കഴിഞ്‍ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതര ആപരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് എലിസബത്ത്. നിയമപരമായി ഇതിൽ മുന്നോട്ടു പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം എന്നെ സഹായിക്കുമെന്ന് അറിയില്ല എന്നാണ് എലിസബത്ത് പറയുന്നത്. എനിക്ക് പ്രാന്താണെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അങ്ങനെ ഇറക്കിവിട്ട ആളെ ചോര ഛർദ്ദിച്ചപ്പോൾ വീഡിയോ കോൾ ചെയ്തു. നീ വന്നില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കുമെന്ന് പറഞ്ഞു. എൻോസ്കോപ്പിക്കൊന്നും വിധേയമാകില്ലെന്നൊക്കെ പറഞ്ഞു. ഞാൻ അന്നേരം കുന്നംകുളത്തായിരുന്നു. ഞാൻ കരുതിയത് എന്നെ മാത്രമാണ് വിളിച്ചതെന്നാണ് , പിന്നെയാണ് മനസിലായത് എല്ലാ പെണ്ണുങ്ങളേയും വിളിച്ചിരുന്നുവെന്ന്.
അവരൊക്കെ കരുതിക്കാണും ഇനി ചത്താൽ ഞങ്ങളുടെ തലയിൽ ആയിപ്പോകുമോയെന്ന്. സ്വന്തം വീട്ടിലേക്ക് വിളിച്ചാൽ ആരും വരില്ല, അത് മറ്റൊരു കര്യം. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. പണിക്കാരത്തിയായി എന്നെ നിർത്തി. പണിക്കാരിയുടെ ശമ്പളം എങ്കിലും എനിക്ക് തരാമായിരുന്നു. ഭാര്യ എന്ന് പറഞ്ഞാൽ ഫ്രീ കോസ്റ്റ് ആണല്ലോ, എന്ത് തെണ്ടിത്തരവും ചെയ്യാം. നിയമപരമായി വിവാഹം കഴിച്ചില്ലെന്ന് പറഞ്ഞ് ഇറക്കി വിടാനും കസ്തൂരി എന്നൊക്കെ പറഞ്ഞ പ്രൊഫൈലിലൂടെയൊക്കെ തോന്നിയവാസം പറയിപ്പിക്കാനും പറ്റും എന്നും എലിസബത്ത് പറയുന്നു.
ഇപ്പോഴിതാ എലിസബത്തിന്റെ ചില വാക്കുകൾക്ക് എതിരെ ബാലയ്ക്ക് കരൾ ദാനം ചെയ്ത ജോസഫ് എന്ന വ്യക്തിയും രംഗത്തെത്തിയിരിക്കുകയാണ്. താൻ ലിവർ നൽകാൻ താൻ തയ്യാറായിട്ടും ബാല സ്വീകരിച്ചില്ല, ലക്ഷങ്ങൾ നൽകി ജോസഫിനെ കൊണ്ടു വന്നു എന്നായിരുന്നു എലിസബത്ത് ഉദയൻ പറഞ്ഞത്. എന്നാൽ ആ പറച്ചിൽ തന്നെ വേദനിപ്പിച്ചു എന്ന് പറഞ്ഞാണ് ജോസഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ജോസഫിന്റെ വീഡിയോ ബാല തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്റെ പേര് ജോസഫ് ജേക്കബ് എന്നാണ്. ഞാനാണ് ബാലചേട്ടന് കരള് നൽകിയത്. കുറച്ചു ദിവസങ്ങളായി ബാലചേട്ടനെ കുറിച്ചും എലിസബത്ത് ചേച്ചിയെ പറ്റിയും ഒക്കെ വീഡിയോ വരുന്നത് ഞാനും കണ്ടിരുന്നു. അതിൽ എന്നെക്കുറിച്ച് എലിസബത്ത് ചില കാര്യങ്ങൾ പറഞ്ഞു. ലക്ഷങ്ങൾ കൊടുത്താണ് ഡോണറെ കണ്ടെത്തിയതെന്നാണ് അവർ പറഞ്ഞത്. അങ്ങനെയല്ല സംഭവിച്ചത്.
