ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പല മുഖം മൂടികളും ഇതിനോടകം വീണുടഞ്ഞു. നേരത്തെ നടൻ ബാബുരാജിനെതിരെ ഗുരുതര ലൈം ഗികാരോപണവുമായി നടി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബുരാജ്. തനിക്കെതിരെ ലൈം ഗികാരോപണം നടത്തിയ ജൂനിയർ ആർട്ടിസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നടൻ പറഞ്ഞത്. താൻ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആകരുതെന്ന് ആഗ്രഹിക്കുന്ന സിനിമാക്കാരാണ് ഈ ആരോപണത്തിന് പിന്നിലെന്നാണ് നടൻ പറയുന്നത്.
ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണം. തന്റെ റിസോർട്ടിൽ മൂന്ന് വർഷം ജോലി ചെയ്ത സ്ത്രീയാണ് തനിക്കെതിരെ സംസാരിച്ചത് എന്നാണ് കിട്ടിയ വിവരം. ഇവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഈ ആരോപണത്തിന് പിന്നിൽ തന്നോട് വൈരാഗ്യമുള്ള സിനിമാക്കാരും റിസോർട്ടിന്റെ ആൾക്കാരും ഉണ്ടെന്നാണ് മനസിലാക്കുന്നത്. ആരാണ് പരാതിക്കാരി എന്നറിഞ്ഞാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ സാധിക്കൂ.
ജനറൽ സെക്രട്ടറിയാകാൻ പോകുന്നു എന്നറിഞ്ഞ് കൊണ്ടുള്ള ആരോപണമാണ്. ഇങ്ങനെയൊരു സംഭവം വരുന്നുണ്ടെന്ന് ഇന്നലെ തന്നെ മനസിലാക്കിയിരുന്നു. ഇതിനായി പല ആളുകളും പൈസയുമായി ഇറങ്ങിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ട് വരും എന്നാണ് ബാബുരാജ് പറയുന്നത്.
അതതേസമയം, ആലുവയിലുള്ള ബാബുരാജിൻ്റെ വീട്ടിൽ വച്ച് സിനിമയിൽ ചാൻസ് വാങ്ങി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീ ഡിപ്പിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്. ബാബുരാജിൻ്റെ പെരുമാറ്റം വളരെ വിശ്വസനീയമായ വിധമായിരുന്നു. ഒരു പാവപെട്ട പെൺകുട്ടിയെ രക്ഷിക്കണം സഹായിക്കണം എന്ന രീതിയിലാണ് അയാൾ തന്നോട് ഇടപെട്ടത്.
ആ വിശ്വാസത്തിന്റെ പേരിലാണ് താൻ അയാളുടെ ആലുവയിൽ ഉള്ള വീട്ടിലേക്ക് പോയത്. വീട്ടിൽ നിർമാതാവ്, കൺട്രോളർ തുടങ്ങിയവർ വരുന്നുണ്ട് അവരുമായി നേരിട്ട് സംസാരിച്ച് നല്ലൊരു റോൾ എടുക്കാം എന്നാണ് ബാബു രാജ് പറഞ്ഞത്.
ഫുഡ് കഴിക്കാനായി ഞാനിരുന്ന റൂമിൽ വന്നു അദ്ദേഹം തന്നെ വന്നു വിളിച്ചു, ഡോർ തുറന്നപ്പോൾ റൂമിനുള്ളിൽ കയറി മോശമായി സംസാരിക്കുകയും പീ ഡിപ്പിക്കുകയും ചെയ്തു. അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ അയാൾ ഒരിക്കലും അതിന് അർഹനല്ല എന്ന് വെളിപ്പെടുത്തണം എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് താനിത് പറയുന്നതെന്നുമാണ് നടി മാധ്യമങ്ങളോട് പറയുന്നത്.