കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം നടനെ പുലർച്ചെ പോലീസ് അറസ്റ്റ് കൂടി ചെയ്തതോടെ വാർത്തകളുടെയും അഭ്യൂഹഭങ്ങളുടെയും ആക്കം കൂട്ടി. പിന്നാലെ കാര്യങ്ങളിൽ വ്യക്തത വരുത്തി മുൻ ഭാര്യ തന്നെ രംഗത്തെത്തിയിരുന്നു. ബാലയുമായുള്ള വിവാഹത്തിൽ താൻ പെട്ട് പോയതാണെന്ന് മുൻഭാര്യ പറഞ്ഞത്.
വർഷങ്ങൾ ആയി തങ്ങളുടെ സന്തോഷം നശിപ്പിക്കുന്ന രീതിയിൽ ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും കള്ളങ്ങൾ ആണ് പറയുന്നത്. എല്ലാ കാര്യങ്ങളും എല്ലാവരും ഇത്രയും കാലം വിശ്വസിക്കുകയായിരുന്നു. ഞാൻ കോടികൾ തട്ടി എടുത്തു എന്നൊക്കെയാണ് പറയുന്നത്. ആകെ ഉള്ളത് മകളുടെ പേരിൽ ഉള്ള പതിനഞ്ചു ലക്ഷത്തിന്റെ പ്രീമിയം ആണ്. അതുപോലും അദ്ദേഹം അടയ്ക്കുന്നില്ല.
കുഞ്ഞിന് പോലും ഒന്നും വാങ്ങാതെ ആണ് നമ്മൾ സെറ്റിൽമെന്റ് വരെ ചെയ്തിരിക്കുന്നത്. അതായത് അവൾ ഡിവോഴ്സ് കേസിൽ ഒക്കെ ഒരുപാട് ട്രോമകൾ അനുഭവിച്ചത് ആണ്. ഒന്നും വേണ്ട എന്ന രീതിയിൽ ആണ് നമ്മൾ കേസ് നിർത്തി പോരുന്നത്. ജീവിക്കാൻ വേറെ മാർഗം ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ നമ്മൾ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.
വലിയ തുക ഒന്നും നമ്മൾക്ക് തന്നിട്ടില്ല. എനിക്ക് ഒരു 25 ലക്ഷത്തിന്റെ സെറ്റിൽമെന്റ് ആണ് ആകെ തന്നിട്ടുള്ളത്. എന്റെ സ്വർണ്ണവും വണ്ടിയും ഒന്നും എനിക്ക് തന്നിട്ടില്ല. അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. സത്യം പറഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലെ ഡാമേജ് വച്ച് നോക്കുമ്പോൾ ഒന്നും വേണ്ട എന്ന് തന്നെ ആയിരുന്നു തീരുമാനം. എന്നെകുറിച്ചൊക്കെ പറഞ്ഞുണ്ടാക്കിയത് ഓർക്കുമ്പോൾ സഹിക്കാൻ ആകില്ല.
എന്തോരം എന്നുവച്ചാണ് നമ്മൾ സഹിക്കുക. പുള്ളിക്ക് മാനസിക പ്രശ്നം ഉള്ളതായി തോന്നുന്നില്ല. നല്ല മദ്യപാനം ആണ്. പറയാൻ പറ്റാത്ത ഒരുപാട് പീ ഡനം ഞാൻ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ ഞാൻ ഉപദ്രവിക്കണം എന്നൊരിക്കൽ പോലും
ചിന്തിച്ചിട്ടില്ല. എലിസബത്തുമായി ലീഗലി മാരീഡ് അല്ല എന്നാണ് എന്റെ ഉറപ്പ്.
ആദ്യവിവാഹം എന്നിൽ നിന്നും മറച്ചുവച്ചാണ് ഈ വിവാഹത്തിലേയ്ക്ക് അദ്ദേഹം എത്തിയത്. രാജാമണി സാർ വിളിച്ചു അച്ഛനോട് പറഞ്ഞാണ് ഞാൻ അറിയുന്നത്. എന്റെ ആദ്യ ലവ് ആയിരുന്നു അദ്ദേഹം. ആ ഒരു ഫീലിങ്ങിൽ ആണ് ഇത് എനിക്ക് മതി എന്ന തീരുമാനത്തിലും ഞാൻ എത്തുന്നത്. എനിക്കും എന്റെ മോൾക്കും കുടുംബത്തിനും ജീവിക്കണം അത് മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂെവന്നുമാണ് പരാതിക്കാരി പറയുന്നത്.
ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.
ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. അതോടെ പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത് വന്നു.
2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി. എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്.
ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.