കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മ്മമൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്. മമ്മൂട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുൽഖർ സൽമാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയെ ഇതുവരെ വിളിച്ചിട്ടില്ല. മമ്മൂക്കയുടെ കാര്യം അറിയാവുന്നത് കൊണ്ടാണ് വിളിക്കാഞ്ഞത്.
ഈ പറയുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്. എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം മുതൽ അദ്ദേഹം സജീവമാകും. നോമ്പ് കാരണമാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. അടുത്ത മാസത്തോടെ മഹേഷ് നാരായണന്റെ സിനിമകളിൽ സജീവമാകും എന്നും ബാദുഷ പറഞ്ഞു.