കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. മുൻഭാര്യ എലിസബത്ത് ഉദയൻ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെയായിരുന്നു ബാലയ്ക്കെതിരെ വിമർശനങ്ങൾ രൂക്ഷമാകാൻ തുടങ്ങിയത്. അടുത്തിടെയായിരുന്നു നടൻ തന്റെ അമ്മാവന്റെ മകളായ കോകിലയെ വിവാഹം കഴിച്ചത്.
ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
കോകിലയുടെ വരവോടെ പുതിയ വീട്ടിലേക്ക് താമസം മാറുകയും യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നടൻ കോകിലയ്ക്കൊപ്പം പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നെ കാണാനായി ഒരു ചേച്ചി വന്നിട്ടുണ്ട് അമേരിക്കയിൽ നിന്നും. ഒത്തിരി ഗിഫ്റ്റുകൾ കൊണ്ടുവന്നിരുന്നു. എനിക്കൊരു ബ്രാന്റഡ് വാച്ചും തന്നിരുന്നു.
ഇതെനിക്കൊരുപാട് ഇഷ്ടമായി. എനിക്ക് വാച്ചുകൾ എത്രത്തോളം ഇഷ്ടമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചേച്ചിയുടെ സ്‌നേഹമാണ് ഈ വാച്ച്. യൂട്യൂബ് ചാനലിൽ വരാനൊന്നും ചേച്ചിയ്ക്ക് ഇഷ്ടമല്ലെന്നും ബാല പറയുന്നു. വീഡിയോ എടുക്കുമ്പോൾ ഉപയോഗിക്കാനായി ഒരു ലൈറ്റും ചേച്ചി തന്നിരുന്നു.
ചിലതൊക്കെ വരുമ്പോൾ ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി വരുമെന്നല്ലേ, എല്ലാം സെറ്റാക്കിയിട്ട് നോക്കാമെന്നും ബാല പറഞ്ഞിരുന്നു. ഞാൻ മാത്രമല്ല നീയും സംസാരിക്കൂയെന്നും ബാല കോകിലയോട് പറയുന്നുണ്ടായിരുന്നു. സന്തോഷമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ കാര്യം മാത്രമല്ല എവിടെയാണെങ്കിലും സന്തോഷം വേണം.
നമുക്ക് ചുറ്റുമുള്ളവർക്കും സന്തോഷം പകരാൻ കഴിയണം. ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിക്കാൻ കഴിയണം. സ്‌നേഹം എല്ലാവർക്കും ആവശ്യമുള്ളതാണ്. ഞാൻ കുറച്ചുകാലം ഒറ്റപ്പെട്ട് പോയിരുന്നു. ആരേയും കുറ്റപ്പെടുത്തുന്നില്ല. ഇന്ന് എനിക്ക് ആ സന്തോഷമെല്ലാം കൂടെക്കൂട്ടി. എന്റെ കൂടെയുള്ളവരോടെല്ലാം എനിക്ക് സ്‌നേഹമാണ്.
കൂടെയുള്ളവരെയെല്ലാം രാജാവിനെ പോലെ കാണണം. ബാല എന്ന വ്യക്തിയുടെ ജീവിതത്തിലെ ടേണിംഗ് പോയന്റ് കോകിലയുടെ വരവാണ്. കോകില വീട്ടിനകത്ത് ഒത്തിരി സംസാരിക്കും. എന്നാൽ വീഡിയോ ചെയ്യുമ്പോൾ പെട്ടെന്ന് സൈലന്റാവും എന്നുമായിരുന്നു കോകിലയെക്കുറിച്ച് ബാല പറഞ്ഞത്.
നേരത്തെ, കോകിലയിൽ നിന്ന് ഒരു അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചു. ഒരു ഘട്ടത്തിൽ വിവാഹം ചെയ്യാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മൂന്ന് മാസം മുമ്പ് ഒഫിഷ്യൽ കല്യാണം നടന്നു. ഒരു ദിവസം എന്റെ മനസിൽ തോന്നിയതാണ്. കേരളത്തിൽ ഞായറാഴ്ച സ്വർണകടകൾ തുറക്കില്ല. കട തുറപ്പിച്ച് താലി വാങ്ങി. കേരളത്തിലെ താലി മാല തമിഴ്നാട്ടിലേത് പോലെയല്ല. കോകിലയ്ക്ക് താലിയാണ് കെട്ടുന്നതെന്ന് മനസിലായിരുന്നില്ല എന്നുമാണ് ബാല പറഞ്ഞിരുന്നത്.
അതേസമയം, കഴിഞ്‍ ദിവസങ്ങളിലായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഡോ എലിസബത്ത് ഉദയൻ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു. ‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് കഴിഞ്‍ ദിവസം പറഞ്ഞിരുന്നു.