മലയാളികൾക്ക് പ്രിയങ്കരികളാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. പരസ്‌പരം ഇരുവരും തുണയാണ്. കുശുമ്പത്തിനു വേണ്ടിയാണു ഇരുവരും ജീവിക്കുന്നത് തന്നെ.
ഇപ്പോഴിതാ ബാലയ്‌ക്കെതിരെ രംഗത്ത് വന്നതിനെ കുറിച്ച് തുറന്നുപറയുകയാണ് അമൃത സുരേഷ്. പുതിയ അഭിമുഖത്തിൽ അമൃതയ്ക്കൊപ്പം സഹോദരി അഭിരാമി സുരേഷും പങ്കെടുത്തിരുന്നു.
മറ്റുള്ളവരുടെ വിവാഹമോചനം പോലെ തന്നെയായിരുന്നു അതും. തങ്ങളെയും നിയമപരമായ ധാരണയുടെ പുറത്താണ് വേർപ്പെടുത്തിയത്. ആ ധാരണയിലെ പ്രധാനപ്പെട്ട കാര്യം നമ്മള്‍ ആരും അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയരുതെന്നാണ് അമൃത സുരേഷ് പറയുന്നത്.
അത് പാലിച്ചു. അമ്മയും അച്ഛനും എല്ലാവരും വീഡിയോയില്‍ വന്ന് വൃത്തികേടാക്കുന്നുവെന്ന് പറയുന്നത് മകളെ ബാധിക്കാതെ ഇരിക്കാൻ ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ ഒരുസമയത്ത് മകള്‍ക്ക് നേരെ വന്ന ആക്രമണം സഹിക്കാന്‍ പറ്റാതായതോടെയാണ് അന്ന് അങ്ങനെയെല്ലാം പറഞ്ഞ് പോയതെന്നും ആരെയും ഉപദ്രവിക്കാനല്ലെന്നും അവർ സന്തോഷകരമായി ജീവിക്കട്ടെ നമ്മളെ ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നും അമൃത സുരേഷ് വ്യക്തമാക്കി.
അതേസമയം എതിരെ നിക്കുന്നവർക്ക് കുറെ പരിഗണന ചേച്ചി കൊടുക്കുമായിരുന്നുവെന്നാണ് അഭിരാമി തുറന്നടിക്കുന്നത്. ‘അവരുടെ ആരോഗ്യ നിലയൊക്കെ മോശമായിരുന്നെന്നും ചേച്ചി വെറുതെ കണ്‍സിഡറേഷനൊക്കെ കൊടുക്കുമെന്നും അഭിരാമി പറഞ്ഞു. പോട്ടെ പാപ്പുവിന്റെ അച്ഛയല്ലേ, എന്ന് തന്നെ പറയുമായിരുന്നെന്നും അതിന്റെ ആവശ്യം എന്താണെന്നും ചോദിച്ച അഭിരാമി സ്വയം മോശക്കാരിയായിക്കൊണ്ട് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.