ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്കും മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ബാലയ്ക്ക് 20 ദിവസത്തെ ഷൂട്ടിന് പതിനായിരം രൂപ വച്ച് രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നാണ് ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറും പറഞ്ഞത്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ അടക്കം നിരത്തിയാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ബാല വീണ്ടും ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കുകയാണ്.
ഉണ്ണി മുകുന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനം കോമഡിയാണെന്ന് ബാല പറഞ്ഞു. കഴിഞ്ഞ പടത്തില്‍ മൂന്ന് ലക്ഷം രൂപയാണ് എന്റെ ശമ്പളമെന്ന് പറഞ്ഞു. എന്റെ ശമ്പളം എത്രയാണ്- ബാല ഒരു അഭിമുഖത്തിൽ ചോദിച്ചു. എന്നെ അപമാനിക്കുന്നതിന് വേണ്ടി മാത്രം പറഞ്ഞ ഒരു കാര്യമാണ്. ഒരു സീരിയല്‍ നടന്മാര്‍ക്ക് 25000 രൂപ ദിവസം വാങ്ങുന്നുണ്ട്. അമൃത ടി വി, എഷ്യാനെറ്റ്, മനോരമ ചാനല്‍ എല്ലാവരുടെ അടുത്തും ചോദിക്ക്. രണ്ട് ലക്ഷമാണ് വാങ്ങിക്കുന്നത്. കഴിഞ്ഞ പടം സണ്‍ പിക്‌ചേഴാസായിരുന്നു. പച്ചക്കള്ളമാണ് പറഞ്ഞത്. 10000 രൂപ വച്ച് കൊടുക്കാന്‍ അവനാരാ. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ പാടുണ്ടോ.
ഒരു ചാനലിന്റെ മുമ്പില്‍ സംസാരിക്കാന്‍ പാടുണ്ടോ. ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ, ഷെപീക്കിന്റെ സന്തോഷത്തില്‍ എന്റെ പ്രതിഫലം ഇത്രയാണെന്ന്. പണത്തെ കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ലല്ലോ. അതല്ലേ ബഹുമാനം, അതല്ലേ സംസ്‌കാരം. തറവാടിത്തം എന്നൊന്നുണ്ട്. എങ്ങനെ അവന്‍ നാവുതറന്ന് അങ്ങനെ പറഞ്ഞു. അതാണ് പറഞ്ഞത്, അവന്‍ സ്‌മോള്‍ ബോയ്. എല്ലാം കള്ളത്തരമാണ്. എന്നെ ഒറ്റുപ്പെടുത്തി. ജീവിതത്തില്‍ എനിക്ക് കിട്ടേണ്ടതാണ്. എല്ലാവരെയും സഹായിക്കും. നിങ്ങളെ മലയാളികളെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി. അത് എന്റെ കുറ്റമാണോ.
മിമിക്രി ആര്‍ട്ടിസ്റ്റിനെ കൊണ്ടാണ് അവസാന ഭാഗം ഡബ്ബ് ചെയ്‌തെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. ഞാന്‍ ഇതുവരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. അവന്‍ ബഹുമാനം ഇല്ലാതെ സംസാരിക്കുന്നുണ്ട്. അതാണ്, അങ്ങോട്ടും ഇങ്ങോട്ടുമുള്ള വ്യത്യാസം. ഞാന്‍ ഒരു കാര്യം പറയാം, നിങ്ങളാരും എന്നെ വിശ്വസിക്കില്ല.
മലയാളികളോട് എനിക്ക് സ്‌നേഹമുണ്ട്. എനിക്ക് പറ്റുന്ന സഹായം ഞാന്‍ ചെയ്തിരിക്കും. ഇത്രയും ഞാന്‍ ചെയ്തില്ലേ, ഞാന്‍ കള്ളം പറയുമോ. ഗതികേട് കൊണ്ടാണ് ഞാന്‍ എന്റെ ഫേസ്ബുക്കില്‍ ഇടുന്നത്. ഞാന്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ. സംവിധായകന്‍ അനൂപ് എന്റെ വീട്ടിലേക്ക് വന്ന് രാത്രി ഒരു മണിവരെ എന്റെ കൂടെയുണ്ടായിരുന്നു, ഇല്ലെന്ന് പറയാന്‍ പറ്റുമോ എന്നും ബാല ചോദിച്ചു.