ജീവിതം വളരെ ചെറുതാണ്, എലിസബത്തിനെ പോലെ ഒരു സ്ത്രീയെ ഈ ലോകത്ത് നിങ്ങള്‍ക്ക് ഇനി ലഭിക്കില്ല; പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കൂ; ബാലയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എലിസബത്തും രംഗത്തെത്താറുണ്ട്. ബാല അടുത്തിടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നപ്പോള്‍ ബാലയുടെ സുഖവിവരങ്ങളെല്ലാം എലിസബത്തായിരുന്നു ആരാധകരെ അറിയിച്ചിരുന്നത്.

മാര്‍ച്ച് മാസത്തിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാല കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ആരോഗ്യം വീണ്ടെടുത്ത ബാലയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എലിസബത്ത് ഒപ്പം തന്നെ ഉണ്ടായിരുന്നു. എലിസബത്തിന്റെ വീഡിയോസില്‍ എല്ലാം അടുത്തിടെയായി ബാലയും സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ക്ക് നിറഞ്ഞ കൈയടിയും ലഭിച്ചു.

താന്‍ അച്ഛനും അമ്മയ്ക്കും ഒപ്പം സ്വന്തം വീട്ടിലാണെന്ന് എലിസബത്ത് പറയുകയുണ്ടായി. പള്ളിപെരുന്നാളിനും, എലിസബത്തിന്റെ പിറന്നാളിനും എല്ലാം അവര്‍ വീഡിയോയും പങ്കിട്ടു. എന്നാല്‍ അവിടെ ഒന്നും ബാല ഉണ്ടായിരുന്നില്ല. അതോടെ ബാലയെ തേടുകയായിരുന്നു ആരാധകര്‍. എന്നാല്‍ എലിസബത്ത് മറുപടിയൊന്നും നല്‍കുകയും ചെയ്തില്ല.

എലിസത്തിന്റെ വാക്കുകളില്‍ നിന്നും എന്തോ അഗാധമായ സങ്കടം ഉണ്ടെന്ന് ആരാധകര്‍ക്ക് ഏതാണ്ട് ബോധ്യമായി. അതോടെ ബാലയുടെ സോഷ്യല്‍ മീഡിയ വാളില്‍ അഭ്യര്‍ത്ഥന നടത്തുകയാണ് ഇപ്പോള്‍ ആരാധകര്‍. ബാല നിങ്ങളുടെ ഭാര്യ എലിസബത്ത് ഒരു മികച്ച സ്ത്രീയാണ്. നിങ്ങള്‍ എപ്പോഴും അവളെ സ്‌നേഹിക്കുകയും, കേള്‍ക്കാനുള്ള മനസ്സ് കാണിക്കുകയും വേണം എന്നാണ് ഒരു ആരാധിക കുറിച്ചത്.

എലിസബത്തിനെ പോലെ ഒരു സ്ത്രീയെ ഈ ലോകത്ത് നിങ്ങള്‍ക്ക് ഇനി ലഭിക്കില്ല. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? പ്ലീസ് ഒരുമിച്ച് ഇരുന്നു പ്രശ്‌നങ്ങള്‍ പറഞ്ഞു പരിഹരിക്കൂ. ജീവിതം വളരെ ചെറുതാണ്. പ്രിയ ബാലാ താങ്കള്‍ക്ക് കാര്യം മനസ്സിലായെന്ന് കരുതുന്നു എന്നാണ് ഒരു ആരാധിക ബാലയോടായി പറയുന്നത്. ഇതിനോടൊന്നും ബാല പ്രതികരിച്ചിട്ടില്ല.

അധ്യാപക ദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്. താന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആണെന്നും പുതിയ വീഡിയോയില്‍ എലിസബത്ത് പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോള്‍ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു. എന്നാല്‍ എലിസബത്തിന്റെ ശബ്ദത്തില്‍ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അച്ഛനും അമ്മയും അധ്യാപകര്‍ ആയിരുന്നു. വീട്ടില്‍ എല്ലാവരും അധ്യാപകരാണ്. ഡാഡിയുടെ സിസ്റ്ററും മമ്മിയുടെ കുടുംബത്തിലും, എന്റെ കസിന്‌സും എല്ലാം അധ്യാപകരാണ്. ചെറുപ്പത്തില്‍ പഠിപ്പിച്ച ടീച്ചേര്‍സ് ഉണ്ട്.

ഇവരൊന്നും അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നില്ല എങ്കില്‍ ഞാന്‍ ഇങ്ങനെ എത്തില്ലായിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു. നമ്മള്‍ക്ക് ഒരാള്‍ ഒരു കാര്യം പറഞ്ഞു തരുമ്പോള്‍ അവരിലൊക്കെ നമ്മള്‍ ഒരു ഗുരുവിനെ കാണണം. എന്റെ ഓരോ അവസ്ഥയിലും എന്നെ സപ്പോര്‍ട്ട് ചെയ്ത ഒരുപാട് ആളുകള്‍ ഉണ്ട്. ഈ വിഷമത്തിലും എന്നെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് ആളുകള്‍ എത്തുകയുണ്ടായി.

പിന്തുണച്ച എല്ലാവരുടെയും പേര് ഞാന്‍ എടുത്തുപറയുന്നില്ല, എന്നാല്‍ എന്നെ ആദ്യമായി എടുത്ത ഡോക്ടര്‍ ജാനകിയമ്മയോട് ഒരു സ്‌പെഷ്യല്‍ താങ്ക്‌സ് എലിസബത്ത് പറഞ്ഞു. സര്‍ജറിയുടെ സമയത്തും, ഓരോ തവണയും എനിക്ക് വിഷമങ്ങള്‍ വരുമ്പോഴും എന്റെ കൂടെ നില്‍ക്കുന്ന ഒരാളാണ് ജാനകി മാം. ഇപ്പോള്‍ ഈ വിഷയത്തിലും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ കൂടിയാണ് ജാനകിമാം എന്നും എലിസബത്ത് പറഞ്ഞിരുന്നു.

അതേസമയം, അടുത്തിടെ ബാല ഒരു വിവാദത്തില്‍പ്പെട്ടിരുന്നു. യൂടൂബറുടെ വീട്ടിലെത്തി കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് ബാലക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നത്. താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവിടെയുണ്ടായിരുന്ന തുണിയൊക്കെ വലിച്ച് എറിഞ്ഞുവെന്നുമാണ് യൂട്യൂബര്‍ പറഞ്ഞത്.

ഇദ്ദേഹം പങ്കുവെച്ച വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവശ്യമാണ് ബാല നടത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. പിന്നാലെ താന്‍ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂട്യൂബര്‍ ഇതൊക്കെ പറയുമെന്ന് അറിയാം ആയിരുന്നെന്നും അതുകൊണ്ട് അവിടെ സംഭവിച്ച കാര്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തിയിട്ടുണ്ട് എന്ന വാദവുമായി ബാലയും രംഗത്ത് എത്തിയിരുന്നു. ചെകുത്താന്റെ റൂം മേറ്റിനോട് സംസാരിക്കുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോയും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മുമ്പ് ബാല പങ്കുവെച്ച ‘ആറാട്ട് അണ്ണന്‍’ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെക്കൊണ്ട് നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയിപ്പിക്കുന്ന വിഡിയോക്ക് എതിരെ ആയിരുന്നു ചെകുത്താന്‍ എന്ന യൂട്യൂബര്‍ വിഡിയോ ചെയ്തത്. ഈ വിഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യവുമായാണ് ബാല എത്തിയതൊണ് യൂട്യൂബര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Vijayasree Vijayasree :