സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു, എന്നാൽ അത് അങ്ങനെ അല്ല, ഒരു വീട് വിറ്റാണ് സ്വർണം വാങ്ങിയത്; അമൃത സുരേഷ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു മലയാളികളുടെ പ്രിയ ​ഗായിക അമൃത സുരേഷും ബാലയും തമ്മിലുള്ള പ്രശ്നം. ഇടയ്ക്കിടെ ഇവരുടെ വിശേഷങ്ങൾ വൈറലാകുന്നതിനൊപ്പം കുടുംബജീവിതവും വാർത്തകളിൽ നിറയാറുണ്ട്യ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രേക്ഷകർ ശ്രദ്ധിക്കാറുമുണ്ട്.

പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.

ഇതോടെ അവന്തികയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പാപ്പുവിനെതിരെയും വ്യാപക സൈബർ ആക്രമണം നടന്നതോടെ അമൃതയും വിവരങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. അതോടെ പുറം ലോകം അറിയാതെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത് വന്നു. അമൃതയുടെ അടുത്ത സുഹൃത്തുക്കൾ വരെ താരം നേരിട്ട ദുരിതം ചൂണ്ടി കാണിച്ച് രം​ഗത്തെത്തി.

അമൃത ജീവനാംശമായി കോടികൾ കൈ പറ്റിയെന്നും തന്റെ സ്വത്തിന്റെ മുക്കാൽ പങ്കും കൊടുക്കേണ്ടി വന്നുവെന്നും ബാല മുൻപൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ മകളെ സ്വന്തമാക്കാൻ വേണ്ടി ഒന്നും വേണ്ടെന്ന് വച്ചാണ് താൻ അവിടെ നിന്നും ഇറങ്ങി വന്നത് എന്നാണ് അമൃത പലപ്പോഴും പറഞ്ഞിട്ടുള്ളത്. സ്വർണത്തെ കുറിച്ചും ബാല ഒരിക്കൽ പറഞ്ഞിരുന്നു. അതിനും അമൃത കൃത്യമായി മറുപടി പറയുന്നുണ്ട്.

എന്റെ സ്വർണ്ണം, എന്റെ വണ്ടി ഒന്നും ഞാൻ എടുത്തിട്ടില്ല. സ്വർണ്ണം സ്ത്രീധനം കൊടുത്തിട്ടില്ല എല്ലാം ബാല ചേട്ടൻ തന്നതാണ് എന്നൊക്കെ ആയിരുന്നു. എന്നാൽ അത് അങ്ങനെ അല്ല. എളമക്കരയിലെ ഒരു വീട് വിറ്റിട്ടാണ് കേരളത്തിലെ പ്രമുഖ ജ്യൂവലറിയിൽ നിന്നും സ്വർണ്ണം എടുത്തത്. അത് പർച്ചേസ് ചെയ്തതിന്റെ ഇൻവോയിസ് ഉണ്ട്. വേണം എങ്കിൽ ഉറപ്പായും അത് സബ്മിറ്റ് ചെയ്യാം എന്നാണ് അമൃത നിറകണ്ണുകളോടെ പറയുന്നത്.

അമൃത ലൈവിലെത്തിയാണ് ഈ വിവരങ്ങൾ വിശദീകരിച്ചത്. അതോടെ കാര്യങ്ങൾ എല്ലാം വീണ്ടും മാറി മറിയുകയായിരുന്നു. അതുവരെ ബാലയെ സപ്പോർട്ട് ചെയ്തിരുന്നവർ പലരും നടനെതിരെ നിന്ന് സംസാരിക്കാൻ തുടങ്ങി. ബാലയുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഇടക്ക് വീഡിയോസുമായി ബാല എത്താറുണ്ട് എങ്കിലും വിമർശനങ്ങൾ പതിവാണ്. കഴിഞ്ഞദിവസം ബാല പങ്കുവച്ച വീഡിയോസിന് വിമർശനം ഉന്നയിച്ചവർക്കും ബാല മറുപടി നൽകിയിരുന്നു.

നിങ്ങൾ നിങ്ങളുടെ കാര്യം നോക്കാൻ ആണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ ബാലക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നതിന്റെ ഇടയിലാണ് അമൃത ആശുപത്രിയിൽ ആകുന്നതും. എന്താണ് സംഭവിച്ചത് എന്ന് തുറന്നു പറഞ്ഞില്ലെങ്കിലും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കുള്ള നന്ദിയും താരം പഞ്ഞിരുന്നു.

ആശുപത്രിയിൽ നിന്നും കാർഡിയാക് ഐസിയുവിലേക്ക് സ്‌ട്രെച്ചറിൽ കിടത്തി കൊണ്ട് പോകുന്ന അമൃതയുടെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. ‘മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവരെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായില്ലേ’ എന്നുമാണ് ചിത്രത്തിനൊപ്പം അഭിരാമി കുറിച്ചത്.

കാർഡിയാക് ഐസിയുവിന് മുന്നിൽ നിന്നുള്ള ചിത്രമായതിനാൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന ചോദ്യം ഉയർന്നു. എന്നാൽ പോസ്റ്റ് വാർത്തയായതിന് പിന്നാലെ അഭിരാമി അത് പിൻവലിക്കുകയും ചെയ്തു. ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും താൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നുവെന്നും അമൃത പറഞ്ഞിരുന്നു.

Vijayasree Vijayasree :