ബാലയുടെ വിവാദങ്ങൾ ഇപ്പോഴും ചർച്ചയാകുകയാണ്. ഗായികയായ അമൃതയെ വിവാഹം കഴിച്ചു പിന്നാലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി.

എന്നാൽ അതികം വൈകാതെ ഒരു കുഞ്ഞായ ശേഷം ഇരുവരും പിരിഞ്ഞു. തൃശൂരുകാരിയും ഡോക്ടറുമായ എലിസബത്ത് ഉദയനൊപ്പം നിയമപരമായി അല്ലാതെ വിവാഹം കഴിച്ചു. അതും പിരിഞ്ഞു. ഈ വിവാദങ്ങൾക്ക് പിന്നാലെ ബാല അമ്മാമന്റെ മകൾ കോകിലയെ നാലാമതായി വിവാഹം ചെയ്തു. ഇന്നും വിവാദങ്ങളിൽ ആണ് ബാല.

അടുത്ത വിവാദത്തിനും ബാല തിരികൊളുത്തി. ഭാര്യ കോകില മാമ പൊണ്ണ് എന്നായിരുന്നു ബാല വിവാഹം കഴിഞ്ഞപ്പോൾ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ നൽകിയ അഭിമുഖത്തിൽ എല്ലാം വ്യക്തമായി പറയാൻ സാധിക്കില്ല. തുറന്നുപറയാൻ ആകില്ല എന്നൊരു വാക്ക് ബാല പറയുന്നത്. ഇതോടെ ഒരു ക്ലാരിറ്റി ഇല്ലായ്മ ഉണ്ടല്ലോ എന്ന് ബാലയോട് ആരാധകർ പറയുന്നതും.

അതേസമയം കോകിലയുമായി ബാലയ്ക്ക് രക്തബന്ധമുള്ളതായി തോന്നുന്നില്ലെന്നും എല്ലാ മെനഞ്ഞെടുത്ത കഥകളാണെന്നും കമന്റുകളുണ്ട്. ബാലയുടേത് സത്യങ്ങൾ തുറന്ന് പറയുന്ന അഭിമുഖമായി തോന്നിയില്ലെന്നും ബാലയും കോകിലയും എന്തൊക്കയോ മറക്കുന്നുണ്ടെന്നും പ്രേക്ഷകർ വിമർശിക്കുന്നു. ഒരു ചോദ്യത്തിന് പോലും വ്യക്തമായി മറുപടി പറയാൻ കഴിയില്ലെങ്കിൽ എന്തിനാണ് അഭിമുഖ നാടകം കളിച്ചതെന്നും എപ്പോഴും വിശ്വാസ യോഗ്യമല്ലാത്ത കഥകളാണ് നടൻ പറയുന്നതെന്നും പ്രേക്ഷകർ കമന്റ് ബോക്സിൽ ചോദിച്ചു.