വളരെ ജനപ്രീതിയുള്ള പരിപാടിയാണ് ബഡായി ബംഗ്ളാവ് . ആര്യയും രമേശ് പിഷാരടിയും മുകേഷും അമ്മായിയുമൊക്കെ ചേർന്ന് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച പര്യാപടിയുടെ രണ്ടാം ഭാഗം എത്തിയപ്പോൾ ഇവരാരും ബഡായി ബംഗ്ലാവിൽ ഉണ്ടായില്ല.
ആകെ മുകേഷ് മാത്രമാണ് പഴയ ആളായി ഉണ്ടായിരുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ആര്യ ബഡായി ബംഗ്ലാവിലേക്ക് തിരികെയെത്തുകയാണ് . തിരിച്ചു വരവിന്റെ കാര്യം ആര്യ തന്നെയാണ് ആരാധകരെ അറിയിച്ചതും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പുതിയ പ്രമോ വീഡിയോയും വൈറലായിരുന്നു.
ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം വരുന്നുവെന്ന് അറിഞ്ഞതു മുതല്‍ ആര്യയും പിഷാരടിയും ഉണ്ടാകില്ലേ എന്നായിരുന്നു ആരാധകരുടെ ആദ്യ ചോദ്യം.
ഇവരില്ലെന്നും പകരക്കാരായി മിഥുനും ലക്ഷ്മിയുമാണ് എത്തുന്നതെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആര്യ വീണ്ടും എത്തുകയാണ് എന്ന അറിയിപ്പുകള്‍ എത്തിത്തുടങ്ങി.
ഇതിനിടെ, ആര്യയുടെ വരവ് ബഡായി ബംഗ്ലാവിനെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നും വരവ് എങ്ങനെയാണെന്ന തരത്തിലുമുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുന്നുണ്ട്.
എന്നാല്‍, തങ്ങളെ പുകച്ച് പുറത്തുചാടിക്കുന്നതിന് വേണ്ടിയാണോ ആര്യ വന്നതെന്നായിരുന്നു നവാസിന്റെ ചോദ്യം. ആരാണ് ഇതെന്ന് ചോദിച്ചപ്പോള്‍ പഴയ താമസക്കാരിയാണെന്ന മറുപടിയായിരുന്നു മുകേഷ് നല്‍കിയത്. പഴയ താമസക്കാരിയും പുതിയ താമസക്കാരും തമ്മിലുള്ള പ്രശ്‌നമായിരിക്കുമോ ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്.
badai arya’s comeback