മമ്മൂക്കയ്ക്ക് ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്; ബാദുഷ

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്. ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിൻറെ തഴമ്പുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മ്മമൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്. മമ്മൂ‌ട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുൽഖർ സൽമാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്.

ഇതിനെല്ലാം പിന്നാലെ അദ്ദേഹം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അമേരിക്കയിലേക്ക് പോയി എന്നൊക്കെയുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. തുടർന്ന് വ്യാജ വാർത്തകൾ അവസാനിപ്പിക്കാൻ അദ്ദേഹത്തന്റെ പിആർ ടീം തന്നെ വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് വാജ്യ വാർത്ത മാത്രമാണെന്നും അദ്ദേഹം റമദാൻ വ്രതമായതിനാലാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതെന്നായിരുന്നു ടീം അറിയിച്ചത്.

എന്നാൽ ഇതിനിടയിൽ സിനിമ മേഖലയിലെ പലരും മമ്മൂട്ടിക്ക് അസുഖമുണ്ടെന്ന് സ്ഥിരീകരിച്ചു. ബിഗ് ബോസ് താരം അഖിൽ മാരാർ, തമ്പി ആന്റണി തുടങ്ങിയവരാണ് മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ ആരോഗ്യത്തിന് വേണ്ടി ശബരിമലയിൽ മോഹൻലാൽ നേരിട്ട വഴിപാട് നടത്തിയതോടെ മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ഏറെക്കുറേ പ്രേക്ഷകർ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ എന്താണ് അവസ്ഥ, ചികിത്സയിൽ തുടരുകയാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിക്കുകയാണ് മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. മമ്മൂക്കയെ ഇതുവരെ വിളിച്ചിട്ടില്ല. മമ്മൂക്കയുടെ കാര്യം അറിയാവുന്നത് കൊണ്ടാണ് വിളിക്കാഞ്ഞത്.

ഈ പറയുന്ന പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ല. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. സാധാരണ ആളുകൾക്കൊക്കെ വരുന്ന അസുഖമാണ്. അതിന്റെ ചികിത്സ നടക്കുന്നുണ്ട്. എല്ലാം ഏകദേശം കഴിഞ്ഞു. അടുത്ത മാസം മുതൽ അദ്ദേഹം സജീവമാകും. നോമ്പ് കാരണമാണ് അദ്ദേഹം അഭിനയിക്കാതിരുന്നത്. അടുത്ത മാസത്തോടെ മഹേഷ് നാരായണന്റെ സിനിമകളിൽ സജീവമാകും എന്നും ബാദുഷ പറഞ്ഞു.

കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽ‌മീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി… മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.

അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്… കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.

ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.

സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്ന വാക്കുകളും വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.

ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.

രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.

മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.

ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്.

85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു.

ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ്‌ മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം. ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും.

മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി.

മോഹൻലാൽ സ്നേഹപൂർവ്വം എന്റെ ഇച്ചാക്കയ്ക്ക് വേണ്ടി, എന്റെ ഭാര്യക്ക് വേണ്ടി ആണ് ഞാൻ മലകയറിയത് എന്ന് പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സാധാരണ ജനങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രാർത്ഥന ഉണ്ടല്ലോ അതും മമ്മൂട്ടിക്ക് ഫലിക്കട്ടെ. രോഗം എന്ന് പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. രോഗം എന്നത് ഒരു വ്യക്തിക്ക് സ്വാഭാവികമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കരിയറിൽ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോൾ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്. ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകൾ ചെയ്തു. ചില സിനിമകൾ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്നു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളു‌ടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം.

അതേസമയം, മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.

ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.

Vijayasree Vijayasree :