മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്. 2010ൽ ആയിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്.
ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാഹത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.
അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു. പിന്നാലെ അവന്തികയ്ക്കെതിരെയും ബാലയ്ക്കെതിരെയം കടുത്ത ആരോപണങ്ങൾ വന്നിരുന്നു. അമൃതയുമായുള്ള വിവാഹമോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്. ഡോക്ടറായ എലിസബത്ത് ഉദയനെ സോഷ്യൽമീഡിയ വഴി പരിചയപ്പെടുകയും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ആയിരുന്നു.
എന്നാൽ രണ്ട് വർഷത്തിനുള്ളിൽ എലിസബത്തുമായുള്ള ബന്ധവും വേർപിരിഞ്ഞു. അമൃതയ്ക്കുണ്ടായ സമാന അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും ബാലയിൽ നിന്നും നേരിടേണ്ടി വന്നത്. പലതവണ തന്നെ ബാല മർദ്ദിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തുവെന്നാണ് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയത്.
ഒന്നും പുറത്ത് പറയാതിരിക്കാൻ ബെഡ് റൂം വീഡിയോകൾ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമായിരുന്നു അമ്മാവന്റെ മകളായ കോകിലയെ ബാല വിവാഹം കഴിക്കുന്നത്. ഇപ്പോൾ കോകിലയ്ക്കൊപ്പമുള്ള വീഡിയോകളുമായി ബാല രംഗത്തെത്താറുണ്ട്. ഇതെല്ലാം തന്നെ വളരെ വലിയ രീതിയിലാണ് വൈറലാകുന്നതും.
നേരത്തെ, എലിസബത്തിന്റെ ചില വെളിപ്പെടുത്തലുകൾ പൊട്ടിത്തെറികൾക്കാണ് വഴിതെളിച്ചത്. എലിസബത്തുമായുള്ള പ്രശ്നങ്ങൾ ഇപ്പോൾ കെട്ടടങ്ങിയിരിക്കുകയാണ്. എന്നിരുന്നാലും ഇടയ്ക്കിടെ വീഡിയോയുമായി എലിസബത്ത് എത്താറുണ്ട്. നിയമപരമായി നീങ്ങുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടരുതെന്നും തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്നും എലിസബത്ത് പറഞ്ഞിരുന്നു.
ഈ വേളയിൽ നടൻ ബാലയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ തന്റെ പേജിലൂടെ ഏറ്റവും കൂടുതൽ പങ്കുവെയ്ക്കുന്നത് താൻ ചെയ്യുന്ന സഹായങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. പബ്ലിസിറ്റി എന്നതിനപ്പുറം താൻ ചെയ്യുന്നത് കണ്ട് മറ്റുള്ളവർക്കും ചെയ്യാൻ പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം പങ്കുവെയ്ക്കുന്നത് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്.
താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്നാണ് നടൻ പറയുന്നത്. ഒരു കോളേജിൽ സംസാരിക്കവെയാണ് ബാല ഇതേ കുറിച്ച് പറയുന്നത്. പതിനേഴാം വയസ്സ് മുതൽ താൻ ചാരിറ്റി ചെയ്യുന്നുണ്ടെന്നാണ് ബാല പറയുന്നത്. ഇത്രയധികം ചാരിറ്റി ചെയ്യാനുള്ള താങ്കളുടെ ഇൻസ്പിരേഷൻ എന്താണ് ആരാണ് താങ്കളുടെ റോൾ മോഡൽ എന്ന ഒരു വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബാല.
ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ സഹോദരിക്ക് ഒപ്പം ദീപാവലിക്ക് സ്വീറ്റ്‌സ് കൊടുക്കാനായി ഒരു ആശ്രമത്തിൽ പോയിരുന്നു. അങ്ങനെ അവിടെ എല്ലാവർക്കും സ്വീറ്റ്‌സ് നൽകികൊണ്ടിരിക്കെ ഒരു അമ്മുമ്മ എന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് തമിഴിൽ പറഞ്ഞു, ‘തമ്പി നീ എന്നെ വിട്ടിട്ടു പോകാതെടാ, വിട്ടിട്ടു പോകാതെടാ’ എന്ന്. ആദ്യം എനിക്കെന്താണ് അവർ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല. അവർ എന്നെ മകനായി കണ്ടു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
പിന്നീട് എന്റെ പതിനേഴാം വയസ്സ് മുതൽ ഞാൻ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴിൽ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാൻ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോൾ മനസിലാകും എന്നായിരുന്നു ബാലയുടെ മറുപടി.
പിന്നാലെ നിരവധി പേരാണ് ബാലയെ സപ്പോർട്ട് ചെയ്തും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾ ചെയ്യുന്നതിനെല്ലാം ഫലം ദൈവം നിങ്ങൾക്ക് തിരിച്ച് തരും, എന്ത് വൃത്തിക്കേട് കാണിച്ചിട്ടും ഞാൻ ചാരിറ്റി ചെയ്യുന്നുണ്ടെന്ന് പറഞ്ഞാൽ എല്ലാം ആകുമോ, നിങ്ങളൊരു ചതിയനാണ് എത്ര സ്ത്രീകളുടെ ജീവിതം നശിപ്പിച്ചു ഇനി എന്നാണ് കോകിലയെയും ഉപേക്ഷിക്കുന്നത്?, നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ഒന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല, ആ അമൃത അന്ന് തുറന്ന് പറഞ്ഞപ്പോൾ അവരെ എല്ലാവരും അറ്റാക്ക് ചെയ്തു പക്ഷേ എലിസത്തിന്റെ വെളിപ്പെടുത്തൽ കൂടി കേട്ടതോടെ ബോധ്യമായി എന്നെല്ലാമാണ് ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നത്.
എന്നാൽ ചിലർ ബാലയെ പിന്തുണച്ച് കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ബാല, നിങ്ങൾ നിങ്ങളുടെ ശരി ചെയ്യുക, പിന്നിൽ നിന്നും കുത്താനും കുറ്റപ്പെടുത്താനും ഒരുപാട് പേർ ഉണ്ടാകും. നിങ്ങൾ മരണത്തിനെ മുന്നിൽ കണ്ട് അവിടെ നിന്ന് തിരിച്ചെത്തിയ വ്യക്തിയാണ് അത് നിങ്ങൾ സഹായിച്ച പാവങ്ങളുടെ പ്രാർത്ഥനയാണ്. കോകില, അവരാണ് നിങ്ങളുടെ പെർഫക്ട് മാച്ച്. ചില തിരഞ്ഞെടുപ്പുകൾ തെറ്റിപ്പോയെങ്കിലും ഇപ്പോഴാണ് ശരിക്കുള്ള പങ്കാളിയെ ബാലയ്ക്ക് ലഭിക്കുന്നത് എന്നെല്ലാം മറ്റ് ചിലരും കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം എലിസബത്തിന്റെ വിവാദ വീഡിയോകൾക്ക് പിന്നാലെ അവർക്കെതിരെ ബാല നിയമ നടപടി സ്വീകരിച്ചിരുന്നു. തനിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിക്കുന്നതെന്നും അവർ അടിയന്തരമായി മാനസിക ആരോഗ്യത്തിന് ചികിത്സ തേടണമെന്നുമാണ് ബാല പറഞ്ഞത്. എലിസബത്തിനെ ചിലർ ആയുധമാക്കുകയാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചിലർ കൂടി ഉണ്ടെന്നും ബാല ആരോപിച്ചിരുന്നു.
എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്.
ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല.
എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും.
ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല എന്നും എലിസബത്ത് പറയുന്നു.
കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കി. ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്.
അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു.
ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു. എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും എന്നും എലിസബത്ത് പറഞ്ഞിരുന്നു.