ബാലയുടെയും ഭാര്യ കോകിലയുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഓതിവരുടെ പുതിയ വാർത്തയാണ് വൈറലാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് ഇന്നലെ ബാല നൽകിയ അഭിമുഖത്തിലാണ് ബാലയുടെ പുതിയ ചില വെളിപ്പെടുത്തലുകൾ ഉണ്ടായത്.
കോകില ജീവിതത്തിന്റെ ഭാഗമായശേഷം അമ്മയേയും സുഹൃത്തിനേയും മകളേയും എല്ലാം ഒരുമിച്ച് കിട്ടിയ പോലെയാണെന്നാണ് ബാല പറയുന്നത്.
കോകിലയെ വിവാഹം കഴിക്കുമ്പോൾ മാമന്റെ മകളാണെന്നാണ് ബാല വെളിപ്പെടുത്തിയത്. എന്നാൽ കോകിലയുമായുള്ള രക്തബന്ധം ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ നടൻ തയ്യാറായില്ല.
തന്റെ മാമന്റെ മകളാണ് കോകിലെയെന്നും പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബാല വ്യക്തമാക്കി. നിലവിൽ തങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പ്രശ്നമുണ്ട്.
കോകിലയും ചെറിയ ആളല്ലെന്നും വലിയ കുടുംബത്തിലെ അംഗമാണെന്നും ബാല തുറന്നടിച്ചു. ഇതേത്തുടർന്നാണ് കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് താൻ വെളിപ്പെടുത്തത് എന്നും അത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണെന്നും ബാല പറയുന്നു. മാത്രമല്ല കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാന്നും ബാല കൂട്ടിച്ചേർത്തു. .