ഓപ്പറേഷന് 10 ദിവസം മുൻപ് മുതൽ ഞാൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. എലിസബത്ത് ചേച്ചിയും അവിടെയുണ്ട്. ആ സമയത്തൊന്നും ചേച്ചി കരൾ കൊടുത്തോളാം നീ കൊടുക്കേണ്ട എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ ഞാനത് ചെയ്യില്ലായിരുന്നു. അന്നത് പറയാത്ത ആളാണ് ഇന്ന് കരൾ കൊടുക്കാൻ സമ്മതം ആണെന്ന് പറയുന്നത്. രക്തം കൊടുക്കുന്നതുപോലെ എളുപ്പത്തിൽ കൊടുക്കാൻ പറ്റുന്ന കാര്യമല്ല കരൾ.
അതിന് ഒത്തിരി ചെക്കപ്പുകളും ടെസ്റ്റുകളും നടത്തണം. കുറെ ഫോമുകളിൽ ഒപ്പിട്ടു കൊടുക്കാനുണ്ട്. ഡോക്ടറായ എലിസബത്തിനോട് ഇക്കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ഇത് ബാല ചേട്ടനെ സപ്പോർട്ട് ചെയ്തുകൊണ്ടോ എലിസബത്തിനെ സപ്പോർട്ട് ചെയ്‌തോ പറയുന്നതല്ല. ആരും നിർബന്ധിച്ചിട്ട് പറയുന്നതുമല്ല. എന്നെക്കുറിച്ച് വീഡിയോയിൽ പറഞ്ഞതുകൊണ്ട് സംസാരിച്ചെന്നേയുള്ളു.
ലക്ഷങ്ങൾ മുടക്കിയിട്ട് ആണ് ഞാൻ വന്നതെന്ന് പറഞ്ഞു, എത്ര ലക്ഷമാണ് എനിക്ക് തന്നതെന്ന് പറയാമോ? ബാലച്ചേട്ടൻ എനിക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇല്ലാത്ത കാര്യങ്ങളാണ് ചേച്ചി വിളിച്ചു പറയുന്നത്. ഇല്ലാത്തത് പറഞ്ഞാൽ എനിക്കും ദേഷ്യം വരും. ലക്ഷങ്ങളോ കോടികളോ ഞാൻ വാങ്ങിയെന്ന് പറഞ്ഞതിനൊക്കെ തെളിവുണ്ടെങ്കിൽ അത് കാണിക്കുക. അല്ലാത്തപക്ഷം എന്നെ കുറിച്ച് സംസാരിക്കാൻ ചേച്ചിക്ക് ഒരു അവകാശവുമില്ല.
ബാലയെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടാൻ 95 ശതമാനം പോലും സാധ്യതകൾ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അത്രയ്ക്കും മോശം അവസ്ഥയിലായിരുന്നു അദ്ദേഹം. അവയവം സ്വീകരിക്കുന്ന ആൾക്ക് മാത്രമല്ല, കൊടുക്കുന്ന ആൾക്കും ഇത് റിസ്‌കാണെന്ന് ഡോക്ടർമാർ പറഞ്ഞതാണ്. അതിനെ മറികടന്നാണ് ഞാൻ അതിന് സമ്മതിച്ചതെന്നും ജേക്കബ് ജോസഫ് വീഡിയോയിൽ പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെയായിരുന്നു; എല്ലാവർക്കും വനിത ദിനാശംസകൾ. ഇങ്ങനെ പറയാനും പേടി ആണിപ്പോൾ. ഞാനെന്ത് പറഞ്ഞാലും വിവാദമാവും. വേറൊരു കാര്യം പറയാൻ വേണ്ടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. എന്നെക്കുറിച്ച് എന്തുപറഞ്ഞാലും കുഴപ്പമില്ല, എല്ലാം നിയമപരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പേർ ദാനം ചെയ്യാറുണ്ട്. അതിൽ ഏറ്റവും വലിയ ദാനം എന്നു പറയുന്നത് മരിക്കാനായി കിടക്കുന്ന ഒരാൾക്ക് അവയവം കൊടുക്കുന്നത് ആണ്.
