ബാലയുടെ വിവാഹ ജീവിതം ചർച്ചയാണ്. മുൻഭാര്യമാർ നിരവധി വിമർശനങ്ങളാണ് നടനെതിരെ നടത്തുന്നത്. നേരത്തെ അമൃത സുരേഷ് നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. ആദ്യം എലിസബത്ത് പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരിൽ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്. ഇനിയും ഇത് തുടർന്നാൽ വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്. ഇപ്പോഴിതാ മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ വീണ്ടും തുറന്നടിച്ച് ഡോക്ടർ എലിസബത്ത് ഉദയൻ.
”ഇറങ്ങി വന്നില്ലെങ്കിൽ ഇനി ബാലയെ കാണില്ലെന്നൊക്കെ പറഞ്ഞാണ് തന്നെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി വിവാഹം കഴിച്ചതെന്ന് എലിസബത്ത് ഉദയൻ പറയുന്നു. മാലയിട്ടതെല്ലാം അമ്മേടെ മുന്നിൽ വെച്ച്. എന്നാൽ ഇവരുടെ സ്ഥിരം പരിപാടിയാണോ വെഡ്ഡിങ് ചെയിനൊക്കെ ഇടുന്നതെന്ന് അറിയില്ല. അന്ന് അമ്മയും സ്നേഹിച്ച ആളും പറഞ്ഞത് തങ്ങൾ വലിയ കുടുംബം ആണെന്നും ചതിക്കില്ലെന്നുമാണ്. അതൊക്കെ വിശ്വസിച്ചു.
അതേസമയം തന്നെ മുൻപുള്ള ഭാര്യ വിഷം കൊടുത്ത് ഇദ്ദേഹത്തെ കൊല്ലാൻ നോക്കിയെന്നും മോശം സാഹചര്യത്തിൽ അവരെ പിടിച്ചുവെന്നൊക്കെയാണ് തന്നോട് പറഞ്ഞതെന്നും എലിസബത്ത് പറയുന്നു. അത് തെളിയിക്കാനായി ഒരു ഡോക്ടറെ കൊണ്ട് സംസാരിപ്പിസിച്ചിരുന്നു. മാത്രമല്ല ഒരു കസ്റ്റംസ് ഓഫീസർ എന്ന് പറഞ്ഞ വ്യക്തിയും ഇദ്ദേഹവും കൂടിയാണ് തന്നോട് പറഞ്ഞത് തങ്ങൾ രണ്ട് പേരും വരുമ്പോഴാണ് മോശം സാഹചര്യത്തിൽ കണ്ടതെന്നും അന്ന് അതൊക്കെ സത്യമായിരിക്കുമെന്ന് താൻ വിചാരിച്ചു എന്നും എലിസബത്ത് പറഞ്ഞു.
ബാല ആശുപത്രിയിലായിരുന്നപ്പോൾ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. താനും പുള്ളിയുടെ അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ വീട്ടുകാരെ വിളിച്ച് പറഞ്ഞപ്പോൾ പിറ്റേന്ന് ചേട്ടനും ചേച്ചിയുമെത്തിയെങ്കിലും പിന്നീട് അവർ പോകുകയും ചെയ്തു.
സർജറിയുടെ ദിവസം മാത്രം ആണ് ഞാൻ അവിടെ വീട്ടുകാരെ കണ്ടതെന്നും എലിസബത്ത് പറഞ്ഞു. നേരത്തെ കുടുംബക്കാർ ഉറപ്പ് തന്നിരുന്നു, ഇനി വീട്ടിലേക്ക് ഒരു സ്ത്രീയും വരില്ലെന്ന്. കുറെകാലമായി അവൻ പല പെണ്ണുങ്ങളുടെ ഒപ്പം നടക്കുന്നു, ഇനി അത് നടക്കില്ലെന്നും എലിസബത്ത് മാത്രമേ ഈ വീട്ടിൽ കാണൂ എന്നൊക്കെ പറഞ്ഞിട്ടാണ് വീട്ടുകാർ പോകുന്നതെന്നും എന്നാൽ അയാളുടെ ആരോഗ്യം ശരി ആയപ്പോൾ ആളുകളുടെ പറഞ്ഞ വാക്കും ഇല്ല അവരെ കാണാനും ഇല്ലെന്നും എലിസബത്ത് തുറന്നടിച്ചു.
എൽകെജി തൊട്ടുള്ള കാര്യങ്ങൾ പറഞ്ഞാണ് ഞാൻ വിവാഹം ചെയ്തത്. പ്രണയത്തിലായ സമയത്ത് ഞാൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ എലിസബത്ത് താൻ ബാലയുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെയും എതിർത്തു. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ. എത്രകാലം നിങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്നു. ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ. നല്ല നന്ദി കേടാണ്.
അസുഖം മറച്ച് വെച്ച് കല്യാണം കഴിഞ്ഞ് ഓരോ രണ്ട് മാസം കൂടുമ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു. ഹണിമൂണിന് ഹോസ്പിറ്റലിലേയ്ക്കാണ് പോയത്. ആശുപത്രിയിൽ ചോര ഛർദ്ദിച്ചു. ഐസിയുവിലായി. ഇവൾ ഒപ്പമുണ്ടെങ്കിൽ എനിക്കൊന്നും പറ്റില്ല, ഐസിയുവിൽ കയറ്റണമെന്ന് അപ്പോൾ പറയുമായിരുന്നു. ഞാനും അങ്ങനെ വിചാരിച്ചു. എന്നാൽ ഇപ്പോൾ എല്ലാം ഞാൻ കാരണമാണെന്ന് പറയുന്നു. ഒന്നിലും ഇടപെടേണ്ടെന്ന് കരുതി മാറി നിന്നതായിരുന്നു ഞാൻ. വിവാഹം നടന്നത് തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചുവെന്നുമാണ് എലിസബത്ത് പറഞ്ഞിരുന്നത്.
വിവാഹം നടന്നത് പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും, ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു.