നിവിൻ പോളിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം; ബൈജു കൊട്ടാരക്കര

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ​നടൻ നിവിൻ പോളിയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി യുവതി രം​ഗത്തെത്തിയത്. പിന്നാലെ തനിയ്ക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം നിവിൻ തള്ളിക്കളഞ്ഞിരുന്നു. തനിക്കെതിരായ ലൈം ഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്നാണ് തന്റെ സംശയമെന്നും കാട്ടി നിവിൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

ഇപ്പോഴിതാ നിവിൻ പോളിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച്, മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകർക്കാനുമാണ് ഈ ശ്രമമെന്നാണ് എന്റെ നിഗമനം. കാരണം പരാതിക്കാരിയ്‌ക്കെതിരേ ക ഞ്ചാവ് കേസുകൾ അടക്കമുണ്ട്. ഈ പരാതിക്കാരിയുടേത് മാത്രമല്ല, മറ്റു ചിലരുടെയും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്.

നിവിൻ ഇപ്പോൾ വലിയ പ്രൊജക്ടുകളുടെ ഭാഗമാണ്. ആ പ്രൊജക്ടുകൾ മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതി? അതും അറിയില്ല. സിനിമാ മേഖലകളിൽ ഇത്തരം ശ്രമങ്ങൾ പതിവാണല്ലോ. അതെക്കുറിച്ചും അന്വേഷണം വേണം എന്നും ബൈജു കൊട്ടാരക്കര ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ദുബായിൽ വെച്ച് പീ ഡിപ്പിച്ചതായി യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ കേരളത്തിൽ ആയിരുന്നുവെന്നാണ് നടനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നത്. നിവിൻ പോളി, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു.

പരാതിക്കാരി പീഡനം ആരോപിക്കുന്ന ദിവസം താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് നിവിൻ പോളി പരാതിയിലൂടെ അറിയിച്ചു. ഇതിന്റെ തെളിവായി പാസ്പോർട്ടിന്റെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കേസിൽ അന്വേഷണം പൂർത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ തീയതി ഉറക്കപ്പിച്ചിൽ‌ പറഞ്ഞതാണെന്ന് യുവതി മൊഴി നൽകിയിരുന്നു. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പോലീസ് സത്യം അന്വേഷിച്ച് കണ്ടത്തട്ടെ.

യഥാർത്ഥ തിയതി പൊതു ജനത്തോട് പറഞ്ഞിട്ടില്ല. ഇക്കാര്യം പോലീസിനോട് പ‍റഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസിൽ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനിൽ ഒളിവിലാണ്. കേസിൽ ഒരു പ്രതീക്ഷയില്ലായെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

Vijayasree Vijayasree :