കഴിഞ്‍ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്. ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്.
പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് എലിസബത്ത് പറഞ്ഞ കാര്യങ്ങൾക്ക് ബാല മറുപടി പറയാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വിമർശനം ഉയർന്നപ്പോൾ കമന്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് ബാല. നെഗറ്റീവ് കമന്റ് ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ എന്റെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ സമ്മർദ്ദം ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ട് ഞാൻ നിങ്ങളോട് എന്നെ അൺഫോളോ ചെയ്യാനും അൺസബ്സക്രൈബ് ചെയ്യാനും അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഈ വീഡിയോകൾക്ക് അടിമപ്പെട്ട് നല്ല ജീവിതം നശിപ്പിക്കുന്നു എന്നാണ് ഇതിനർത്ഥം.
94 വയസ്സുള്ള ഒരു അമ്മൂയുടെ അനുഗ്രഹം ഞാൻ വാങ്ങി. ഈ വീഡിയോകളിൽ നെഗറ്റീവ് കമന്റ് ഇടുന്നതിന് നിങ്ങൾ അടിമയാണോ? ഇല്ലെങ്കിൽ എന്നെ അൺഫോളോ ചെയ്യുക, അൺസബ്സ്ക്രൈബ് ചെയ്യുക. എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്നേഹം പോലെ വിശ്വസിക്കുന്നവർ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക, ഞാൻ ഉടൻ സത്യം തെളിയിക്കും എന്നാണ് ബാലയുടെ കമന്റ്.
പിന്നാലെ നിരവധി മറുപടികൾ ബാലയുടെ കമന്റിന് വരുന്നുണ്ട്. നിങ്ങളുടെ സൈലൻസ് മനസ്സിലാക്കുന്ന കുറെ പേരുണ്ട്. പിന്തണയ്ക്കുന്നു എന്ന കാരണത്താൽ പി ആർ വർക്ക് എന്നൊക്കെ പറയുന്നു. പിന്തുണയ്ക്കന്നവരെല്ലാം ഫേയ്ക്ക് അക്കൗണ്ട് ആണ് എന്നൊക്കയാണ് പറയുന്നത്. പക്ഷേ ചേട്ടാ നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പിന്തുണയ്ക്കുന്നു, എന്നാണ് ഒരു കമന്റ്. ഈ കമന്റിന് ബാല മറുപടി നൽകിയിട്ടുണ്ട്. എനിക്ക് ഒരിക്കലും ഒരാളെ വഞ്ചിക്കാൻ സാധിക്കില്ല എന്നാണ് ബാല പറഞ്ഞത്.
വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്.
ന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്. ഞാൻ കൂടെ ഉണ്ടായിരുന്ന സമയത്ത് കോളുകളും പല മെസേജുകളും കണ്ടിട്ട് ഞാൻ ചോദിച്ചിരുന്നു.
‘ഞാൻ എന്റെ കുട്ടിയെപോലെ തന്നെ കാണുന്ന ഒരാളാണ്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ്’ എന്നൊക്കെ മറുപടിയായി പറഞ്ഞു. സ്ത്രീകൾക്കെല്ലാം വട്ടാണെന്ന് അയാൾ നേരത്തേ ചാപ്പകുത്തിയതാണ്. ‘ഞാൻ എടുത്ത് വളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് റിപ്ലൈ ചെയ്യുന്നത്’ എന്നും പറഞ്ഞു. കുട്ടിയെ എങ്ങനെയാണ് കാണുന്നത് എന്ന് ഇപ്പോൾ നമ്മൾ കണ്ടുവെന്നും എലിസബത്ത് കഴിഞ്‍ ദിവസം പറഞ്ഞിരുന്നു.
സന്തോഷമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ കാര്യം മാത്രമല്ല എവിടെയാണെങ്കിലും സന്തോഷം വേണം. നമുക്ക് ചുറ്റുമുള്ളവർക്കും സന്തോഷം പകരാൻ കഴിയണം. ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിക്കാൻ കഴിയണം. സ്‌നേഹം എല്ലാവർക്കും ആവശ്യമുള്ളതാണ്. ഞാൻ കുറച്ചുകാലം ഒറ്റപ്പെട്ട് പോയിരുന്നു. ആരേയും കുറ്റപ്പെടുത്തുന്നില്ല. ഇന്ന് എനിക്ക് ആ സന്തോഷമെല്ലാം കൂടെക്കൂട്ടി. എന്റെ കൂടെയുള്ളവരോടെല്ലാം എനിക്ക് സ്‌നേഹമാണ്. ബാല എന്ന വ്യക്തിയുടെ ജീവിതത്തിലെ ടേണിംഗ് പോയന്റ് കോകിലയുടെ വരവാണ് എന്നാണ് ബാല പറഞ്ഞത്.