മരിച്ചതിന് ശേഷം കൊടുക്കുന്നതിനേക്കാളും ജീവനോടെ ഉള്ള ആള് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് അവയവം പകുത്തു നൽകുന്നത് വലിയ കാര്യമാണ്. കാരണം അവരുടെ ജീവനും ആപത്ത് ഉണ്ടായേക്കാം. ഇതുപോലെ ജീവൻ പകുത്തു നൽകുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരെപ്പറ്റി ആരും ഒന്നും പറയരുത്. പ്രത്യേകിച്ച് മെഡിക്കൽ രംഗത്തുള്ളവർ. കാരണം ജീവന്റെ വില എന്താണെന്ന് അവർക്ക് അറിയാമല്ലോ. ഞാനിപ്പോൾ സംസാരിക്കുന്നത് ജേക്കബിനെ കുറിച്ചാണ്. അദ്ദേഹം ഒരു വീഡിയോ ചെയ്യട്ടെ എന്ന് പറഞ്ഞെങ്കിലും വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ അത് പുറത്തുവന്നതോടെ ഇതിനെക്കുറിച്ച് പറയാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണെന്ന് ബാല പറയുന്നു. പിന്നാലെയാണ് തനിക്ക് കരള് പകർത്തു തന്ന ജേക്കബിന്റെ വീഡിയോ കൂടി നടൻ ചേർത്തിരിക്കുന്നത്.
കരൾ കൊടുക്കാൻ ഇത്രയും പണം കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. കരൾ കൊടുക്കാൻ പലരും തയ്യാറായിരുന്നു. ഞാനും തയ്യാറായിരുന്നു. അതിന്റെ തെളിവുണ്ട്. എന്നാൽ എന്റെ കരൾ മാച്ചോയിരുന്നോയെന്ന് പരിശോധിച്ചില്ല. പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചിരുന്നു. എന്നെ പ്രേമിക്കുന്ന സമയത്ത് ആ വീട്ടിലൊരു പെണ്ണുണ്ടായിരുന്നു.എന്നോട് പറഞ്ഞത് വേലക്കാരിയായിരുന്നുവെന്നാണ്. ആ കുട്ടിയോടും ബ്ലഡ് ഗ്രൂപ്പ് ചോദിച്ചിരുന്നു. അവർ സെയിം ഗ്രൂപ്പാണെന്നാണ് പറഞ്ഞത്. ട്രാൻസ്പ്ലാന്റ് സമയത്ത് ഇവർ വന്ന് കരഞ്ഞിട്ട് പറഞ്ഞിരുന്നു ചേട്ടന്റെ ഇഷ്ടം കിട്ടാൻ വേണ്ടിയാണ് അല്ലാതെ എന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് അല്ല, ഒ പോസിറ്റീവ് ആണെന്ന്.അവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഞാൻ തയ്യാറല്ല.
കരൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈനൊക്കെ അയാൾ വീണ്ടും കഴിച്ച് തുടങ്ങി. അയാളുടെ വീട്ടുകാരോട് ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മരുന്ന് മാറ്റി കൊടുത്ത് കൊല്ലാൻ നോക്കിയെന്നൊക്കെയാണ് പറഞ്ഞത്. ഡോണറിനേയും ഇയാളേയുമൊക്കെ പരിചരിക്കാനുള്ള പണിക്കാരിമാത്രമായിട്ടാണ് ഇയാളുടെ വീട്ടുകാർ എന്നെ കണ്ടത് എന്നാണ് ഞാൻ മനസിലാക്കിയത്. കാരണം ഇതൊക്കെ കഴിഞ്ഞിട്ട് അവരുടെ വീട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞത് അവൻ കേൾക്കുന്നില്ല മോളേ, നീ പോയിക്കോ എന്നാണ്, അതുകഴിഞ്ഞ് അവർ എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും എലിസബത്ത് പറഞ്ഞിരുന്നു.
വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് കഴിഞ്‍ ദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം തമിഴ്നാട്ടിലാണ് ബാല. അവിടെ വെച്ച് പങ്കുവെച്ച വീഡിയോയിൽ കോകിലയുടെ അമ്മയെയും മുത്തശ്ശിയെയും കാണാമായിരുന്നു. ആദ്യമായാണ് കോകിലയുടെ കുടുംബാംഗങ്ങൾ ബാലയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നു. തിരുപ്പതിയിൽ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകൾക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേൽ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്. കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയിൽ കാണാമായിരുന്നു.