ക്യാംപിന് സമീപത്തു നിന്നും ഒരു മാസത്തിനകം പ്രായമുള്ള കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ദയവ് ചെയ്ത് എല്ലാവരും ഷെയര്‍ ചെയ്ത് കുഞ്ഞിനെ തിരിച്ചറിയണമെന്ന അഭ്യര്‍ത്ഥനയുമായി യുവാവ്

അമ്മയെ കാണാതെ വാവിട്ട് കരയുന്ന ഈ കുഞ്ഞിനെ ആരും കാണാതെ പോകരുത്! ക്യാംപിന് സമീപത്തു നിന്നും ഒരു മാസത്തിനകം പ്രായമുള്ള കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ദയവ് ചെയ്ത് എല്ലാവരും ഷെയര്‍  ചെയ്ത് കുഞ്ഞിനെ തിരിച്ചറിയണമെന്ന അഭ്യര്‍ത്ഥനയുമായി യുവാവ്…

ഒരു മാസം പ്രായമുള്ള കൈകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളത്ത് കരവുറ്റിയില്‍ നിന്നും ദുരിതബാധിതരുടെ ക്യാംപിന് സമീപത്തു നിന്നായാണ് ഈ കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. അമ്മയെ കാണാതെ വാവിട്ട് കരയുന്ന കുഞ്ഞിന് തുണ പൊലീസുകാര്‍ തന്നെയാണ്. സുരക്ഷിത കരങ്ങളില്‍ തന്നെയാണ് നിലവില്‍ കുഞ്ഞ് എത്തപ്പെട്ടിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ അവകാശിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും ഒരു യുവാവും. കേരളത്തെ മുക്കിയ പ്രളയ ദുരന്തത്തിനിടെ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാകാനാണ് സാധ്യത. കുഞ്ഞിനെ തിരിച്ചറിയണമെന്ന അഭ്യര്‍ത്ഥനയുമായുള്ള യുവാവിന്റ സെല്‍ഫ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

യുവാവിന്റെ വാക്കുകളിലേയ്ക്ക്-

നമസ്‌കാരം. ഞാനിപ്പോള്‍ ലൈവില്‍ വരാന്‍ കാരണം.. കരവുറ്റി പ്രദേശത്ത് ഇങ്ങനെയൊരു കുട്ടിയെയും കൊണ്ട് പൊലീസ് വാഹനത്തിലാണ് ഞങ്ങള്‍. ഒരു കുട്ടിയെ ഉപേക്ഷിച്ച് പോയിട്ടുണ്ട്. കരവുറ്റി സൊസൈറ്റി ജംഗ്ഷനില്‍ ഒരു ക്യാപുണ്ടായിരുന്നു. അതിന് സമീപത്തായാണ് ഈ കുഞ്ഞിനെ ലഭിക്കുന്നത്. അതിന്റെ പ്രദേശത്ത് നിന്നാണ് ഏകദേശം ഒരു മാസത്തിനകം പ്രായം വരുന്ന കുട്ടിയെ ആരോ ഉപേക്ഷിച്ച് പോയിരിക്കുകയാണ്.

ദയവു ചെയ്ത് ഈ കുട്ടിയെ ഐഡന്റിഫൈ ചെയ്യാന്‍ എന്തെങ്കിലും ഒരു ഐഡിയ ഉണ്ടെങ്കില്‍ നിങ്ങള്‍ സഹായിക്കണം. കുട്ടിയ്‌ക്കൊപ്പം കളമശ്ശേരിയിലെ ഒരു കടയുടെ മൊബൈല്‍ നമ്പര്‍ അടങ്ങിയ കവറും ഉണ്ട്. ഇതാണ് ആ കുട്ടിയെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം. അര മണിക്കൂറെ ആയിട്ടുള്ളു കുട്ടിയെ കിട്ടിയിട്ടുള്ളു. പൊലീസുകാരുമുണ്ട്. എല്‍.എഫ്.ആശുപത്രിയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

മോലധികാരികളെ അറിയിച്ചിട്ടുണ്ട്. ദയവു ചെയ്ത് ഷെയര്‍ ചെയ്യണം. ദയവു ചെയ്ത് കുട്ടിയെ തിരിച്ചറിയാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ തിരിച്ചറിയണം. ലഭിച്ചിരിക്കുന്നത് കറുവുറ്റിയില്‍ സെന്റ്.ജോസഫ് സ്‌കൂളിന്റെ മുന്നില്‍ നിന്നാണ് കിട്ടിയിരിക്കുന്നത്. എതിര്‍വശത്ത് കരയാംപറമ്പ് ഒരു സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസുണ്ട്. അവിടിന്നാണ് കുട്ടിയെ കിട്ടിയത്. ദയവു ചെയ്ത് സഹായിക്കണം. ഇതുമായിട്ട് ബന്ധമുള്ളവര്‍ അങ്കമാലി പൊലീസുമായി ബന്ധപ്പെടണം.

baby missing in flood relief camp

Farsana Jaleel :