്ടും സജീവമായിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫാദേര്‍സ് ഡേയില്‍ മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചിരുന്നു. അവന്തിക എന്നാണ് മകളുടെ പെരെങ്കിലും പാപ്പു എന്നാണ് സ്‌നേഹ പൂര്‍വം വിളിക്കുന്നത്. മുന്‍ ഭാര്യയും ഗായികയുമായ അമൃതയുടെ കൂടെയാണ് മകള്‍ ഇപ്പോള്‍. 2010 ല്‍ വിവാഹിതരായ ബാലയും അമൃതയും വേര്‍പിരിഞ്ഞതും അതിന് ശേഷമുണ്ടായ ആരോപണങ്ങളുമെല്ലാം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

പലപ്പോഴും മകളെ നേരിട്ട് കാണാന്‍ പറ്റാത്ത സങ്കടം ബാല വീഡിയോകളിലൂടെയും മറ്റും വ്യക്തമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ബാല മറുപടിയൊന്നും കൊടുക്കാറില്ലെങ്കിലും ഫാദേഴ്‌സ് ഡേയ്ക്ക് മകളുടെ വീഡിയോ പങ്കുവെച്ചപ്പോള്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതില്‍ ചില കമന്റുകള്‍ക്ക് ബാല മറുപടിയും കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാല, ഒരിക്കല്‍ ഞാന്‍ നിങ്ങളെ വെറുത്തിരുന്നു. പക്ഷേ അത് വളരെ കുറച്ച് കാലമേ ഉണ്ടായിരുന്നുള്ളൂ. മകള്‍ നിങ്ങളുടേതാണ് എന്നും നിങ്ങളുടേത് തന്നെ എന്നാണ് ഒരാളുടെ കമന്റ്. ഇതിന് നിങ്ങളെ പോലെ കുറച്ച് പേരെ ഉള്ളൂഎന്നായിരുന്നു ബാലയുടെ മറുപടി. അതേ സമയം ബാലയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റകളും വന്നിരുന്നു. ഇതിന് ബാല കൊടുത്ത മറുപടിയും വൈറയിരുന്നു.

ആദ്യം ചെയ്യേണ്ടത് ഒരു വിവാഹബന്ധത്തില്‍ തുടരാനാവാതെ പിരിഞ്ഞു കഴിഞ്ഞാല്‍ പരസ്പരം വ്യക്തി ബഹുമാനം കൊടുത്തു മാറിനടക്കുക എന്നതാണ്. അമൃതയുടെ അഡ്വക്കേറ്റ് എല്ലാ രേഖകളും അടക്കം നിങ്ങളുടെ നുണകള്‍ പൊളിച്ചതാണ്.. ആ കുട്ടിയോട് നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ അവരുടെ അമ്മയെ പിന്നീട് പിന്നാലെ നടന്ന് ഉപദ്രവിക്കാതിരിക്കണം..അവര്‍ ശരിയോ തെറ്റോ ആകട്ടെ…അവരുടെ വിവാഹമോ ജീവിതമോ പിന്നെ അവരുടെ മാത്രം വിഷയമാണ്, എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

ആ കുട്ടിയെ അയാള്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, നുണയാണ് പറയുന്നത് ഹൈക്കോടതിയിലെ അഡ്വക്കേറ്റന്റെ സാന്നിധ്യത്തില്‍ തെളിവുകള്‍ കാണിച്ചുകൊണ്ട് അമൃത പറയുന്നുണ്ട്..അതൊക്കെ ഫാഫ്രിക്കേറ്റഡ് ആണെങ്കില്‍ എന്തുകൊണ്ട് ബാല കേസ് കൊടുത്തില്ല, എല്ലാത്തിനും വീഡിയോ ചെയ്യുന്നയാള്‍ ഒരു വാക്കു പോലും പറഞ്ഞില്ല.. ഈ കാണുന്നതിനും കുറ്റപ്പെടുത്തുന്നതിനും അപ്പുറത്ത് സത്യമുണ്ട് എന്നാണ് മറ്റൊരു കമന്റ്. ഈ കമന്റിന് ബാല മറുപടി നല്‍കുന്നുണ്ട്.

എല്ലാവരും കള്ളം പറയുകയാണ്. നിങ്ങള്‍ക്ക് അമൃതയോട് അടുപ്പമുള്ളതിനാല്‍ എന്ന പിതാവെന്ന നിലയിലുള്ള ഒരു ജീവിതം നേടാന്‍ സഹായിക്കണം ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അതല്ലാലെ ഒരു ഫിനാന്‍ഷ്യര്‍ ആയി തരംതാഴ്ത്തരുത്. എന്തെന്നാല്‍ എന്റെ കുട്ടി അത് വെറുത്തേക്കാം. ബഹുമാനപ്പെട്ട മാഡം ഒരു മീറ്റിംഗ് സെറ്റ് ചെയ്യാമോ. അത് വഴി എനിക്കൊരു പിതാവായി തുടരാന്‍ സാധിച്ചേയ്ക്കാം. കാരണം സാധ്യതമായ എല്ലാ വഴികളും ഞാന്‍ പരിശോധിച്ചു. നിങ്ങള്‍ മികച്ച ഒരു വ്യക്തിയാണ്.. എന്നിട്ടും എന്ത് കൊണ്ടാണ് അഭിപ്രായം പറയുന്നതിന് പകരം ഒരു പിതാവിന്റെയും മകളുടെയും ബന്ധം സംരക്ഷിക്കാന്‍ ശ്രമിക്കാത്തത് എന്നാണ് ബാല ചോദിച്ചത്.

മകള്‍ വേണമെങ്കില്‍ ആദ്യം മകളുടെ അമ്മയെ ബഹുമാനിക്കണം. അല്ലാതെ ഇവിടെക്കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നായിരുന്നുവെന്ന് പറഞ്ഞയാളോട് ബാല മറുപടിയായി പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ബാല നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… എന്നെ വിമര്‍ശിച്ച് നിങ്ങള്‍ വെറുതെ ബുദ്ധിമുട്ടേണ്ട. എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങള്‍ സ്വന്തം അച്ഛന്റെ സ്‌നേഹിക്കൂ. അച്ഛനോട് ഹാപ്പി ഫാദേഴ്‌സ് ഡേ എന്ന് പറയൂ. അദ്ദേഹം സന്തോഷിക്കും എന്നാണ് ബാല മറുപടി നല്‍കിയത്.

Vijayasree Vijayasree :