ചാരിറ്റി വീഡിയോയ്ക്ക് വേണ്ടി ആ വൃദ്ധനോട് ബാല ചെയ്‌തത്‌ ക്രൂരത ; സംഭവമറിഞ്ഞ് കുടുംബം കയ്യോടെ പൊക്കി; ഞെട്ടലോടെ നടൻ

മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കോകിലയാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ. ബാലയുടെ അമ്മാവന്റെ മകളാണ് കോകില. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്.

അടുത്തിടെയായി നടന്റെ നാലാം വിവാഹവും പിന്നാലെ മുൻ ഭാര്യമാരായ എലിസബത്തും അമൃത സുരേഷും ബാലയ്‌ക്കെതിരെ രംഗത്ത് വന്നതുമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. എന്നാൽ അതിനിടെ ബാലയ്‌ക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് യുട്യൂബറായ സായ് കൃഷ്ണ.

മലയാള സിനിമയിൽ സജീവമായ ശേഷം തന്റെ സമ്പാദ്യം ഉപയോ​ഗിച്ച് നിർധനരേയും രോ​ഗികളേയുമെല്ലാം ബാല സഹായിക്കാറുണ്ട്. പക്ഷേ കൃത്യമായ അന്വേഷണില്ലാതെ ബാല നടത്തുന്ന ചില ചാരിറ്റി പ്രവർത്തനങ്ങൾ പലർക്കും ഉപദ്രവമായി മാറുകയാണെന്നാണ് സായ് കൃഷ്ണ പറയുന്നത്.

അതിനു തെളിവും സായി നിരത്തുന്നു. അടുത്തിടെ ബാല ചാരിറ്റി വീഡിയോയിൽ ഷർട്ടില്ലാതെ നിന്നതിന് ഒരു വൃദ്ധനേയും ഉൾപ്പെടുത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത് പിന്നീട് നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സായി പറയുന്നു. പലപ്പോഴും ചാരിറ്റി നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ ബാല ചെയ്യുന്നതെന്ന് വരെ തോന്നിപ്പോവുകയാണെന്നും സായ് കൃഷ്ണ തുറന്നടിച്ചു.

ചാരിറ്റി ചെയ്യട്ടെ, ആർക്കെങ്കിലും സഹായങ്ങൾ കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ , അതിൽ പ്രശ്നമില്ല. എന്നാൽ ചെയ്ത് അതൊരു ഉപദ്രവമായായി മാറിയ കഥയാണ് സായി പറയുന്നത്. കഴിഞ ദിവസം തന്നെ ഒരാൾ വിളിചിരുന്നതായി സായി പറഞ്ഞു. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ ബാലയുടെ വീടിന് മുമ്പിൽ നിൽക്കുകയായിരുന്നു.

ഇതേസമയം ബാല ലോട്ടറി കച്ചവടക്കാരന് ചാരിറ്റി ചെയ്യുന്ന പരിപാടിയും ഒരു വശത്ത് നടക്കുന്നുണ്ട്. മാത്രമല്ല ഇതിന്റെ ഷൂട്ടും നടക്കുന്നുണ്ട്. അതിനിടയിലേക്ക് തന്നെ വിളിച്ചയാളുടെ മുത്തച്ഛൻ ഷർട്ടൊന്നും ഇടാതെ നിൽക്കുന്നത് കണ്ട് ബാല വിളിച്ച് കൊണ്ടുപോയി ക്യാമറയ്ക്ക് മുന്നിൽ നിർത്തിയെന്നും അങ്ങനെ ആ മുത്തച്ഛന്റെ വീഡിയോയും ചാരിറ്റി വീഡിയോയ്ക്കൊപ്പം വന്നെന്നും സായി പറയുന്നു.

സാധാരണയായി നാട്ടിൻപുറങ്ങളിൽ വയസായ ആളുകൾ ഷർട്ട് ധരിക്കാതെ നടക്കാറുണ്ട്. മാത്രമല്ല ബാലയുടെ വൈക്കത്തെ വീടിന് അടുത്താണ് ആ മുത്തച്ഛൻ താമസിക്കുന്നത്. മുത്തച്ഛൻ ഷർട്ടില്ലാതെ നിൽക്കുന്നത് കണ്ടതോടെ ബാലയുടെ വിചാരം മുത്തച്ഛൻ ഒരു ​ഗതിയും ഇല്ലാത്തയാളാണെന്ന്.

വിഡിയോയോയിൽ മുത്തച്ഛനെ ചേർത്ത് നിർത്തി സഹായം നൽകും എന്നൊക്കെയും പറയുന്നുണ്ട്. എൺപത്തി രണ്ട് വയസ് പ്രായമുള്ളയാളായത് കൊണ്ട് മുത്തച്ഛന് വീഡിയോ എന്തിനാണ് എന്നൊന്നും മനസിലാവില്ല.

എന്നാൽ പിന്നീട് വിദേശത്തുള്ള ബന്ധുക്കളും മറ്റും ഈ വീഡിയോ കണ്ടപ്പോഴാണ് മുത്തച്ഛനും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്. ഇതോടെ ബാലയെ ഈ ബന്ധുക്കളെല്ലാം വിളിച്ച് ഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നെന്നും ബാലയുടെ ഇത്തരം പ്രവൃത്തിയൊക്കെ ചീറ്റിങ്ങായിട്ടാണ് തോന്നിയതെന്നാണ് അവർ പറഞ്ഞതെന്നും സായി കൂട്ടിച്ചേർത്തു. വൈക്കംകാർ ബാലയെ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുമെന്നും ബാല ചാരിറ്റി നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണോ ബാല ചെയ്യുന്നതെന്നും സായ് കൃഷ്ണ തുറന്നടിച്ചു.

Vismaya Venkitesh :