തന്നോട് എന്തൊക്കെ ചെയ്താലും തിരിച്ച് നല്ലത് മാത്രമേ ചെയ്യൂ….വ്യക്തിപരമായി എലിസബത്ത് നല്ല ഒരാളാണെന്ന് ബാല, എലിസബത്ത് എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിവാഹം ചെയ്തത്, പിന്നെ എന്തിന് ബാലയെ ഇട്ടിട്ട് പോയെന്ന് കമന്റ്

ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടൻ ബാല രണ്ടാം വിവാഹമോചന വാർത്ത പുറത്ത് വിട്ടത്. കുടുംബ ജീവിതത്തില്‍ ഒരു പ്രാവിശ്യം തോറ്റ് പോയാല്‍ അതിനെ കുറിച്ച് അഭിപ്രായം പറയാം. രണ്ട് പ്രാവിശ്യം തോറ്റ് പോയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ ഒരു സംശയം വരും. ഇന്നെനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. മാധ്യമങ്ങളോട്, വളരെ നന്ദി പറയുന്നു. രണ്ടാമതൊരു തവണ കൂടി എന്നെ ഇങ്ങനെ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയുണ്ട്’ ബാല പറഞ്ഞു.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍, ‘നെക്‌സ്റ്റ് ക്വസ്റ്റിയന്‍’ എന്ന് പറഞ്ഞ് അടുത്തതിലേക്ക് കടക്കുകയാണ്.

എന്നാൽ അഭിമുഖത്തില്‍ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കാതെയും ബാല എലിസബത്തിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അഭിമുഖത്തില്‍ സിനിയിലെയും ജീവിതത്തിലെയും ഉയര്‍ച്ച താഴ്ചകളെ കുറിച്ചാണ് ചോദിച്ചത്. നിങ്ങളുടെ ചോദ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി എന്ന് പറഞ്ഞുകൊണ്ട് ബാല എലിസബത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു

വ്യക്തിപരമായി എലിസബത്ത് നല്ല ഒരാളാണ്. ഡോക്ടറാണ്. അവര്‍ സുഖമായി ഇരിയ്ക്കട്ടെ എന്നാണ് ബാല പറഞ്ഞത്. തന്നോട് എന്തൊക്കെ ചെയ്താലും തിരിച്ച് നല്ലത് മാത്രമേ ചെയ്യൂ എന്നും പ്രസ്തു അഭിമുഖത്തില്‍ ബാല പല തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

വീഡിയോയ്ക്ക് താഴെ ബാലയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. ബാലയുടെ മലയാളം ഉച്ചാരണത്തെയും വ്യക്തി ജീവിതത്തെയും ട്രോള്‍ ചെയ്യുന്നവര്‍ക്ക് എതിരെയാണ് കമന്റുകള്‍. ബാല എന്ന വ്യക്തിയെ ആരാധിയ്ക്കുന്നവരും കമന്റ് ബോക്‌സിലുണ്ട്.

തമിഴ്‌നാട്ടുകാരനായ ബാലയ്ക്ക് നല്ല മലയാളം സംസാരിക്കാന്‍ കഴിയില്ല. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഭാഷയുടെ പേരില്‍ കളിയാക്കുന്നത്. അടിസ്ഥാന പരമായി ബാല നല്ല ആളാണ്. എലിസബത്ത് എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിവാഹം ചെയ്തത്, പിന്നെ എന്തിന് ബാലയെ ഇട്ടിട്ട് പോയി – എന്നൊക്കെയാണ് അഭിമുഖത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍

ഗായിക അമൃത സുരേഷുമായിട്ടുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്തായിരുന്നു ബാല വിവാഹം ചെയ്തത്. എലിസബത്തുമായുള്ള ബാലയുടെ വിവാഹ ജീവിതവും പരാജയപ്പെട്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തിടെ പുറത്ത് വന്നത്. ഈ വാർത്തയിൽ എലിസബത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല

Noora T Noora T :