കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലാസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആർ. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചു. എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ താൻ സമരം ചെയ്യുന്നതിന്റെ പ്രതികാരമായാണ് അറസ്റ്റ് എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
അതേസമയം, രണ്ട് വർഷങ്ങൾക്ക് മുമ്പും സമാനമായ കേസിൽ, മറ്റൊരു .യുവതിയുടെ പരാതിയിൽ സൂരജ് പാലാക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് 14 ദിവസത്തേക്ക് റിമാൻറും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ 2022ൽ പൊലീസ് കേസെടുത്തത്.
ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്ന് അറസ്റ്റ്. രണ്ട് ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മധ്യമത്തിലൂടെ പരാമർശങ്ങൾ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് അന്ന് ജാമ്യം അനുവദിച്ചിരുന്നതും.
അതേസമയം, യുവനടിയുടെ പരാതിയിൽ നടപടിയെടുത്ത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം തന്റെ പേര് പരാമർശിക്കുക തന്നെ വേണമെന്ന് റോഷ്ന പറഞ്ഞിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം ചർച്ചയായിരുന്നു.
ഇതിനിടെ ഡ്രൈവർക്കെതിരേ കൂടുതൽ വെളിപ്പെടുത്തലുകളുമായി റോഷ്ന രംഗത്ത് വന്നിരുന്നത് ഏറെ ചർച്ചയായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽ നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറഞ്ഞത്.
പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയിൽ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാൾ പിന്നീട് ബസ് റോഡിൽ നിർത്തി ഇറങ്ങിവന്ന് കേട്ടാൽ അറയ്ക്കുന്ന അ ശ്ലീലഭാഷയിൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും റോഷ്ന പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് സൂരജ് പാലാക്കാരൻ റോഷ്നയെ അധിക്ഷേപിച്ച് സംസാരിച്ചത്.